Kerala

നാടിനെ കടക്കെണിയിലാക്കിയ കിഫ്ബി സി.ഇ.ഒക്ക് കാബിനറ്റ് പദവി നല്‍കി പിണറായി പ്രതിഷ്ഠിക്കുന്നു

തിരുവനന്തപുരം . സംസ്ഥാനത്തെ കോടികളുടെ കടക്കെണി യിലാക്കിയ കിഫ്ബി സി.ഇ.ഒയും കെ-ഡിസ്‌കിന്റെ ചെയര്‍മാനുമാനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ.എം. ഏബ്രഹാമിനെ കാബിനറ്റ് പദവി നല്‍കി പ്രതിഷ്ഠിക്കാൻ തീരുമാനിച്ച് മന്ത്രിസഭ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനു കാബിനറ്റ് പദവി നൽകുന്നത് അപൂര്‍വമാണ്.കിഫ്ബി സി.ഇ.ഒയും കെ-ഡിസ്‌കിന്റെ ചെയര്‍മാനുമാണ് ഏബ്രഹാം.

മന്ത്രിമാര്‍ക്കു പുറമേ ഗവ. ചീഫ് വിപ്പ് ഡോ: എന്‍. ജയരാജ്, സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ.വി. തോമസ് എന്നിവര്‍ക്കാണു നിലവില്‍ കാബിനറ്റ് പദവിയുള്ളത്. 1982 ഐ.എ.എസ്. ബാച്ചുകാരനായ ഏബ്രഹാം സിവില്‍ എന്‍ജിനീയറിങ്ങില്‍ കാണ്‍പുര്‍ ഐ.ഐ.ടിയില്‍നിന്ന് എം.ടെക്കും യു.എസിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റും നേടി. 2008-2011 വരെ സെബി അംഗമായിരുന്നു. ടി.കെ.എം. എന്‍ജിനീയറിങ് കോളജില്‍ അധ്യാപകനായിരുന്നു. ആലപ്പുഴ കലക്ടറായും സേവനമനുഷ്ഠിച്ചു.

1996-ലെ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്തു ധനകാര്യ സെക്രട്ടറിയായിരിക്കേ മോഡേെണെസിങ് ഗവണ്‍മെന്റ് പ്രോഗ്രാമിന് (എം.ജി.സി) നേതൃത്വം നല്‍കി. ട്രഷറി ഇടപാടുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണവും സ്ഥലംമാറ്റവുമെല്ലാം കമ്പ്യൂട്ടര്‍വത്കരിക്കാന്‍ നേതൃത്വം നല്‍കി. സര്‍ക്കാരിനുവേണ്ടി കമ്പ്യൂട്ടര്‍ നയം തയാറാക്കി അന്നത്തെ ചീഫ് സെക്രട്ടറി വി. രാമചന്ദ്രനു നൽകി എന്നിങ്ങനെയാണ് ഏബ്രഹാമിനു കാബിനറ്റ് പദവി നല്‍കി പ്രതിഷ്ഠിക്കാൻ കാരണമായി സർക്കാർ പത്രക്കുറിപ്പിലെ വിശദീകരണം.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

6 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

8 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

8 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

9 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

9 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

9 hours ago