Crime,

രാഷ്ട്രീയ പകയിൽ സുധാകാരനെ കുടുക്കി പിണറായി

മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം കോടതിയിൽ സ­​മ​ര്‍­​പ്പി­​ച്ച് പിണറായിയുടെ രാഷ്ട്രീയ പക. മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്കലിന്റെ ഉച്ചിഷ്ടം തിന്നാൻ പോയവരുടെ കൂട്ടത്തിൽ മുൻ ഡി ജി പിയും, മു​ൻ ഐ​ജി ല​ക്ഷ്മ​ണ​യും മു​ൻ ഡി​ഐ​ജി സു​രേ​ന്ദ്ര​നും ഒക്കെ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സുധാകരനോട് രാഷ്ട്രീയ പക തീർത്തിരിക്കുകയാണ് പിണറായി വിജയൻ.

സു­​ധാ­​ക​ര­​നെ കേ­​സി​ല്‍ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​യാ­​ണ് പോലീസ് കു­​റ്റ­​പ­​ത്രം നൽകിയിരിക്കുന്നത്. ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. എ­​റ­​ണാ­​കു­​ളം എ­​സി­​ജെ­​എം കോ­​ട­​തി­​യി­​ലാ­​ണ് ക്രൈം​ബ്രാ­​ഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പിച്ചിരിക്കുന്നത്. കെ സുധാകരൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിരിക്കുന്നത് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.

ദുർഭരണം, കരിമണൽ കൊള്ള, മകൾ വീണ ഇടനിലക്കാരിയായി നടന്ന മാസപ്പടി, ഖജനാവിലെ ദാരിദ്ര്യം തുടങ്ങി എല്ലാം കൊണ്ടും നിൽക്ക കള്ളിയില്ലാത്ത അവസ്ഥയിൽ തിരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കുന്നതെങ്ങനെ എന്നത് സി പി എമ്മിന് മുന്നിൽ പോലും ആശങ്ക നിറഞ്ഞ അവസ്ഥയിലാണ് രാഷ്ട്രീയ എതിരാളികൾക്കെ തിരെ പിണറായി വിജയൻ തന്നെ പടവാളെടുക്കുന്നത്.

ക്രി­​മി­​ന​ല്‍ ഗൂ​ഢാ­​ലോ­​ച­​ന അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക­​ളാ­​ണ് സു­​ധാ­​ക­​ര­​നെ­​തി­​രേ പിണറായി പോലീസ് ചു­​മ­​ത്തി­​യി­​രി­​ക്കു­​ന്ന­​ത്. സു­​ധാ­​ക­​ര​ന്‍ മോ​ന്‍­​സ­​നൊ­​പ്പം സാ­​മ്പ​ത്തി­​ക ത­​ട്ടി­​പ്പി­​ന് കൂ­​ട്ടു­​നി­​ന്നെ­​ന്ന് കു­​റ്റ­​പ­​ത്ര­​ത്തി​ല്‍ പ­​റ­​ഞ്ഞിരിക്കുന്നു. മോ​ന്‍­​സ​ണ്‍ വ്യാ​ജ ഡോ­​ക്ട​ര്‍ ആ­​ണെ­​ന്ന് അ­​റി­​ഞ്ഞി­​ട്ടും ഇ­​ത് മ­​റ­​ച്ചു­​വ­​ച്ചു എന്നും, മോ​ന്‍​സ­‌​ന്‍റെ വ്യാ­​ജ പു­​രാ­​വ­​സ്­​തു ശേ­​ഖ­​ര­​ങ്ങ­​ളെ­​ക്കു­​റി­​ച്ച് അ­​റി­​വു­​ണ്ടാ­​യി­​ട്ടും തെ­​റ്റി­​ദ്ധ­​രി­​പ്പി­​ക്കു­​ന്ന രീ­​തി­​യി​ല്‍ സു­​ധാ­​ക­​ര​ന്‍ പ്ര­​ചാ​ര­​ണം ന­​ട­​ത്തി­​യെ­​ന്നും കു­​റ്റ­​പ­​ത്ര­​ത്തി​ല്‍ പരാമർശിച്ചിരിക്കുന്നു.

മോൻസണിൽ നിന്നും സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്നാണ് കുറ്റപത്രത്തിൽ പോലീസ് ആരോപിച്ചിരിക്കുന്നത്. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം കോടതിയിൽ നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ ഉള്ളത്.

പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയതായും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ നേരത്തെ കേസിൽ ചോദ്യംചെയ്തിരുന്നു. കേ­​സി​ല്‍ നേ​ര­​ത്തേ സു­​ധാ­​ക​ര­​നെ അ­​റ­​സ്റ്റ് ചെ­​യ്­​തി­​രു​ന്നു. ക­​ഴി­​ഞ്ഞ വ​ര്‍­​ഷം ജൂ­​ണി­​ലാ­​ണ് ഏ­​ഴ് മ­​ണി­​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഒ­​ടു­​വി​ല്‍ സു­​ധാ­​ക​ര­​നെ അ­​റ­​സ്­​റ്റ് ചെയ്യുന്നത്. ഹൈ­​ക്കോ​ട­​തി മു​ന്‍​കൂ​ർ ജാ​മ്യം അ­​നു­​വ­​ദി­​ച്ചി­​രു­​ന്ന​തു­​കൊ­​ണ്ട് അ­​റ­​സ്­​റ്റ് രേ­​ഖ­​പ്പെ­​ടു​ത്തി­​യ ശേ­​ഷം അന്ന് വി­​ട്ട­​യ­​യ്­​ക്കു­​ക­​യാണ് ഉണ്ടായത്.

മോ​ൻ​സ​ന്‍റെ ത​ട്ടി​പ്പി​നി​ര​യാ​യ യാ​ക്കൂ​ബ് പു​റാ​യി​ല്‍, സി​ദ്ദി​ഖ് പു​റാ​യി​ല്‍, അ​നൂ​പ് വി. ​അ​ഹ​മ്മ​ദ്, സ​ലീം എ​ട​ത്തി​ല്‍, എം.​ടി. ഷ​മീ​ര്‍, ഷാ​നി​മോ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് സു​ധാ​ക​ര​നെ പ്ര​തി​യാ​ക്കാ​വു​ന്ന തെ​ളി​വു​ക​ള്‍ ല​ഭി​ച്ചതെന്നാണ് ക്രൈം​ബ്രാ​ഞ്ച് വാ​ദം. അതേസമയം, സുധാകരനെതിരെ പോലീസ് നിർബന്ധപൂർവം പരാതി എഴുതി വാങ്ങുകയായിരുന്നു എന്നതാണ് പിന്നാമ്പുറ കളിയായി നടന്നിരിക്കുന്നത്. ഇതിനായി സുധാകരൻ മോ​ൻ​സന്റെ വീട് സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങളും പോലീസ് ഉപയോഗപ്പെടുത്തി.

സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണു മോ​ൺ​സ​ന് 25 ല​ക്ഷം രൂ​പ കൈ​മാ​റി​യ​തെ​ന്നാ​ണു പ​രാ​തി​ക്കാ​ര്‍ ആരോപിച്ചിരിക്കുന്നത്. ഗ​ള്‍ഫി​ലെ രാ​ജ​കു​ടും​ബ​ത്തി​നു പു​രാ​വ​സ്തു​ക്ക​ള്‍ വി​റ്റ ഇ​ന​ത്തി​ല്‍ കി​ട്ടി​യ 2.62 ല​ക്ഷം കോ​ടി രൂ​പ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നു മോ​ൻ​സൺ വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. ബാ​ങ്കി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഈ ​പ​ണം പി​ന്‍വ​ലി​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്കാ​നാ​യി കൈ​യി​ല്‍ നി​ന്നു പ​ല​പ്പോ​ഴാ​യി 10 കോ​ടി രൂ​പ വാ​ങ്ങിയെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

2018 ന​വം​ബ​ര്‍ 22 നു ​കൊ​ച്ചി​യി​ലെ മോ​ൺ​സ​ന്‍റെ വീ​ട്ടി​ല്‍ വെ​ച്ച് സു​ധാ​ക​ര​ന്‍ ഡ​ല്‍ഹി​യി​ലെ ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്നു ഉ​റ​പ്പു ന​ല്‍കിയെന്നും, ഇ​തി​ന്‍റെ പേ​രി​ല്‍ മോ​ൺ​സ​ന് 25 ല​ക്ഷം കൂ​ടി ന​ല്‍കിയെന്നും, ഇ​തി​ല്‍ 10 ല​ക്ഷം രൂ​പ സു​ധാ​ക​ര​ന്‍ വാ​ങ്ങി​യെ​ന്നാ​ണ് പരാതിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. മു​ൻ ഐ​ജി ല​ക്ഷ്മ​ണ​നേ​യും മു​ൻ ഡി​ഐ​ജി സു​രേ​ന്ദ്ര​നേ​യും ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രേ​യും വ​ഞ്ച​നാ​ക്കു​റ്റ​മാ​ണു പോലീസ് ചു​മ​ത്തി​യി​ട്ടുള്ളത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

2 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

5 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

15 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

16 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

16 hours ago