Crime,

രജൗരിയിൽ ഭീകരാക്രമണത്തിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരിയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഡിസംബർ 20ന് രാത്രി മുതൽ രജൗരിയിലെ തനമണ്ടിയിൽ ഓപ്പറേഷൻ ഭീകരുമായി സൈനികരുടെ ഏറ്റുമുട്ടൽ നടക്കുകയാണ്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3:45നാണ് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ ആക്രമണം നടത്തുന്നത്. ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.

ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ഇപ്പോഴും ആക്രമണം തുടരുകയാണ്. ഒരു ട്രക്കും ജിപ്‌സിയും ഉൾപ്പെടെയുള്ള പോലീസ് വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുക യായിരുന്നു. വ്യാഴാഴ്ച രാത്രി മുതൽ രജൗരിയിലെ താനമാണ്ടിയിലെ ജനറൽ ഏരിയയിലെ ഡികെജി എന്ന സ്ഥലത്ത് ഓപ്പറേഷൻ നടക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഉ​ദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.

‘രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി സൈന്യം ഒരു സംയുക്ത ഓപ്പറേഷൻ ആരംഭിക്കുന്നത്. ഏറ്റുമുട്ടൽ പുരോഗമി ക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരുന്നു’ ഒരു പ്രതിരോധ പിആർഒ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സായുധ പോലീസ് യൂണിറ്റിന് സമീപം സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 19നും 20നും ഇടയിൽ രാത്രി സുരൻകോട്ട് പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ കോമ്പൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ചില്ലുകൾ തകർന്നതായി അധികൃതർ അറിയിച്ചിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

8 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

11 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

11 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

12 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

12 hours ago