India

‘യഥാര്‍ത്ഥ ശിവസേന’ ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിക്കും

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ‘യഥാര്‍ത്ഥ ശിവസേന’ എന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിക്കും. സ്പീക്കറുടെ വിധിയെ ‘ജനാധിപത്യത്തിന്റെ കൊലപാതകം’ എന്നാണ് താക്കറെ വിശേഷിപ്പിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

ഭൂരിപക്ഷ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനക്ക് നിയമസാധുതയുണ്ടെന്നായിരുന്നു സ്പീക്കർ വിധിച്ചിരിക്കുന്നത്. ശിവസേനാ അധ്യക്ഷൻ എന്ന നിലയില്‍ ഉദ്ധവ് താക്കറെയ്ക്ക് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ അധികാരമില്ലെന്നും സ്പീക്കര്‍ പറയുകയുണ്ടായി.

‘ജനാധിപത്യം കൊല്ലപ്പെടുമെന്ന് ഞാന്‍ പറഞ്ഞു. ജനാധിപത്യം കൊല്ലപ്പെട്ടുവെന്ന് ഇന്നത്തെ തീരുമാനം വ്യക്തമാക്കുന്നു. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് എത്ര എളുപ്പത്തില്‍ മാറാമെന്നാണ് ഇതിലൂടെ തെളിയുന്നത്.’, ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. ഇതോടെ ശിവസേന അവസാനിക്കില്ലെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ തന്റെ ക്യാമ്പ് സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്പീക്കറുടെ വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അനില്‍ പരബ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചെങ്കിലും അവ നഗ്‌നമായി അവഗണിക്കപ്പെട്ടു. അത്തരം അനുസരണക്കേട് സൂചിപ്പിക്കുന്നത് സുപ്രീം കോടതി പോലും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുകളില്‍ നില്‍ക്കുന്നില്ല എന്നാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് താന്‍ ഉള്‍പ്പെടെയുള്ള തന്റെ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കാത്തതെന്നും താക്കറെ ചോദിക്കുന്നുണ്ട്.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

1 hour ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

1 hour ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

3 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

4 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

5 hours ago