Crime,

പിണറായിയെയും മകൾ വീണയെയും കുരുക്കിലാക്കിയത് കരിമണൽ കർത്ത

മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും കുരുക്കിലാക്കിയത് CMRL ഉടമ കരിമണൽ കർത്ത. കരിമണൽ കർത്ത തന്റെ കമ്പനിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനു 1.72 കോടി നൽകിയതായി പറഞ്ഞിരുന്നതാണ് മുഖ്യമന്ത്രിക്കും മകൾ വീണക്കും കുരുക്കാവുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ശ്രദ്ധയിൽ ഈ വിവരം വന്ന ശേഷം യാതൊരു സേവനവും നൽകാതെയാണ് എക്സാലോജിക് സൊലൂഷൻസിനു പണം നൽകിയതെന്ന CMRL ന്റെ രേഖാ മൂലമുള്ള വിശദീകരണം കൂടി ഉണ്ടായതോടെ വീണയെ അഴിക്കുള്ളിലാക്കാനുള്ള കർത്തയുടെ ദൗത്യം പൂർണമാവു കയായിരുന്നു.

തുടർന്നായിരുന്നു സി.എം.ആർ.എൽ – എക്സാലോജിക്ക് ഇടപാട് ദുരൂഹമാണെന്നും ആർ.ഒ.സി ആവശ്യപ്പെട്ട രേഖകൾ എക്സാലോജിക്ക് സമർപ്പിച്ചിട്ടില്ലെന്നും ഉള്ള ആരോപണം ഉണ്ടാവുന്നത്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ അന്വേഷണത്തിന് വിടാവുന്ന തരത്തിൽ വീഴ്ചകളുണ്ട് എന്ന് തന്നെയായിരുന്നു (ആർ.ഒ.സി ഇതേ പറ്റി പറഞ്ഞിരുന്നത്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്ക് അന്വേഷണം നടത്താം എന്നും ആർ.ഒ.സി നിർദേശിച്ചിരുന്നു.

എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്‍റെ വിശദ അന്വേഷണത്തിലേക്ക് നയിക്കുന്നത് ശക്തമായ ആർ.ഒ.സി റിപ്പോർട്ട് തന്നെയാണ്. കുറ്റം ആരോപിക്കപ്പെടുന്ന വീണ വിജയനും എക്സാലോജിക്ക് കമ്പനിക്കും രക്ഷപെടാൻ പഴുതുകൾ ഇല്ലാത്തതാണ് ആ റിപ്പോർട്ട്. പ്രാഥമികാന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ വിശദ അന്വേഷണം വേണമെന്നായിരുന്നു ആർ.ഒ.സി എടുത്ത നിലപാട്. ഏത് സേവനത്തിനാണ് പണം വാങ്ങിയതെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജിക്ക് ഹാജരാക്കിയില്ല. കിട്ടിയ പണത്തിന് ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് എക്സാലോജിക്കിന് വിശദീകരിക്കാൻ ആയത്.

എന്തിന് പണം കിട്ടിയെന്നു പറയുന്നില്ല എന്നതാണ് ഇടപാടിൽ ശ്രദ്ധേയം. വിശദ അന്വേഷണം വേണം. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം കമ്പനിക്കെതിരെ കേസുക്കാം എന്നാണ് ആർ.ഒ.സി പറഞ്ഞിരുന്നത്. കമ്പനീസ് ആക്ട് 2013 സെക്ഷൻ 188ന്റെ ലംഘനം ആണ് വീണ വിജയൻ നടത്തിയിരിക്കുന്നത്.

കമ്പനീസ് ആക്ട് പ്രകാരം കമ്പനികാര്യ ഇടപാടുകളിൽ വീഴ്ച വരുത്തുന്നതിനെതിരായ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരായ 448 വകുപ്പുകൾ പ്രകാരം വീണ വിജയനെതിരെ കേസെടുക്കേണ്ടതാണ്. ഇടപാട് വിവരം സി.എം.ആർ.എല്ലും മറച്ചുവെക്കുകയാണ് ഉണ്ടായതെങ്കിലും
ഓഡിറ്റ് റിപ്പോർട്ടിൽ പിടികൂടുമെന്ന് CMRL ല്ലും കരുതിയില്ല. വിശദാന്വേഷണത്തിന് വീണ്ടും അക്കൗണ്ട്സ് രേഖകൾ പരിശോധിക്കണം. കെ.എസ്.ഐ.ഡി.സിയിലെ ഓഹരി പങ്കാളിത്തത്തിലേക്ക് വിരൽചൂണ്ടി സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സി.എം.ആർ.എല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു. സി.എം.ആർ.എല്ലിൽ കെ.എസ്.ഐ. ഡി.സിക്ക് 13 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

16 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

17 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

18 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago