Kerala

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

‘ഗണേശാ’ നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ പരാജയമാണ്‌. ജനനന്മക്കെന്ന പേരിൽ നിങ്ങൾ കൊണ്ട് വരുന്ന പരിഷ്‌ക്കാരങ്ങൾ കേരളത്തിൽ ഇനി വരുന്ന സർക്കാർ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും. ചില ഇടപാടുകളുടെ പേരിൽ, നിങ്ങൾ ചിലത് വിളിച്ചു പറഞ്ഞു നാറ്റുമെന്ന കാരണം കൊണ്ടാണ് സി പി എമ്മും പിണറായിയും നിങ്ങളെ സഹിക്കുന്നതെന്ന ഓർമ്മയുണ്ടാവണം. അതിരു കടന്നാൽ നിങ്ങളെയും അടപടലം അവർ പൂട്ടും. അത് മറക്കേണ്ട, തലമറന്നു എണ്ണ തേയ്ക്കരുത്.

മോട്ടോർ വാഹന വകുപ്പിനെ പറ്റി എന്നെങ്കിലും പൊതുജനത്തിനു എന്തെങ്കിലും ഒരു നല്ല അഭിപ്രായം ഉണ്ടായിട്ടുണ്ടോ? പണം കൊടുക്കാതെ ഒരു പേപ്പറും അവിടെ നീക്കാനാവില്ല. ഈ ധാരണ പൊതു സമൂഹത്തിൽ കാലാകാലമായി നിലനിൽക്കുന്നതാണ്. അത് ഒരു ദിവസംകൊണ്ട് ഉണ്ടായതല്ല. വർഷങ്ങളുടെ അനുഭവത്തിൽ നിന്ന് ജനങ്ങൾ മനസ്സിലാക്കിയ സത്യമാണത്. സ്വന്തമായി വാഹനമുള്ള ആർക്കും ഈ വകുപ്പുമായി അകന്നു നിൽക്കാൻ കഴിയില്ല. വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും റീരജിസ്റ്റർ ചെയ്യുമ്പോഴുമൊക്കെ ഈ വകുപ്പിന്റെ സേവനം ജനത്തിന് ആവശ്യമാണ്. പല സേവനങ്ങളും ഓൺലെെൻ രീതിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും ഭൂരിപക്ഷം പേരും ഓൺലെെനിൽ കാര്യങ്ങൾ ചെയ്യുന്ന ഏജന്റന്മാരെ സമീപിച്ചാണ് കാര്യങ്ങൾ നീക്കുന്നതെന്നതും ഓർക്കണം.

ഡ്രെെവിംഗ് ലെെസൻസ് എടുക്കാൻ ഏജന്റുമാരുടെ സഹായമില്ലാതെ നേരിട്ട് മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുന്നവർ നാമ മാത്രമാണ്. ഏജന്റു വഴിയാകുമ്പോൾ കാര്യങ്ങൾ ജനത്തിന് എളുപ്പമാണ്. അതാണ് ജനം പ്രാധാന്യത്തോടെ കാണുന്നത്. നാട്ടുനടപ്പനുസരിച്ച് അവർ പറയുന്ന പണം കൊടുത്താൽ കാര്യങ്ങൾ പറയുംപോലെ ചെയ്തു കിട്ടും. അതോടൊപ്പം ടെസ്റ്റ് പാസാവുകയും വേണം. വർഷങ്ങളായി ഇവിടെ നടന്നുകൊണ്ടിരുന്ന രീതിയാണിത്.

പുതിയ പരിഷ്കാരങ്ങളും അതിലെ നിർദേശങ്ങളും നല്ലത് തന്നെയാണ്. പക്ഷെ ഇതെല്ലാം കൂടി ഒറ്റയടിക്ക് നടപ്പിലാക്കാൻ തുനിയുന്നതാണ് നിങൾ ചെയ്‌തിരിക്കുന്ന പരമ വിഡ്ഢിത്തം. പുതിയ നിയമങ്ങൾ നടപ്പാക്കാൻ തുനിയുമ്പോൾ ഏതു വകുപ്പിലും പഴയ രീതികൾ പലതും മാറേണ്ടി വരികയും സ്വഭാവികമായും ഇതിന്റെ പേരിൽ എതിർപ്പുകൾ ഉണ്ടാവുകയും ചെയ്യും. അതൊക്കെ,​ കഴിവുള്ള ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ഇടപെട്ടാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വളരെ വേഗം പരിഹരിക്കാൻ കഴിയുന്നതാണ്. എന്നാൽ ഡ്രെെവിംഗ് ടെസ്റ്റിൽ വരുത്തിയ പരിഷ്കരണവും അതിനെത്തുടന്നുണ്ടായ എതിർപ്പും സമരവുമൊക്കെ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാക്കിയത് ഉദ്യോഗസ്ഥരുമായുള്ള ഏകീകരണവും ചർച്ചകളും ഉണ്ടാകാത്തത് കൊണ്ട് മാത്രമാണ്. ആക്കാര്യത്തിൽ നിങ്ങൾ പരാജയപെട്ടു.

സത്യത്തിൽ ഗണേശൻ പുതിയ പരിഷ്‌ക്കാരങ്ങൾ കൊണ്ട് ജനത്തെ വലച്ചിരിക്കുകയാണ്. പൊതു ജനത്തിന്റെ വെറുപ്പ് വാങ്ങി കൂട്ടുകയാണ്. ഭരിക്കാനറിയാത്ത മന്ത്രിയെന്ന ‘ചാപ്പ’ അടിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങൾ ഒരു മന്ത്രി കസേരയിലിരിക്കാൻ യോഗ്യനല്ലെന്നു തെളിയിച്ചിരിക്കുകയാണ്. ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. ഡ്രെെവിംഗ് സ്കൂളുകാരുടെ യൂണിയന്റെയും മറ്റും സമരം കാരണം കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പോലും നടക്കുന്നില്ല. ഒരു മന്ത്രിയെന്ന നിലയിൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ നിങ്ങൾ എന്താണ് ചെയ്തത്?

നിലവിലുണ്ടായിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് സ്തംഭനത്തിനു പരിഹാരം ഉണ്ടാക്കേണ്ട മന്ത്രി ആവട്ടെ വിദേശ ടൂറിലാണെന്നു ജനം മനസ്സിലാക്കുമ്പോൾ ഗണേശന്റെ അല്പത്തരവും പോഷത്തരവുമാണ് വലിച്ചു കീറി പത്തനാപുരത്തെ ചുവരുകളിൽ ഒട്ടിക്കേണ്ടി വരുന്നത്. എന്ത് വിദേശ ടൂറിലാണെലും നിർദ്ദേശങ്ങൾ ഫോണിലൂടെ നൽകി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കേണ്ട നിങൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ഒരു തരം തറപ്പണിയാണ്. ആകെ 86 കേന്ദ്രങ്ങളിലാണ് കേരളത്തിൽ ‌ഡ്രെെവിംഗ് ടെസ്റ്റ് നടക്കുന്നത്. ഏപ്രിൽ വരെ പ്രതിദിനം 100 ടെസ്റ്റുകൾ നടന്നു വരുകയായിരുന്നു. പരിഷ്കാരത്തിന്റെ പേരിൽ ഇത് ഒറ്റയടിക്ക് 30 ആയി കുറച്ചു. അതോടെയാണ് സമരമാകുന്നത്. അപ്പോൾ ടെസ്റ്റിന്റെ എണ്ണം 40 ആയി ഉയർത്തി. ഇപ്പോൾ കാത്തിരിക്കുന്ന ലക്ഷങ്ങൾക്ക് ഇനി എന്ന് ലെെസൻസ് നൽകാൻ കഴിയുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഇക്കാര്യത്തിൽ ഗണേശന് എന്താണ് ജനത്തോടു പറയാനുള്ളത്. ന്യായ വാദങ്ങളല്ല മുഖ്യം. ജനങ്ങൾ വലയുന്നതിനുള്ള പരിഹാരമാണ് ജനത്തിനു ആവശ്യം.

റോഡപകടങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരിഷ്കാരങ്ങൾ വേണ്ടതാണ്. എന്നാൽ അതിന്റെ പേരിൽ ആവശ്യ മായ ക്രമീകരണങ്ങൾ പരിഷ്കരണത്തിനായി ഏർപ്പെടുത്താതെ നിലവിലുള്ള രീതി അപ്പാടെ അട്ടിമറിക്കുന്നത് പൊതുജനങ്ങളെ വലയ്ക്കുന്നതിനു തുല്യമാണ്. ലേണേഴ്സ് എടുത്തവർ ആറുമാസ ത്തിനുള്ളിൽ ലെെസൻസ് ടെസ്റ്റ് ജയിച്ചിരിക്കണമെന്നാണ് നിയമം. എന്നാൽ പ്രതിസന്ധി തുടരുന്നതിനാൽ ലേണേഴ്‌സ് എടുത്തവർക്ക് ഈ സമയപരിധിക്കുള്ളിൽ ലെെസൻസ് ലഭിക്കില്ലെന്നതും ഉറപ്പായിരിക്കുന്നു.

പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഡ്രെെവിംഗ് സ്കൂളുകാർക്ക് കുറച്ചുകൂടി സമയം നീട്ടിക്കൊടുത്താൽത്തന്നെ നിലവിലെ പ്രതിസന്ധി തത്കാലം പരിഹരിക്കാം. മറ്റുള്ളവർക്ക് പണച്ചെലവ് വരുന്ന പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് ഒരു സർക്കുലർ ഇറക്കിയാൽ മാത്രം മതി. നിലവിലുള്ള നിയമങ്ങൾ മാറ്റി മറിച്ച് പുതിയ പരിഷ്‌ക്കാരങ്ങൾ ഏത് സർക്കാർ കൊണ്ട് വന്നാലും പരിഷ്കാരത്തിന്റെ ഭാഗമായി പണം ചെലവാക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ബാദ്ധ്യത സർക്കാരിനാണു സത്യത്തിൽ ഉള്ളത്. സാമ്പത്തിക പ്രശ്നത്തിന്റെ പേരു പറഞ്ഞ് അത് മാറ്റി വെച്ച് ഒളിച്ചോടി വിദേശ പര്യടനം നടത്തുകയല്ല വേണ്ടത്. അതാണിപ്പോൾ നടന്നിരിക്കുന്നത്. ഗണേശൻ സമരത്തെ ഭയന്ന് ഒളിച്ചോടിയിരി ക്കുകയാണ്.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

6 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

7 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

7 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

8 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

9 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

18 hours ago