Crime,

എസ്എഫ്ഐ വെള്ള പൂശാൻ റിയാസ്, അർഷോയെ വെള്ളയടിച്ചാൽ വെളുക്കില്ല

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ് എഫ് ഐയെ വെള്ള പൂശാനായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സിദ്ധാർത്ഥിനെ നരഹത്യക്കിരയാക്കിയ എഫ് എഫ് ഐക്ക് പരസ്യമായ സംരക്ഷണമാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിലൂടെ നൽകിയതെന്നും പറയണം.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപെട്ടു മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്നാണ് മുഹമ്മദ് റിയാസ് ആരോപിച്ചത്. മൂന്നു ദിവസം തുടർച്ചയായി ഒരു വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച് എസ് എഫ് ഐ യുടെ ഇടിമുറിയിൽ ഇടിച്ചു തീർത്തതിനെ പറ്റിയും, നഗ്‌നനാക്കി മർദ്ദിച്ചതിനെ പറ്റിയും, കൊന്നു കെട്ടി തൂക്കിയതിനെ പറ്റിയും, വിവരം പുറത്ത് പറയരുതെന്ന് ജീവനക്കാർ വിദ്യാർത്ഥികളെ തട്ടം കെട്ടിയിരുന്നതിനെ പറ്റിയും, പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ മുൻ എം എൽ എയും സി പി എം നേതാവുമായ സി കെ ശശീന്ദ്രൻ മജിസ്‌ട്രേറ്റിന്റെ മുറിയിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചതിനെ പറ്റി ഒന്നും മന്ത്രി റിയാസ് ഒരക്ഷരം പറഞ്ഞതുമില്ല.

സിനിമ കഥകളിൽ കാണുന്ന പോലെ മന്ത്രി മുഹമ്മദ് റിയാസ് സംഭവത്തിൽ അപലപിക്കുകയായിരുന്നു. ‘പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണ്. എല്ലാവരുടെയും മനസിനു വലിയ പ്രയാസമുണ്ടാക്കുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്’ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണിത്. എന്താ പോരെ? ഇതിനപ്പുറം സർക്കാരിന്റെ രക്ഷക്കും കൈകഴുകാനുമായി റിയാസ് പിന്നെന്താണ് പറയേണ്ടത്?

പിന്നീട് മന്ത്രി റിയാസ് പറഞ്ഞതൊക്കെ എഫ് എഫ് ഐ നേതാവ് ആർഷോക്ക് പകരക്കാരാനെന്ന പോലെയായിരുന്നു. എസ് എഫ് ഐ യെ വെള്ളയടിച്ച് വെളുപ്പിക്കാൻ മന്ത്രി റിയാസ് പറഞ്ഞത് ഇങ്ങനെ. ‘എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന ആളെ കണ്ടാല്‍ ആട്ടിയോടിക്കണം എന്ന നിലയിലുള്ള അസംബന്ധ പ്രചാരണങ്ങള്‍ അല്ലേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തുന്നത്. ഇതൊക്കെ ശരിയാണോ? മന്ത്രി റിയാസ് ചോദിക്കുന്നു.. പക്ഷേ അതിനെയൊക്കെ മറിക്കടന്ന് എസ്എഫ്ഐ കാമ്പസുകളില്‍ വിജയിച്ചു വരുന്നത് അവര്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയം സത്യമായതു കൊണ്ടാണ്. (എന്ത് സത്യം എന്ന് മാത്രം പറഞ്ഞില്ല.) കലാലയങ്ങളിൽ തെറ്റായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എസ്എഫ്ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതിൽ വ്യത്യസ്ത നിലപാട് എടുക്കുന്നവർക്കെതിരെ കർക്കശ നിലപാടാണ് എസ്എഫ്ഐ എടുക്കുന്നതെന്നും’ മന്ത്രി റിയാസ് എസ് എഫ് ഐക്ക് വേണ്ടി പിന്നെ വീമ്പടിച്ചു.

സിനിമകളിലൊക്കെ മന്ത്രിമാർ പച്ച കളവു പറഞ്ഞു ജനത്തെ പറ്റിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതിനേക്കാൾ കഷ്ടമായിരുന്നു മന്ത്രി റിയാസിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം. ഇതിനൊക്കെ അമ്മാവൻ ട്രയിനിങ് തന്നതാണോ? എന്ന് അറിയാതെ ചോദിച്ചു ആരും പോകും. റിയാസ് എസ് എഫ് ഐ യെ പറ്റി പറഞ്ഞത് മുഴുവൻ പരമ നുണയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി അർഷോയുടെ ഒരൊറ്റ ക്രിമിനൽ കേസിനെ പറ്റി അറിഞ്ഞാൽ മാത്രം ആർക്കും മനസിലാകും.

ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്‍റ് നിലനിൽക്കുന്ന പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആണ് പൂക്കോട് സിദ്ധാർത്ഥിനെ പരസ്യ വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ സംഘടനയെ ന്യായീകരിച്ച് ദിവസങ്ങൾക്ക് മുൻപ് രംഗത്ത് വന്നത്. ആ അർഷോ നേതാവായ SFI യെ ആണ് മന്ത്രി റിയാസ് വാനോളം പുകഴ്‌ത്താൻ നോക്കിയത്.

എറണാകുളം മഹാരാജാസ് കോളജിൽ 2019ൽ കെ എസ് യു പ്രവ‍ർത്തകനെ കാംപസിനുളളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മ‍ർദിച്ച കേസിൽ ആർഷോയ്ക്കെതിരെ പലതവണയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നത്. ഈ വാറന്റുകൾ നില നിൽക്കെയാണ് കോഴിക്കോട് ഗവർണർക്കെതിരെ പൊലീസിന് മുന്നിൽ വെച്ച് പരസ്യ ആക്ഷേപങ്ങൾ ഈ കുട്ടി സഖാവ് നടത്തുന്നത്.

കാംപസിനുളളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മ‍ർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം പലതവണ വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന ആർഷോയെ കണ്ടതായി പോലും നടക്കാതെ കൊച്ചി സിറ്റി പൊലീസിന്റെ കളളക്കളി തുടങ്ങിയിട്ട് കാലമേറെയായി. 2019 ഡിസംബറിലാണ്. മഹാരാജാസ് കോളേജിലെ കെ എസ് യു പ്രവർത്തകനായ അജാസിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി ഹോസ്റ്റൽ മുറിയിൽ എത്തിച്ച് ആർഷോ മർദ്ദിക്കുന്നത്. ഇത് സംബന്ധിച്ച പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴും യാതൊരു നടപടികളും ഉണ്ടായില്ല. മാത്രമല്ല ആർഷയുടെ രക്ഷക്കായി എഫ് ഐ ആറിൽ പേര് തെറ്റിച്ചെഴുതിഎന്ന് മാത്രമല്ല, പേരിന് വേണ്ടി മാത്രം ഒരു തെളിവെടുപ്പും നടത്തി.

മർദിച്ച നഞ്ചക്ക് കാട്ടിക്കൊടുത്തിട്ടും പൊലീസ് കാര്യമാക്കിയി ല്ലെന്നാണ് അജാസിന്റെ പരാതി. എന്തായാലും 2021 ൽ ആർഷോ അ‍ടക്കമുളളവരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന്, തുടർ നടപടികളുടെ ഭാഗമായി എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആ‍ർഷോയ്ക്ക് സമൻസ് അയക്കുകയായിരുന്നു. പല തവണ സമൻസ് അയച്ചെങ്കിലും അർഷോ മാത്രം കോടതിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുന്നത്. അർഷോയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ട പൊലീസ് ആവട്ടെ ഇപ്പോഴും ഇതൊന്നും കണ്ടമട്ട് കാണിക്കുന്നില്ല. ഇതാണ് നമ്മുടെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മേന്മ. ഈ അർഷോയാണ് കേരളത്തിലെ എസ് എഫ് ഐ യുടെ നേതാവ്. ഇയാൾ നയിക്കുന്ന എസ് എഫ് ഐ എങ്ങനെ നന്നാവും? എസ് എഫ് ഐ യിൽ അണിചേരുന്ന കലാലയങ്ങളിലെ വിദ്യാർഥികൾ എങ്ങനെ രക്ഷകപ്പെടും? ക്രിമിനലുകൾ നയിക്കുന്ന പ്രസ്ഥാനം ക്രിമിനലിസ്റ്റുകളെ ഉണ്ടാക്കുകയെ ഉള്ളൂ.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

7 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

8 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

9 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

19 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

20 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

21 hours ago