നിലവിലെ താല്കാലിക മേധാവി രാഹുല്‍ നവീന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അടുത്ത ഡയറക്ടർ പദവിയിലേക്ക്. പദവിലേക്ക് എത്താനുള്ള യോഗ്യതയായ അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കിലേക്ക് ഈയിടെ അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടിയിരുന്നു.
ക്യാബിനറ്റിന്റെ (എസിസി) അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടെ (എസിസി) അംഗീകാരത്തോടെ അദ്ദേഹത്തിന്റെ ശമ്പള ഗ്രേഡിലും മാറ്റം undaayi. ഇതോടെ ഇഡിഡയറക്ടറായി മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള നവീനെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്ഥാനക്കയറ്റത്തിന് മുമ്പ് ED യുടെ സ്പെഷ്യല്‍ ഡയറക്ടറായി രാഹുല്‍ നവീന്‍ സേവനമനുഷ്ഠിച്ചിരുന്നതാണ്.
ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ (ഇന്‍കം ടാക്സ്) 1993 ബാച്ച് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവീന്‍. മുന്‍ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി 2023 സെപ്റ്റംബര്‍ 15 ന് പൂര്‍ത്തിയായതോടെയാണ് അന്വേഷണ ഏജന്‍സിയുടെ ആക്ടിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് രാഹുല്‍ നവീന്‍ എത്തുന്നത്. ഡയറക്ടര്‍ ഇന്‍-ചാര്‍ജായി നിയമിക്കുന്നതിനുമുമ്പ്, നവീന്‍ സഞ്ജയ് മിശ്രയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഉണ്ടായി.
രാജ്യത്തെ 120-ലധികം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിലവില്‍ ഇഡി അന്വേഷണം നടക്കുകയാണ്. ഇതില്‍ 95 ശതമാനവും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ പലപ്പോഴും പ്രതിപക്ഷ നേതാക്കള്‍ ഇഡിയെ ലക്ഷ്യം വെച്ച് വിമര്‍ശിക്കുന്നതും പതിവാണ്.
തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളെ മർദിച്ച…
കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…
തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…
കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…