Crime,

ഒരു മയക്ക് വെടി വെക്കാൻ പോലും അറിയാത്ത ഉദ്യോഗസ്ഥരുമായി മന്ത്രി ശശീന്ദ്രനും വനം വകുപ്പും

കൽപ്പറ്റ . മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് തളച്ച് മുത്തങ്ങയിലെത്തിക്കാൻ വനം വകുപ്പിനായില്ല. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്‌കരമാണെന്ന് വൈഡിട്ടു 4 മണിയോടെ വിലയിരുത്തിയതോടെയാണ് ദൗത്യ സംഘം മടങ്ങുന്നത്.

ദൗത്യം തിങ്കളാഴ്ചയും പുനരാരംഭിക്കും എന്നാണു അറിയിപ്പ്. വനം വകുപ്പ് മയക്കുവെടി വച്ചെങ്കിലും ആനയ്‌ക്ക് കൊണ്ടില്ല. കർണാടക അതിർത്തിയിലെ കൊടുങ്കാടിനുള്ളിലാണ് നിലവിൽ ആനയുള്ളത്. ബാവലി സെക്ഷനിലെ വനമേഖലയിൽ നിന്ന് ആനയുടെ സിഗ്‌നൽ കിട്ടിയിരുന്നു.. പിന്നാലെ സിഗ്നൽ നഷ്ടമാവുകയും ഉണ്ടായി.. ഇതോടെ ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

കാട്ടാനയെ പിടികൂടാനുള്ള ശ്രമം പ്രതിസന്ധിലായപ്പോൾ ദൗത്യസംഘത്തെ പ്രദേശവാസികൾ തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആർആർടി അംഗങ്ങളെയുമാണ് മണ്ണുണ്ടി കോളനി നിവാസികൾ തടഞ്ഞു വച്ചത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഡിഎഫ്ഒ സ്ഥലത്തെത്തണമെന്നുമാണ് നാട്ടുകാർ ആവശ്യ പെട്ടിരുന്നത്. ദൗത്യം തിങ്കളാഴ്ച തുടങ്ങുമെന്ന് ഉറപ്പുനൽകി ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

7 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

10 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

10 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

11 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

11 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

11 hours ago