Crime,

പിണറായിയും വീണയും പറയുന്നതൊക്കെ നുണയും ഉഡായിപ്പും, ജനത്തെ പറ്റിച്ച് നിലം പരിശാക്കി

ഒരു സംസ്ഥാന മുഖ്യമന്ത്രി പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായി. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കാര്യമാണ് ഇത്തരത്തിൽ പറയേണ്ട ഗതികേട് വന്നിരിക്കുന്നത്. വായ തുറന്നാൽ നുണ പറയുന്ന ഒരു മുഖ്യമന്ത്രി എന്ന ഓമനപ്പേരാണ് പിണറായിക്ക് ഭൂഷണം.,
മകൾ വീണ വിജയൻറെ എക്സാലോജിക്‌ കമ്പനി തുടങ്ങിയതുമായി ബന്ധപെട്ടു നിയമ സഭയിൽ പിണറായി വിജയൻ പറഞ്ഞത് പച്ച നുണയാണെന്ന് ഷോൺ ജോർജ് വെളിപ്പെത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത് പറയേണ്ടി വരുന്നത്.

തൊട്ടു പിറകിലിതാ വീണ വിജയൻ പ്രവർത്തനം നിർത്തിയെന്നു പറയുന്ന എക്സാലോജിക്‌ കമ്പനി മുഖ്യ കക്ഷിയായ മാസപ്പടി ഇടപാടിൽ നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു വീണ കർണാടക ഹൈക്കോടതിയിൽ ഹർജിയിയുമായി എത്തിയിരിക്കുന്നു. അപ്പോൾ വീണ ആ കമ്പനി പ്രവർത്തനം നിർത്തിയെന്ന് കേന്ദ്ര കമ്പനി കാര്യാമന്ത്രാലയത്തോട് പറഞ്ഞതും പച്ച നുണയായിരിക്കുന്നു.

CMRL കമ്പനിയിലും കെഎസ്ഐഡിസിയിലും അന്വേഷണം കഴിഞ്ഞു എസ്എഫ്ഐഒ പിണറായിയുടെ മകൾ വീണയെ ചോദ്യം ചെയ്യാനും അറസ്റ്റിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് വീണ വിജയൻറെ നിർത്തിയെന്ന് പറയുന്ന എക്സാലോജിക്‌ കമ്പനി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മാസപ്പടി ആരോപണത്തിൽ എന്ത് അന്വേഷണം വേണമെങ്കിലും നടക്കട്ടെയെന്ന് സിപിഎം നേതാക്കളും മുഖ്യമന്ത്രി അടക്കം പറയുമ്പോഴാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഹർജി നൽകിയിരിക്കുന്നത് എന്നതാണ് രസകരം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവിടങ്ങളിൽനിന്ന് പരിശോധന നടത്തി രേഖകൾ ശേഖരിച്ചശേഷം എക്സാലോജിക് കമ്പനിയുടെ രേഖകൾ പരിശോധിക്കാനിരിക്കുകയാണ് എസ്എഫ്ഐഒ എന്നതാണ് ശ്രദ്ധേയം.

മടിയിൽ കനമില്ലെന്നും കൈകൾ ശുദ്ധമെന്നും നാഴികക്ക് നാല്പത് വട്ടം പറഞ്ഞു ഇരു കൈകളും പൊക്കി കാണിച്ചു കൊണ്ടേയിരിക്കുന്ന പിണറായി വിജയന്റെ മകൾ വീണ വിജയൻ എന്തിനെയാണ് ഭയപ്പെടുന്നത്? അച്ഛൻ മുഖ്യമന്ത്രി, സി പി എമ്മിന്റെ തലതൊട്ടപ്പൻ, ഇരട്ട ചങ്കൻ, രണ്ടാമത്തെ ജീവിത പങ്കാളി പൊതുമരാമത്ത് മന്ത്രി, വിദേശത്തും ഇന്ത്യയിലുമായി കോടികളുടെ സ്വത്തുക്കൾ, ഇതൊക്കെ ഉള്ള വീണ മുഖ്യമന്ത്രിക്ക് മടിയിൽ കനമില്ലെങ്കിൽ എന്തിനു ഭയപ്പെടണം? ഭയമില്ലെങ്കിൽ പിന്നെന്തിന് അന്വേഷണം സ്റ്റേ ചെയ്യാൻ കോടതിയിൽ പോകണം? അപ്പോൾ കനമുണ്ട്. നല്ല കനമുണ്ട് അതാണ് വാസ്തവം.

crime-administrator

Recent Posts

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

22 mins ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

1 hour ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

1 hour ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

2 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

2 hours ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

3 hours ago