Kerala

‘ലാവ്‌ലിനിൽ കിട്ടിയ കമ്മീഷൻ തുക’ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ പിണറായി പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കി

കൊച്ചി . വിവാദമായ 2008-ലെ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പേഴ്‌സണൽ സ്റ്റാഫ് അംഗമായി നിയമിച്ചു. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയായാണ് ആർ മോഹനനെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി നിയമിച്ചതെന്നും, ഈ ഉദ്യോഗസ്ഥന്റെ മുൻ കാല ഇടപടലുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകുമെന്നും വ്യക്തമാക്കി ബി ജെ പി നേതാവ് ഷോൺ ജോർജ് രംഗത്ത്.

കൊച്ചിയിൽ വാർത്തസമ്മേളനത്തിലാണ് ഷോൺ ജോർജ് മുഖ്യ മന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമുന്നയി ച്ചിരിക്കുന്നത്. ലാവ്‌ലിനിൽ കിട്ടിയ കമ്മീഷൻ തുക സിംഗപ്പൂരിലെ കമല ഇന്റർനാഷണലിൽ നിക്ഷേപിച്ചു കാര്യമാണ് ആർ.മോഹനൻ അന്വേഷിച്ചത്. കമല ഇന്റർനാഷണലിനെ കുറിച്ച് പരിശോധിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ കുറിച്ച് ശ്രദ്ധയിൽപ്പെട്ടത്.

മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസ് തസ്തികയിൽ ജോലി ചെയ്യുന്ന ആർ മോഹനനെ 2016-ലാണ് പേഴ്‌സണൽ സ്റ്റാഫിൽ പിണറായി വിജയൻ ഉൾപ്പെടുത്തുന്നത്. മുൻ ചീഫ് സെക്രട്ടറിയുടെ സഹോദരനാണ് റിട്ടയേർഡ് ഇൻകം ടാക്‌സ് അഡീഷണൽ ഡയറക്ടർ ആർ മോഹൻ.

crime-administrator

Recent Posts

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

1 min ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

54 mins ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

1 hour ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

3 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

3 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

15 hours ago