Crime,

സിദ്ധാർത്ഥൻ SFI യുടെ ജീവൻ എടുക്കും, എസ് എഫ് ഐ നിരോധിച്ചേക്കും?

ഒരു കാലത്ത് ആ​​ദ​​ർ​​ശ​​ങ്ങ​​ളു​​യ​​ർ​​ത്തി കെ​​ട്ടി​​പ്പ​​ടു​​ത്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ ഈറ്റില്ലമായി മാറി. സിമിയുടെ നിരോധനത്തെ തുടർന്ന് ആദ്യത്തെ നുഴഞ്ഞു കയറ്റം സിമിക്കാരുടേതായിരുന്നു. പി എഫ് ഐ നിരോധിച്ചതോടെ എസ് എഫ് ഐ യിലിലേക്ക് ക്യാമ്പസ് ഫ്രണ്ട്‌കാരുടെ കുടിയേറ്റമായി. ഈ രണ്ടു കുടിയേറ്റങ്ങൾ കഴിഞ്ഞപ്പോൾ എസ് എഫ് ഐ യുടെ മുഖവും സ്വഭാവവും രൂപവുമൊക്കെ മാറി. ക്രൂരത മുഖമുദ്രയായി.

തീവ്ര ഇസ്ലാമിസ്റ്റുകളുടെ അജണ്ടകൾ നടപ്പിലാക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ SFI. ഇന്ന് ക​​പ​​ട​​മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളു​​ടെ​​യും ഗു​​ണ്ടാ​​യി​​സ​​ത്തി​​ന്‍റെ​​യും പി​​ൻ​​ബ​​ല​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന​​ വി​​ദ്യാ​​ർ​​ഥി പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ സ്വേഛാ​​ധി​​പ​​ത്യ പ്ര​​വ​​ണ​​തയാണ് എസ് എഫ് ഐക്ക് ഉള്ളത്. സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും അ​നു​വ​ദി​ക്കാ​തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും ഹോ​സ്റ്റ​ലു​ക​ളെ​യും എ​സ്എ​ഫ്ഐ ഗു​ണ്ടാ​രാ​ജാ​ക്കു​ന്ന​തും പാ​ർ​ട്ടി​ക്കാ​രാ​യ അ​ധ്യാ​പ​ക​ർ കൂ​ട്ടു​നി​ൽ​ക്കു​ന്ന​തു​മൊ​ക്കെ എല്ലായിടത്തും നടക്കുകയാണ്. കൊ​ല്ലം ആ​ർ. ശ​ങ്ക​ർ മെ​മ്മോ​റി​യ​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി സി.​ആ​ർ. അ​മ​ൽ എ​സ്എ​ഫ്ഐ​യു​ടെ വി​ചാ​ര​ണ​യ്ക്കും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യെ​ന്ന ആ​രോ​പ​ണ​വും പു​റ​ത്തു​വ​ന്നി​രിക്കുന്നതും ഈ സാഹചര്യത്തിലാണ്.

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണത്തിനു മുഖ്യ കാരണമായി പറയുന്ന ‘അലിഖിത നിയമ ലംഘനം’ തന്നെ വന്നിരിക്കുന്നത് SFI യുടെ തീവ്രവാദ കൂട്ട് കെട്ടിൽ നിന്നാണ്. തട്ടമിട്ട സഹപാഠിയോട് സംസാരിച്ചതും കോളേജിലെ പരിപാടിയിൽ നൃത്തം ചെയ്തതതും SFI ക്ക് ‘അലിഖിത നിയമ ലംഘനം’ ആണ്.

ചുംബന സമരം വരെ ക്യാമ്പസ്സിൽ നടത്തിയവരുടേതാണ് ഈ നിയമെന്നതാണ് ശ്രദ്ധേയം. തട്ടമിട്ട പെണ്ണിനോട് സംസാരിച്ചത് ഒരു അമുസ്‌ലിം എന്നതാണ് ‘അലിഖിത നിയമ ലംഘനം’ ആവാൻ കാരണമായിരിക്കുന്നത്. ഈ നിയമം ആരാണ് എസ് എഫ് ഐ ക്ക് വേണ്ടി പടച്ചത് ?. ഇസ്‌ലാമിക തീവ്ര വാദികളുമായുള്ള എസ് എഫ് ഐയുടെ കൂട്ട് കേട്ടാണ് ഈ നിയമത്തിന്റെ സൃഷ്ട്ടാക്കൾ. എസ് എഫ് ഐ ക്കുള്ളിൽ നുഴഞ്ഞു കയറിയിരിക്കുന്ന തീവ്ര ഇസ്‌ലാമിസ്റ്റു കളുടേതാണ് ഈ നിയമം.

തീവ്രവാദ താല്പര്യവും അവരോടുള്ള പ്രേമവും കൂട്ട് കെട്ടും ദൃഢമായപ്പോൾ അലിഖിത നിയമ ലംഘനം ഉപയോഗിച്ച് എസ് എഫ് ഐ ക്കുള്ളിലെ തീവ്രവാദികളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. എസ് എഫ് ഐ യുടെ നിയന്ത്രണം തന്നെ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ കരങ്ങളിലേക്ക് എത്തിയിരിക്കുന്നു. സിദ്ധാർത്ഥനെ പൂക്കോട് ക്യാമ്പ്‌സിൽ ചിത്ര വധം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലും ഈ അജണ്ടയാണ് നടപ്പിലാക്കിയിരിക്കുന്നത്.

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ മുറിയാണ് കൊടതിയായും ശിക്ഷ നടപ്പാക്കുന്ന ഇടിമുറിയായും ഹോസ്റ്റലിൽ ഉപയോഗപ്പെടുത്തി വന്നിരുന്നത്. നിരോധിക്കപ്പെട്ട ഒരു തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടറി എന്ന വിവരങ്ങളും പുറത്ത് വരുകയാണ്. എസ് എഫ് ഐ ക്കുള്ള തീവ്ര ഇസ്‌ലാമിസ്റ്റ് ബന്ധം കേരളത്തിൽ ആദ്യം തെളിവുകളോടെ തുറന്നു പറയുന്നത് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. നിലമേലിൽ തന്നെ ആക്രമിക്കാനെത്തിയവരിൽ നിരോധിക്കപ്പെട്ട PFI ക്കാരുണ്ടായിരുന്നെന്ന വസ്തുതയാണ് ഗവർണർ പറയുന്നത്.

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ‘ഇന്‍തിഫാദ’ എന്ന് ഉപയോഗിച്ചത് എടുത്ത് പറയാവുന്ന മറ്റൊരു ഉദാഹരണമാണ്. ഇന്‍തിഫാദ എന്ന ജിഹാദിന്റെ പേര് കലോത്സവത്തിന് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി വരെ ഇടപെടേണ്ട സാഹചര്യമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. തീവ്രവാദികളുടെ ജിഹാദിന്റെ പേര് കലോത്സവത്തിന് ഉപയോഗിക്കരുതെന്നു യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഉത്തരവാവിറക്കിയ ശേഷം പോലും ബോർഡുകളോ ബാനറുകളോ മാറ്റാതെ സ്വന്തം നിലപാടിൽ ഉറച്ച് എസ് എഫ് ഐ മുന്നോട്ടു പോവുകയാണ്.

കാമ്പസുകളിലെ അക്രമ കൊലപാതക രാഷ്ട്രീയത്തിന് അറുതിയില്ലെന്നു ആരോപിച്ച് SFI ദേശീയ തലത്തിൽ നിരോധിക്കണമെന്ന ആവശ്യം രാജ്യത്ത് നിരവധി കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് SFI യുടെ തീവ്രവാദ പ്രേമം തുറന്നു കാട്ടി കൊണ്ട് കലോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നൽകിയത്. SFI – PFI അവിശുദ്ധ ബന്ധം ഇന്റലിജിൻസ് ഏജൻസികൾക്ക് തലവേദന ഉണ്ടാക്കുന്ന സംഭവമായി മാറിയിരിക്കുന്നതി നിടെയാണിതെന്നതാണ് ശ്രദ്ധേയം. എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഈ വിദ്യാർത്ഥി പ്രസ്ഥാനം ക്യാമ്പ്സ് വിരുദ്ധവും, വിദ്യാർത്ഥി വിരുദ്ധവും ജന വിരുദ്ധവുമാണെന്ന പരാതികളാണ് ഉയരുന്നത്.

വി​ദ്യാ​ർ​ഥി രാ​ഷ്‌​ട്രീ​യ​ത്തെ വെ​റു​ക്ക​പ്പെ​ട്ട​താ​ക്കി മാ​റ്റു​ന്ന​തി​ൽ കേരളത്തിൽ എ​സ്എ​ഫ്ഐ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചിരിക്കുന്നു. അ​വ​രു​ടെ ക്രൂ​ര​ത​ക​ൾ​ക്കും അ​ഴി​മ​തി​ക​ൾ​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന സി​പി​എം, പൈ​ശാ​ചി​ക സം​ഭ​വ​ങ്ങളിൽ പോലും പ്ര​തി​ക​രിക്കാത്ത മു​ഖ്യ​മ​ന്ത്രി, സാ​മൂ​ഹി​ക​തി​ന്മ​ക​ൾ​ക്കെ​തി​രേ സ്ഥി​രം പ്ര​തി​ക​രി​ക്കു​ന്ന​വ​രു​ടെ ഒ​ളി​ച്ചോ​ട്ടം, കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ അ​ധാ​ർ​മി​ക​ത, മൂ​ന്നു​ദി​വ​സം തു​ട​ർ​ന്ന വി​ചാ​ര​ണ​യും മ​ർ​ദ​ന​വും അ​റി​യാ​ത്ത ഹോ​സ്റ്റ​ൽ വാ​ർ​ഡ​നും ഡീ​നും, പ്ര​തി​ക​ര​ണ​ശേ​ഷി​യി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ… തു​ട​ങ്ങി​യ​വ​യെ​ല്ലാം സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപെട്ടു ചർച്ച ചെയ്യപ്പെടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എസ് എഫ് ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നൂറു കണക്കിന് പരാതികളാണ് എത്തിയിരിക്കുന്നത്.

സി​ദ്ധാ​ർ​ഥ​ന്‍ തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ​പോ​ലും അ​തു കൊ​ല​പാ​ത​ക​മാ​ണ്. കാ​ര​ണം, എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള ന​രാ​ധ​മ​ന്മാ​ർ ശ​രീ​ര​ത്തെ മാ​ത്ര​മ​ല്ല മ​ന​സി​നെ​യും ത​ല്ലി​ച്ച​ത​ച്ച്, ത​നി​ക്കി​നി മ​ര​ണ​മ​ല്ലാ​തൊ​രു പ​രി​ഹാ​ര​വു​മി​ല്ലെ​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഒ​ര​വ​സ്ഥ​യി​ലേ​ക്ക് അ​വ​നെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു എന്നതാണ് സത്യം. ഈ കേസ് അന്വേഷിക്കുന്ന കേരള പോലീസ് അല്ലാതെ മറ്റു ഇതോരു ഏജൻസി യും ആദ്യം ആവശ്യപ്പെടുന്നത് എസ് എഫ് ഐ യുടെ നിരോധനമാണ്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

9 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

12 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

12 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

13 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

13 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

13 hours ago