Kerala

നവകേരള സദസ് സി പി എമ്മിനെ കുട്ടിച്ചോറാക്കി? സദസും ബസ് യാത്രയും വിപരീത ഫലമുണ്ടാക്കി

കോഴിക്കോട് . നവകേരള സദസ് സി പി എമ്മിനെ കുട്ടിച്ചോറാ ക്കിയോ? ആക്കിയെന്നാണ് ജില്ലകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. നവകേരള സദസ് കഴിഞ്ഞ ജില്ലകളില്‍ നിന്ന് സിപിഎമ്മിനു കിട്ടിയ റിപ്പോർട്ടുകളിൽ സി പി എം നേതൃത്വം തീർത്തും അസ്വസ്ഥരാണ്. നവകേരള സദസും ബസ് യാത്രയും തീർത്തും വിപരീത ഫലമുണ്ടാക്കിഎന്നാണ് ജില്ലകളിൽ നിന്ന് പാർട്ടിക്ക് കിട്ടിയ റിപ്പോർട്ടുകൾ.

നാല് കാര്യങ്ങളിൽ പാര്‍ട്ടിക്ക് നവകേരള സദസും ബസ് യാത്രയും ദോഷമായെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും നാലു തരത്തില്‍ പാര്‍ട്ടിക്ക് നവകേരള സദസും ബസ് യാത്രയും ദോഷമായെന്നാണ് വിലയിരുത്തല്‍. 1: രാഷ്‌ട്രീയമായി പ്രതിപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ വഴിയൊരുക്കി.

2: സാമ്പത്തിക സ്ഥിതി മോശമെന്ന പാര്‍ട്ടി പ്രചാരണവും കേന്ദ്രസര്‍ക്കാരിനോടുള്ള വിമര്‍ശനവും അടിസ്ഥാനമില്ലാത്തതാണെന്ന തോന്നല്‍ പാര്‍ട്ടിക്കാർക്കിടയിൽ ഉണ്ടാക്കി. 3: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കാനുള്ള അവസരങ്ങള്‍ നവകേരള സദസിന് പണപ്പിരിവു വേണ്ടി വന്നതോടെ ഇല്ലാതാക്കി. 4: പരമാവധി സാധാരണക്കാരെ, പാര്‍ട്ടി അണികളെ വരെയും പല തരത്തില്‍ സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും വെറുപ്പിച്ച് ദൂരേക്ക് അകറ്റി.

നിയോജകമണ്ഡലം തലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ചില ജില്ലകള്‍ സംസ്ഥാന നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. പൊതുവേ അസ്വസ്ഥതയുണ്ടാക്കുന്നതാണ് എല്ലാ റിപ്പോർട്ടുകളും എന്നതാണ് വാസ്തവം. എൽ ഡി എഫിന്റെ ഘടകകക്ഷികൾ അതത് ജില്ലാ മുന്നണി വേദികളില്‍ കടുത്ത വിമര്‍ശനത്തിനായി തയ്യാറാവുകയാണ്. ജില്ലാ എല്‍ഡിഎഫ് യോഗം ചേര്‍ന്നാല്‍ പലതും തുറന്നുപറയാന്‍ തന്നെയാണ് ഘടകകക്ഷികൾ തീരുമാനിച്ചിട്ടുള്ളത്.

സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ട് ജില്ലകളില്‍ നടത്തിയ അന്വേഷണ ഫലവും ഇത് തന്നെ. നവകേരള സദസ് കഴിഞ്ഞ് അടുത്തയാഴ്ച സിപിഎം വിലയിരുത്തല്‍ യോഗം നടക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമിതിയുടെ ഔദ്യോഗിക യോഗത്തിനു മുമ്പ് അനൗപചാരിക യോഗം ചേരണമെന്ന അഭിപ്രായമാണ് സെക്രട്ടറിക്കെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

നവകേരള സദസിന്റെ ഞായറാഴ്ചത്തെ സമാപന വേദിയിൽ പിണറായി വിജയന്റെ ഒറ്റ വിശദീകരത്തോടെ എല്ലാത്തിനെയും അതിജീവിക്കാൻ കഴിയുമെന്നാണ് പിണറായിയുടെ ശിങ്കിടികളുടെ വാദം. നവകേരള സദസിന്റെ വിജയവും ഫലവും വ്യക്തമാക്കാന്‍ പിണറായി വിജയന്‍ സുദീര്‍ഘ വാര്‍ത്താ സമ്മേളനവും നടത്തുന്നുണ്ട്. അടിത്തട്ടില്‍ പാര്‍ട്ടിക്കെതിരേ സാധാരണക്കാരില്‍ രൂപംകൊണ്ടി രിക്കുന്ന അസ്വസ്ഥതകളും അതൃപ്തിയും ഇത് കൊണ്ടൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് രാഷ്ട്രീയ നിരീകഷകരുടെ വാദം.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

4 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

5 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

6 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

16 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

17 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

18 hours ago