Kerala

എഐ ക്യാമറ പദ്ധതിക്ക് മരണമണി, കെല്‍ട്രോണിന് സര്‍ക്കാര്‍ കൊടുക്കേണ്ടത് കോടികൾ, ആദ്യ ഗഡുപോലും ഇല്ല, നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നൽകുന്നത് നിർത്തി

കൊട്ടിഘോഷിച്ച് കോടികൾ മുതൽ മുടക്കി സർക്കാർ സ്ഥാപിച്ച എഐ ക്യാമറ പദ്ധതിക്ക് മരണമണി. എഐ ക്യാമറയുടെ കരാര്‍ കമ്പനിയായ കെല്‍ട്രോണിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയായതോടെയാണിത്. പണമില്ലാത്ത അവസ്ഥയിൽ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന് പോലും ഒരു മാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല. നോട്ടീസ് അയക്കാൻ കെൽട്രോണിന് നിർവാഹമില്ല.

ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ക്കും, ലക്ഷങ്ങള്‍ വൈദ്യുതി കുടിശ്ശികയായതോടെ പൂട്ടുവീഴുന്ന അവസ്ഥയാണുള്ളത്. കെഎസ്ഇബി ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാന്‍ കഴിഞ്ഞില്ല. കരാര്‍ പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കമ്പനിയാണ്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ കമ്പനിക്ക് അതിനു കഴിയുന്നില്ല എന്നതാണ് വാസ്തവം. പണം കിട്ടാത്തതിനാല്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

കൺട്രോൾ റൂമുകളുടെ പ്രവർത്തനം ചലനമറ്റാൽ കേരളത്തിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആണ് സ്തമിക്കുക. ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ വാഹനമുടമയ്ക്ക് ഫോണില്‍ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാല്‍, ഫോണ്‍ നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ച വർക്ക് മാത്രമേ ഇത് കിട്ടൂ. അല്ലാത്തവരുടെ ഫോണില്‍ അറിയിപ്പു കിട്ടില്ല. അവർക്കെല്ലാം തപാല്‍മാര്‍ഗം നോട്ടീസ് ലഭിച്ചാലേ നിയമ ലംഘനത്തെക്കുറിച്ച് അറിയുകയുള്ളൂ. കഴിഞ്ഞ ഒരുമാസമായി നോട്ടീസ് അയക്കുന്ന പണി നടക്കുന്നില്ല . പിഴയെക്കുറിച്ച് അത് കൊണ്ട് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത് മുറപോലെ നടക്കുന്നത്.

ഒരു കോടി രൂപ പ്രതിമാസം സ്വന്തം കൈയ്യിൽ നിന്ന് ചെലവഴിച്ചാണ് നിലവിൽ പദ്ധതി കെല്‍ട്രോണ്‍ മുന്നോട്ടു കൊണ്ട് പോകുന്നത്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കമ്പനിക്ക് സർക്കാർ നൽകിയിട്ടില്ല. ആദ്യ ഗഡുവായി സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കേണ്ടിയിരുന്നത് 11.79 കോടി രൂപയായിരുന്നു. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ഇനിയും ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെൽട്രോൺ പറയുന്നത്. അതെസമയം നിയമ ലംഘനങ്ങളില്‍ നിന്ന് 33 കോടി രൂപ സര്‍ക്കാരിന് ഇതുവരെ കിട്ടിയിട്ടുണ്ടെന്നാണ് പുറത്ത് വന്ന ചില റിപ്പോർട്ടുകൾ.

crime-administrator

Recent Posts

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

8 mins ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

26 mins ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

46 mins ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

1 hour ago

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

5 hours ago

ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി, ജനത്തെ പെരുവഴിയിലാക്കി മന്ത്രി ഗണേശൻ വിദേശ ടൂറിലാണ്

കോഴിക്കോട് . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ മോട്ടോർ വാഹന ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസത്തേയ്ക്ക് കടന്നു. സംസ്ഥാനത്തെ…

6 hours ago