Crime,

‘ആശുപത്രി PFI ക്ക് ഇസ്ലാം വിരുദ്ധം’ ഷെമീറയെയും കുഞ്ഞിനേയും കൊലക്ക് കൊടുത്തത് ഭർത്താവ് PFI നേതാവ്

തിരുവനന്തപുരം .ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ പ്രസവത്തിനിടെ ഷമീറ ബീവിയും നവജാത ശിശുവും മരിച്ച സംഭവത്തിനു കാരണക്കാരൻ പോപ്പുലർ ഫ്രണ്ട്‌ നേതാവും ഭർത്താവുമായ നയാസ് ആണെന്ന വിറങ്ങൾ പുറത്ത്. ഭര്‍ത്താവ് നയാസ് നിരോധിച്ച PFI യുടെ സജീവ സംഘടന പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

‘ഇസ്ലാം വിരുദ്ധം’ എന്ന് പറഞ്ഞായിരുന്നു ഷമീറയെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത്. യുവതിയുടെ ജീവന്‍ അപകടത്തിലെന്ന് മുന്നറിയിപ്പ് നല്‍കാന്‍ വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരേയും കൗണ്‍സിലറേയും ആട്ടിയോടിക്കുകയായിരുന്നു ഈ PFI നേതാവ്. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ ജനനിബിഡമായ സ്ഥലത്ത് ഇങ്ങനെ താമസിക്കുന്ന നിരവധി പേര്‍ ഉണ്ട് എന്നത് സുരക്ഷാ ഭീഷണിയായി പോലും ആരും കരുതുന്നില്ല. നമ്പര്‍ വണ്‍ കേരളയുടെ തലസ്ഥാനത്തെ ചിത്രം മലയാളികളുടെ കാപഠ്യം തുടന്നു കാട്ടുന്നതാണെന്ന സത്യം പറയാതിരിക്കാനും വയ്യ.

36 കാരിയായ യുവതിയിലുടെ നാലാം പ്രസവത്തിലാണ് ഈ ദുരന്തം സംഭവിക്കുന്നത്. ഷമീറ ബീവിയുടെ രണ്ടാമത്തെ കല്ല്യാണത്തിലുള്ള കുട്ടിയുടെ പ്രവത്തിനിടയാണ് ഷമീറ മരണപ്പെടുന്നത്. ഭര്‍ത്താവിനാവട്ടെ വേറെ ഭാര്യയും മക്കളും ഉണ്ട്. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താന്‍ നോക്കിയത് ആദ്യഭാര്യയും അവരുടെ മകളും ചേർന്നായിരുന്നു എന്നതാണ് ശ്രദ്ധേയം.

മണക്കാട് പരുത്തിക്കുഴി സ്വദേശി നയാസ് നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ നേതാവായിരുന്നു. തിരുവനന്തപുത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചിരുന്ന നയാസ് സംഘടനയുടെ സ്ലീപ്പിംഗ് സെല്ലിന് നേതൃത്വം നല്‍കിയിരുന്നു. സംഘടനാ നിരോധിച്ച ശേഷവും ഇപ്പോഴും ഇയാൾ സ്ലീപ്പിങ് സെല്ലിൽ സജീവമാണ്. മെക്ക് അനൗണ്‍സറും പ്രഭാഷകനുമായ നയാസ് പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം മത വിദ്വേഷ പ്രസംഗങ്ങള്‍ നടത്താറുണ്ട്.

സ്വന്തമായി സൗണ്ട് സിസ്റ്റം ഉള്ള ഇയാള്‍ പിഎഫ്‌ഐക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായി പ്രതികരിക്കുന്നതും പതിവാണ്. മണക്കാട്, പൂന്തുറ, പരുത്തിക്കുഴി എന്നീ ഭാഗങ്ങളിലും മറ്റും പിഎഫ്‌ഐക്കാര്‍ക്ക് ആയുധ പരിശീലനം നടത്തുന്നതിനുള്ള സൗകര്യവും ഇയാൾ ചെയ്തു നല്‍കി വന്നിരുന്നു.ആദ്യ ഭാര്യയും മക്കളും കരുമത്താണ് താമസിക്കുന്നത്. ഈ ബന്ധം നിലനില്‍ക്കെയാണ് പാലക്കാട്ട് നിന്നും ഷമീറയെ ഈ PFI നേതാവ് വിവാഹം കഴിക്കുന്നത്.

ഷമീറ പൂര്‍ണഗര്‍ഭിണിയായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെയും നേമം പൊലീസിനെയും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെയും വിവരമറിയിച്ചിരുന്നു. അവര്‍ ഇടപെട്ടെങ്കിലും ആശുപത്രിയില്‍ പോകാന്‍ തയാറായില്ല. പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.തുടര്‍ന്ന് ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയാണ് ഉണ്ടായത്.,

സ്ഥലത്തെത്തിയ പൊലീസ് നയാസിനെ കസ്റ്റഡിയിലെടുത്തിരുന്നു. നരഹത്യാക്കുറ്റം ചുമത്തും. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആദ്യത്തെ മൂന്നു പ്രസവവും സിസേറിയന്‍ ആയതിനാല്‍ പല തവണ അപകട മുന്നറിയിപ്പു നല്‍കിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആരോപിക്കുന്നുണ്ട്.. വീട്ടിലെത്തിയ തന്നോട് കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചാണു നിയാസ് സംസാരിച്ചതെന്നും വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും ആരോഗ്യ പ്രവർത്തകയും പറഞ്ഞു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

6 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

8 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

9 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

9 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

9 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

10 hours ago