Kerala

‘വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ വരെ സർക്കാരിന്റെ വിവരാവകാശ കമ്മീഷണര്‍ പട്ടികയിൽ, യൂണി. വിസിമാരെ നിയമിച്ചത് യുജിസി റഗുലേഷന്‍ ലംഘിച്ച് ‘

തിരുവനന്തപുരം . വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നൽകിയ പട്ടികയിൽ നിയമപരമായി യോഗ്യത ഇല്ലാത്തവരായിരുന്നു ഉണ്ടായിരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനാലാണ് പട്ടിക തിരിച്ചയച്ചത്. വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ വരെ പട്ടികയിലുണ്ടായിരുന്നു. നടപടിക്രമം പാലിച്ചാണ് പട്ടിക തിരിച്ചയതെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നാല് സര്‍വകലാശാല വിസിമാര്‍ക്ക് ഹിയറിങ് നടത്തിയത് കോടതി നിര്‍ദേശം അനുസരിച്ചാണ്. തുടര്‍ നടപടികള്‍ക്ക് കുറച്ച് സമയമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നാലു വിസിമാര്‍ക്ക് അവരുടെ ഭാഗം പറയാന്‍ രാജ്ഭവനില്‍ ഹിയറിംഗ് വെച്ചിരുന്നു. അതിന് കാത്ത് നില്‍ക്കാതെ ഓപ്പണ്‍ സര്‍വ്വകലാശാല വിസി മുബാറക് പാഷ രാജിക്കത്ത് നല്‍കുകയായിരുന്നു. ഡിജിറ്റല്‍ വിസി സജി ഗോപിനാഥ് നേരിട്ടെത്തി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനാണ് ഹിയറിങ്ങിന് എത്തിയത്.

സംസ്‌കൃത വിസിയുടെ അഭിഭാഷകന്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കുകയുണ്ടായി. യുജിസി ജോയിന്റ് സെക്രട്ടറിയും യുജിസിയുടെയും ഗവര്‍ണ്ണറുടെയും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍മാരും ഹിയറിങ്ങില്‍ പങ്കെടുത്തിരുന്നു. യുജിസി റഗുലേഷന്‍ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങില്‍ എടുത്ത നിലപാട്. കെടിയു വിസി ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണ്ണര്‍ മറ്റ് 11 വിസിമാര്‍ക്കെതിരെ നടപടി ആരംഭിക്കുന്നത്. ഇതില്‍ നിലവില്‍ ബാക്കിയുള്ള നാലുപേര്‍ക്കെതിരെയാണ് ഇനിയുള്ള രാജ്ഭവന്റെ ഉണ്ടാവുക.

crime-administrator

Recent Posts

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

23 mins ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

46 mins ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

1 hour ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

1 hour ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

2 hours ago

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

6 hours ago