Crime,

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം വീണയുടെ നിർത്തിയെന്നു പറഞ്ഞ കമ്പനി കർണാടക ഹൈക്കോടതിയിൽ

തിരുവനന്തപുരം . എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ പ്രവർത്തനം നിർത്തിയെന്നു അവകാശപ്പെട്ടിരുന്ന കമ്പനിയായ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് എക്സാലോജിക് കമ്പനി ഹർജി ഫയൽ ചെയ്തത്. കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിൽ ആയതിനാലാണ് കർണാടകയിൽ ഹർജി ഫയൽ ചെയ്തതെന്ന് പറയുന്ന ഹർജിയിൽ എസ്എഫ്ഐഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് എതിർ കക്ഷി കളായിട്ടുള്ളത്. മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണ് ഈ ഹർജി എന്നതാണ് ശ്രദ്ധേയം.

മാസപ്പടി ആരോപണത്തിൽ എന്ത് അന്വേഷണം വേണമെങ്കിലും നടക്കട്ടെയെന്ന് സിപിഎം നേതാക്കാളും മുഖ്യമന്ത്രി അടക്കം പറയുമ്പോഴാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഹർജി നൽകിയിരിക്കുന്നത് എന്നതാണ് രസകരം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവിടങ്ങളിൽനിന്ന് എസ്എഫ്ഐഒ പരിശോധന നടത്തി രേഖകൾ ശേഖരിച്ചശേഷം എക്സാലോജിക് കമ്പനിയുടെ രേഖകൾ പരിശോധിക്കാനിരിക്കുകയാണ്.

ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നതുമാണ്. തുടർന്നാണ് ഇത് സംബന്ധിച്ച അന്വേഷണം ഹൈക്കോടതിയുടെ അറിവോടെ എസ്എഫ്ഐഒയ്ക്ക് കൈമാറുന്നത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം.

CMRLൽ നടത്തിയ പരിശോധനക്ക് ശേഷം കെഎസ്ഐഡിസിയിൽ ബുധനാഴ്ച എസ്എഫ്ഐഒ സംഘം പരിശോധന നടത്തുകയുണ്ടായി. അടുത്തതായി എക്സാലോജിക് ഉടമ വീണയ്ക്ക് നോട്ടിസ് നൽകാനായിരുന്നു എസ്എഫ്ഐഒയുടെ തീരുമാനം. ഇത് തിരിച്ചറിഞ്ഞാണ് അന്വേഷണം മുന്നോട്ടു പോയാൽ കുടുങ്ങുമെന്ന അവസ്ഥയിൽ അന്വേഷണം സ്റ്റേ ചെയ്യാനുള്ള എക്സാലോജിക് കമ്പനിയുടെ ഹർജി. ചോദിച്ച കാര്യങ്ങൾക്കൊന്നും സിഎംആർഎൽ വ്യക്തമായ മറുപടി നൽകിയില്ലെന്ന് എറണാകുളം ആർഒസി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്ന്, സ്ഥാപനത്തിൽ പരിശോധന നടത്തി എസ്എഫ്ഐഒ രേഖകൾ പിടിച്ചെടുക്കുയാണ് ഉണ്ടായത്.

CMRLൽ 13.4% ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസിയുടെ രേഖകളും പരിശോധിക്കണമെന്ന് ആർഒസി പറഞ്ഞിരുന്നു. സർക്കാരിന് സിഎംആർഎല്ലിൽ സ്വാധീനമുണ്ടെന്നും അത് സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ പ്രതിഫലിച്ചി ട്ടുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിർദേശം. ബുധനാഴ്ച കെഎസ്ഐഡിസിയിൽ പരിശോധന നടത്തിയ എസ്എഫ്ഐഒ സംഘം 2010 മുതലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ആണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവയെല്ലാം എസ്എഫ്ഐഒ താരതമ്യ പഠനം നടത്തി വരുകയാണ്.

ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണം ഉപയോഗിച്ചാണ് വീണ കമ്പനി തുടങ്ങിയതെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇത് തെറ്റാണെന്ന രേഖകൾ ഷോൺ ജോർജ് ഇതിനകം പുറത്ത് വിട്ടതും എസ്എഫ്ഐഒ പരിശോധിക്കുകയാണ്. കെഎസ്ഐഡിസി, എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിൽ നിരാശയായിരുന്നു ഫലം. പരിശോധനയ്ക്ക് എത്തുമെന്നും ഇതിനു മുന്നോടിയായി വാർഷിക കണക്കുകൾ ഇമെയിലിൽ അയച്ചു നൽകണമെന്നും എസ്എഫ്ഐഒ ചൊവ്വാഴ്ച കെഎസ്ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി കോടതിയെ സമീപിച്ചത്. സി.എസ്.വൈദ്യനാഥൻ തന്നെ ഹാജരായി.

കെഎസ്ഐഡിസിയുടെ സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാര്‍ തീരുമാനിക്കുന്നത്.. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നത്.

കെഎസ്ഐഡിസി ഓഫിസിൽ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ബുധനാഴ്ചയായിരുന്നു. ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ 4 ഉദ്യോഗസ്ഥരാണു പരിശോധനക്കെത്തിയിരുന്നത്. നാലരയ്ക്കു ശേഷം അവർ മടങ്ങുകയും ചെയ്തിരുന്നു. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ കെഎസ്ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയറുമായാണ് എസ്എഫ്ഐഒ സംഘം മടങ്ങിയത്. അന്വേഷണം ചോദ്യംചെയ്തു കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്പ അവർ പരിശോധന നടത്തി മടങ്ങുകയായിരുന്നു.

crime-administrator

Recent Posts

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

50 mins ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

4 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

5 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

5 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

6 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

9 hours ago