Kerala

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വന്നാലും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പുവരുത്തും – കെ. സുരേന്ദ്രന്‍

കൊച്ചി . പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വന്നാലും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. 99 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ രീതിയാണു തുടരുന്നതെങ്കില്‍ പിണറായി സര്‍ക്കാര്‍ 2026 വരെ പോകില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരളാ പോലീസ് ഭരണഘടനക്കനുസരിച്ച് കര്‍ത്തവ്യം നിറവേറ്റിയില്ലെങ്കില്‍ കേന്ദ്രസേനയെ ഉപയോഗിച്ചും പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വന്നാല്‍ അങ്ങനെയും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പാര്‍ട്ടി ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. പിണറായി സര്‍ക്കാര്‍ എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുകയാണ്. പോലീസിനെ നോക്കുകുത്തിയാക്കി എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ നിയമം കയ്യിലെടുക്കുന്നു.

കോഴിക്കോട് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ ഗുണ്ടകള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. ജന്മനാ അന്ധനും അകക്കണ്ണു കൊണ്ട് 234 പുസ്തകങ്ങള്‍ രചിക്കുകയും രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത ബാലന്‍ പൂതേരി ഉള്‍പ്പടെയുള്ളവരെയാണ് എസ്എഫ്‌ഐക്കാര്‍ പോലീസ് ഒത്താശയോടെ തടഞ്ഞത്.

ഇത് അന്തിമ വിജയമായി എസ്എഫ്‌ഐ കരുതേണ്ട. കേരളാ പോലീസ് ഭരണഘടനക്കനുസരിച്ച് കര്‍ത്തവ്യം നിറവേറ്റിയില്ലെങ്കില്‍ കേന്ദ്രസേനയെ ഉപയോഗിച്ചും പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വന്നാല്‍ അങ്ങനെയും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പുവരുത്തും. കേരളത്തിലെ സര്‍വകലാശാലകളില്‍ ജനാധിപത്യ സംരക്ഷണത്തിനും വിദ്യാഭ്യാസ നിലവാരമുയര്‍ ത്തുന്നതിനും ഗവര്‍ണര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ബിജെപിയും കേന്ദ്ര സര്‍ക്കാരും പൂര്‍ണമായും പിന്തുണയ്‌ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

45 mins ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

2 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

13 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

14 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago