Connect with us

Hi, what are you looking for?

Exclusive

അബിഗേലിനെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ജിം ഷാജഹാൻ ക്രൈമിനോട് പറഞ്ഞത്

ഓയൂരിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയവരെ തേടി അന്വേഷണം പുരോഗമിക്കുമ്പോൾ കുഞ്ഞിനെ കിട്ടിയ ആശ്വാസത്തിലും ആരാണ് ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. പിന്നിൽ ആരെന്നതിനെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കുഞ്ഞിൽ നിന്നും അറിയാൻ കഴിയുന്ന വിവരങ്ങൾ പൊലീസും പുറത്തുവിട്ടിട്ടുണ്ട്.

ഏതോ ഒരു വലിയ വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ആറ് വയസ്സുകാരി അബിഗേൽ സാറ പറഞ്ഞു. തന്നെ കൊണ്ടുപോയവരിൽ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് കുട്ടിയുടെ മറുപടി. പോയിട്ട് വരാമെന്നാണ് അവർ പറഞ്ഞതെന്നും അബിഗേൽ പൊലീസിനോട് പറഞ്ഞു.

ഇതിനിടെ പ്രതിയെ പിടി കൂടിയെന്ന തരത്തിലും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ആശ്രാമത്ത് കുട്ടിയെ ഇറക്കി വിട്ട സംഘത്തിലെ പ്രധാനി പൊലീസ് കസ്റ്റഡിയിലെന്നും സൂചനയുണ്ട് . അമൃതാ ടിവിയാണ് കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായെന്ന് വാർത്ത നൽകിയത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാൾ ജിം ഷാജഹാൻ എന്ന് വിളിക്കുന്ന സ്ഥിരം കുറ്റവാളിയാണെന്നാണ് അമൃതാ ടി വി റിപ്പോർട്ട് ചെയ്തത് . കുണ്ടറ കുഴിയം സ്വദേശിയായ ഇയാളെ രേഖാ ചിത്രത്തിലെ സാമ്യത്തിലൂടെ തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നാണ് പോലീസ് ഭാഷ്യം . പിന്നാലെ പൊലീസിൽ മോചന ദ്രവ്യത്തിന് വിളിച്ച സ്ത്രീയേയും തിരിച്ചറിഞ്ഞു എന്നും സൂചനയുണ്ട്. സ്ത്രീയാണ് തട്ടിക്കൊണ്ടു പോകലിലെ മുഖ്യസൂത്രധാരയെന്നാണ് സൂചന. എന്നാൽ പൊലീസ് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നില്ല.

സാമ്പത്തിക കുറ്റകൃത്യത്തിൽ പങ്കാളിയായിരുന്ന സ്ത്രീയാണ് സംശയ നിഴലിലുള്ളത് എന്നതാണ് ലഭ്യമായ വിവരം. ഇവർക്ക് കൊല്ലം ചിന്നക്കടയിൽ വീടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ വീട്ടിലാകാം കുട്ടിയെ ഒളിവിൽ താമസിപ്പിച്ചതെന്ന സംശയവും പൊലീസിനുണ്ട്. പ്രതികളിൽ ആരെയെങ്കിലും ചോദ്യം ചെയ്യലിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ വലിയ ഗൂഢാലോചന നടന്നുവെന്നാണ് സൂചന. ഇതിൽ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.

മോചിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയവരുടെ ഫോട്ടോ കാട്ടി കുട്ടിയിൽ നിന്നും പ്രതികളിൽ കൂടുതൽ വ്യക്തത വരുത്തും. അതിനിടെ ജിം ഷാജഹാനെ കുട്ടിയുടെ മുത്തച്ഛൻ തിരിച്ചറിഞ്ഞുവെന്നും അമൃതാ ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതികളെ പിടികൂടിയതാണോ കീഴടങ്ങിയതാണോ എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല. ഇവർ കസ്റ്റഡിയിൽ ഉണ്ടെന്ന് പോലും പൊലീസ് സ്ഥിരീകരിക്കുന്നില്ല. കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത തട്ടിക്കൊണ്ടു പോകലാണ് സംഭവിച്ചത്. ലിങ്ക് റോഡിൽ നിന്നും ഓട്ടോ പിടിച്ച് കുട്ടിയുമായെത്തിയ യുവതിയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് മടങ്ങിയത്.

ഇതിന് ശേഷമാണ് അമൃതാ ടിവി വാർത്ത നൽകിയത്. സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൈറലായിരുന്നു. എന്നാൽ ജിം ഷാജഹാൻ അല്ല പ്രതിയെന്നു ചോദ്യം ചെയ്യലിൽ പൊലീസിന് ബോധ്യമായി രിക്കുകയാണ്. തന്നെ പ്രതിയെന്നു സംശയിച്ചു പിടിച്ചു കൊണ്ട് പോയ പോലീസ് നടപടിക്കെതിരെ ജിം ഷാജഹാൻ തന്നെ രംഗത്തെത്തി യിരിക്കുകയാണ് ഇപ്പോൾ. ചോദ്യം ചെയ്യലിൽ താൻ നിരപരാധിയാ ണെന്ന് തിരിച്ചറിഞ്ഞ അപോലീസ് തന്നെ വിട്ടയച്ചുവെന്നും എന്നാൽ സോഷ്യൽ മീഡിയ മുഴുവൻ തനിക്കെതിരായി വന്ന വാർത്തയിൽ ദുഃഖമുണ്ടെന്നും അയാൾപ്രതികരിച്ചു . ജിം ഷാജഹാന്റെ വാക്കുകളിലേക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...