Crime,

ഹൈ റിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾ രാജ്യം വിട്ടോ? പ്രതാപനെയും ശ്രീനയെയും ബന്ധപ്പെടാൻ ആവുന്നില്ലെന്ന് അഭിഭാഷകൻ കോടതിയിൽ

കൊച്ചി . മണിചെയിൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി ഉടമകളെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ വിചാരണക്കോടതിയിൽ. മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി. പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ വിചാരണക്കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലാണു പ്രതിഭാഗം ഇക്കാര്യം അറിയിക്കുന്നത്.

അതേസമയം, പ്രതികൾ കീഴടങ്ങിയാൽ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയെ അറിയിച്ചിരുന്നു. തൃശൂരിലെ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലവൽ മാർക്കറ്റിങ് കമ്പനി 3141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കേസ് വീണ്ടും 12നു പരിഗണിക്കാനിരിക്കുകയാണ്.

ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ഹൈറിച്ച് കമ്പനി ഉടമകളായ കെഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ 19 കേസുകളില്‍ കൂടി പ്രതികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണ ക്കോടതിയെ അറിയിച്ചിരുന്നതാണ്. ഇതില്‍ മൂന്ന് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനു മുൻപ് പരിഗണിക്കു മ്പോഴാണ് അതിനെ എതിര്‍ത്തു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എംജെ സന്തോഷ് എന്നിവർ വിചാരണക്കോടതിയെ ഇക്കാര്യം അറിയിക്കുന്നത്.. കേസില്‍ വാദം പറയാന്‍ പ്രതിഭാഗം കൂടുതല്‍ സാവകാശം തേടിയ പിറകെയാണ് പ്രതികളുമായി ബന്ധപ്പെടാൻ ആവുന്നില്ലെന്നു വിചാരണ കോടതിയിൽ പറഞ്ഞിരിക്കുന്നത്.

ഹൈറിച്ച് ഓണ്‍ലൈനുമായി ബന്ധപ്പെട്ട് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതിനു പുറമെ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തില്‍ പുറത്തുവരുന്നതെന്ന് പ്രോസിക്യൂട്ടര്‍ എംജെ സന്തോഷ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ അട്ടിമറിക്കാനിടയാക്കും. തെളിവുകള്‍ നശിപ്പിക്കാനും തട്ടിയെടുത്ത പണം ഒളിപ്പിക്കാനും പ്രതികള്‍ക്ക് സഹായകരമാകും എന്നും അറിയിച്ചിരുന്നു.

crime-administrator

Recent Posts

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

2 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

2 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

4 hours ago

സിദ്ധാർത്ഥനെ SFI നേതാക്കൾ ആൾക്കൂട്ട വിചാരണ നടത്തി, രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു, കുറ്റം സമ്മതിക്കാൻ നിർബന്ധിച്ച് മർദ്ദനം – CBI

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ SFI നേതാക്കളുടെ റാ​ഗിം​ഗിനിരയായി കൊല്ലപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താനുള്ള…

5 hours ago

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു, എംഎം ഹസ്സന്‍ വിട്ടു നിന്നു, ഹസ്സന്റെ നീരസം പുറത്തായി

തിരുവനന്തപുരം . കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ച ശേഷം സുധാകരന്‍ ഇന്ദിരാഭവനിലെത്തി ചുമതലയേൽക്കുകയായിരുന്നു.…

6 hours ago

മന്ത്രിസഭ യോഗം പോലും മാറ്റി, ആരാണ് മുഖ്യന്റെ സ്പോൺസർ? എന്താണീ ഒളിച്ചോട്ടത്തിന്റെ ഡീൽ?

തിരുവനന്തപുരം . ആരാണ് ആ സ്പോൺസർ? എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ…

6 hours ago