Kerala

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍, അനിതയുടെ സുഹൃത്തിനെ പോലീസ് മറച്ചു വെച്ചു, സാക്ഷിപ്പട്ടികയിൽ പോലും യുവതിയുടെ പേരില്ല, കേസിൽ അടിമുടി ദുരൂഹത

പോലീസ് ആരെയാണ് രക്ഷിച്ചത്? ഒരു കുടുംബത്തെ ബലിയാടാക്കിയോ? കേസ് കോടതിയിലേക്ക് എത്തുമ്പോൾ..

കാെല്ലം . കൊല്ലത്തെ ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റലിലായ പദ്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയുടെ സുഹൃത്തിനെ കേസന്വേഷിച്ച പോലീസ് ബോധപൂർവം മറച്ചു പിടിച്ചു. പണം ആവശ്യപ്പെട്ട് അനിതാ കുമാരിയുടെ ഫോൺ സംഭാഷണം ടി വി യിലൂടെ കേട്ട് അപ്പോൾ തന്നെ തന്റെ സുഹൃത്തെന്നു തിരിച്ചറിഞ്ഞ യുവതിയെ പുറം ലോകത്ത് കൊണ്ട് വരാൻ എന്ത് കൊണ്ട് പോലീസ് മടി കാട്ടി എന്നത് ദുരൂഹത ഉണ്ടാക്കുന്നുണ്ട്. കുട്ടിയെ വീണ്ടെക്കുന്ന കാര്യത്തിൽ പോലീസ് നടത്തിയ അനാസ്ഥ കൂടുതൽ മണിക്കൂറുകളിലേക്ക് അന്വേഷണം നീട്ടി കൊണ്ട് പോവുകയായിരുന്നു.

ഇപ്പോൾ ആവട്ടെ, 20 മണിക്കൂറിലേറെ നാടിനെ മുൾ മുനയിൽ നിർത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ സഹായിച്ച വ്യക്തി ആരാണെന്ന് പോലീസ് വെളിപ്പെടുത്തിയേക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സാമൂഹ്യ പ്രവർത്തകനായ സമ്മദിനോട് അനിതാ കുമാരി പണം കടം ചോദിച്ചിരുന്നതായും അയാളാണ് ശബ്ദ സന്ദേശത്തിലൂടെ ആളെ തിരിച്ചതെന്നുമായിരുന്നു അപ്പോഴുള്ള പോലീസ് ഭാഷ്യം.

ഇക്കാര്യത്തിൽ സമദ് അന്വേഷണത്തിനിടെ നടത്തിയ വെളിപ്പെടുത്തലുകൾ തെറ്റായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാക്കപ്പെടുന്നത്. പണം കടം ചോദിക്കുന്ന തരത്തിൽ മാത്രമല്ല, പതിവായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന അനിതാ കുമാരിയുടെ സുഹൃത്താണ് കുട്ടിയെ മോചിപ്പിക്കുന്നതിനാവശ്യമായ പണം ചോദിക്കുന്ന ശബ്ദ സന്ദേശം യഥാർത്ഥത്തിൽ ടി വി യിൽ കേട്ട് തിരിച്ചറിയുന്നത് എന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്. അനിതാ കുമാരിയുടെ സുഹൃത്തിനെ പറ്റി വിവരം ലഭിച്ച പോലീസ് എന്തുകൊണ്ട് ഇക്കാര്യത്തിൽ അലംഭാവം കാട്ടിയെന്നത് ദുരൂഹത ഉണ്ടാക്കുന്നത് തന്നെയാണ്.

ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ സഹായിച്ച വ്യക്തി ആരാണെന്ന് പോലീസ് വെളിപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രതി അനിതാ കുമാരിയുടെ ശബ്ദം തിരിച്ചറിഞ്ഞ് പോലീസിന് വിവരം നൽകിയത് ഈ വനിതയാണ് എന്നാണ് പോലീസ് തന്നെ ഇപ്പോൾ പറയുന്നത്. ഇതിന് പിന്നാലെ പ്രതികളിലേയ്ക്ക് വേ​ഗത്തിൽ എത്താനായെന്നും പോലീസ് അവകാശപ്പെടുന്നു. ഈ യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി. എന്നാൽ പേര് വെളിപ്പെടുത്തിയിട്ടില്ല.

അനിതാ കുമാരിയുടെ പരിചയക്കാരി ആണ് ഈ വനിത എന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു എന്ന വസ്തുതയും പോലീസ് സമ്മതിക്കുന്നുണ്ട്. ഈ സ്ത്രീ ആരാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നില്ല എന്ന് മാത്രമല്ല സാക്ഷിപ്പട്ടികയിലും ഇവരുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. സാമ്പത്തികമായി ഉന്നതിയിലുള്ള ഇവരുടെ കുടുംബത്തിന് വേണ്ടി സാക്ഷി പട്ടികയിൽ പോലും പേര് ചേർക്കാതെ സഹായിക്കുന്ന പോലീസ് സാമ്പത്തികമായി ബുദ്ധി മുട്ട് അനുഭവിച്ചു വന്ന ഒരു കുടുംബത്തെ കേസിൽ കുടുക്കി ചതിക്കുഴിയിലാക്കു കയായിരുന്നുവോ? എന്ന സംശയമാണ് ഈ അവസരത്തിൽ ബലപ്പെടുന്നത്. വിചാരണ വേളയിൽ ആവശ്യമായി വന്നാൽ മാത്രം ഈ യുവതിയെ രംഗത്ത് കൊണ്ട് വരാനാണ് പോലീസിന്റെ തീരുമാനം എന്നതും സംശയങ്ങൾക്ക് വക നൽകുന്നുണ്ട്.

അതേസമയം, പദ്മ കുമാറിന്റെ സ്വന്തമായുള്ള വാഹനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് പലർക്കും വാടകക്ക് കൊടുക്കാറുണ്ടായിരുന്നു. അനിത കുമാരിയുടെ ശബ്ദം തിരിച്ചറിഞ്ഞതായി പറയുന്ന യുവതിക്കായും വാഹനങ്ങൾ വാടകക്കായി കൊടുത്തിട്ടുണ്ട്. അറസ്റ്റിലായി ചോദ്യം ചെയ്തതിൽ പിന്നെ ഈ കുടുംബത്തിലെ പദ്മകുമാർ, ഭാര്യ, മകൾ എന്നിവരുമായി ബന്ധപെട്ടു പുറത്ത് വന്ന വർത്തകളൊക്കെ തന്നെ പോലീസ് പറഞ്ഞവ മാത്രമായിരുന്നു. അവർക്ക് മാധ്യമങ്ങളോടോ? മറ്റോ സംസാരിക്കാൻ പോലീസ് അവസരം നൽകിയിരുന്നില്ല എന്നതും ദുരൂഹത തന്നെയാണ് ഉണ്ടാക്കുന്നത്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

8 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

11 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

11 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

12 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

12 hours ago