Crime,

വീണയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കേന്ദ്ര ഏജൻസി തുറന്നുകാട്ടപ്പെടുമെന്ന് മാത്യു കുഴൽനാടന്റെ മുന്നറിയിപ്പ്

കൊച്ചി . വീണയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കേന്ദ്ര ഏജൻസി തുറന്നുകാട്ടപ്പെടുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. CMRL മാസപ്പടി ആരോപണത്തിൽ നടക്കുന്ന കേന്ദ്ര അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് ക്ലീൻ ചിറ്റ് ലഭിക്കില്ലെന്നും ഒരു ഓൺലൈൻ ചാനലിന്റെ ‘വാട്‍സ് യുവർ പോയിന്റ്?’ അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം മാത്യു കുഴൽനാടൻ എംഎൽഎ. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തേക്കുറിച്ചുള്ള സംശയങ്ങൾ ആവർത്തിച്ചിട്ടുണ്ട്.

‘മുൻകാല സംഭവങ്ങളിലെ കേന്ദ്ര ഏജൻസികളുടെ സമീപനം വിലയിരുത്തുമ്പോൾ, കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നതിൽ സത്യസന്ധത പുലർത്തുന്നില്ലെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. കേന്ദ്ര ഏജൻസികൾക്ക് നേരിട്ട് ഇടപെട്ട് ബന്ധപ്പെട്ടവരെ പിടികൂടാമായിരുന്ന കൂടുതൽ വിവാദമായ സംഭവങ്ങൾ ഉണ്ട്. എന്നാൽ എല്ലായ്‌പ്പോഴും അവർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഈ അന്വേഷണത്തിന്റെ ഫലത്തേക്കുറിച്ച് സംശയം ഉള്ളത് ‘ – മാത്യു കുഴൽനാടൻ പറഞ്ഞു.

‘കേസിൽ വീണ വിജയന് ക്ലീൻ ചിറ്റ് നൽകുന്നത് ബുദ്ധിമുട്ടായിരിക്കും. അതിന് ഏജൻസികൾ ശ്രമിച്ചാൽ അവരും തുറന്നു കാട്ടപ്പെടും. പ്രകടമായ നിയമലംഘനങ്ങൾ നടന്ന കേസാണിത്.. ഭാഗ്യവശാലോ നിർഭാഗ്യവശാലോ പല ഇടപാടുകളും ഡിജിറ്റലാണ്. അത് രേഖകളിൽനിന്ന് നീക്കം ചെയ്യാൻ കഴിയില്ല. കേസ് വലിയൊരു പരിധിവരെ തെളിയിക്കപ്പെട്ടു. പ്രതികൾക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിൽ നിയമം ഉചിതമായ നടപടി സ്വീകരിക്കുമോ എന്നത് മാത്രമാണ് ഇതിവിടെ അവശേഷിക്കുന്നത്’ മാത്യു കുഴൽനാടൻ പറഞ്ഞു.

മുഖ്യമന്ത്രിയെ താൻ ശത്രുവായിട്ടല്ല, രാഷ്ട്രീയ എതിരാളിയായി മാത്രമേ കണക്കാക്കുന്നുള്ളൂ. മുഖ്യമന്ത്രിക്കെതിരായ സമീപനത്തിൽ താൻ ശരിയായ പാതയിലാണെന്ന് വിശ്വസിക്കുന്നു. ‘മുഖ്യമന്ത്രിയു ടേയും കുടുംബാംഗങ്ങളുടേയും നിയമവിരുദ്ധമായ പല നടപടികളും ചോദ്യം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒരു നിയമസഭാംഗമെന്ന നിലയിൽ അതിൽ സന്തോഷമുണ്ട്. തന്റെ ജോലി കഴിയുന്നത്ര കൃത്യമായി ചെയ്യുന്നുണ്ട്. – കുഴൽനാടൻ പറഞ്ഞു.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

3 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

4 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

5 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

5 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

5 hours ago