Connect with us

Hi, what are you looking for?

Kerala

നിർമല സീതാരാമനോട് കണക്കിൽ തോറ്റ് തൊപ്പിയിട്ട് പത്തി മടക്കി ബാലഗോപാൽ

കേരളത്തിന് നൽകാനുള്ള പണത്തെക്കുറിച്ച് കേന്ദ്രവുമായി തർക്കം മുറുകുമ്പോൾ ഇനിയും 5350 കോടി രൂപ കിട്ടാനുണ്ടെന്ന കണക്കുമായി സംസ്ഥാന ധനവകുപ്പ്. കഴിഞ്ഞദിവസം കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പരാമർശിച്ച കുടിശ്ശികകൾ ഉൾപ്പെടെയാണിത്.കേരളം കണക്ക് നൽകിയില്ലെന്ന് കേന്ദ്രമന്ത്രി പറയുമ്പോൾ എല്ലാത്തിനും കണക്ക് നൽകിയെന്നാണ് സംസ്ഥാന സർക്കാരിന്റെ മറുപടി.കഴിഞ്ഞ കുറച്ചു ദിവസമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സംസ്ഥാനത്തിന്റെ ട്രെഷറർ ആയ ബാലഗോപാലുമായി പൊരിഞ്ഞ അടിയാണ്.

നിർമല വന്നു കുറെ കണക്ക് അങ്ങോട്ട് നിരത്തി. ഇതോടെ നിർമല ജി ഇ മാത്തമാറ്റിക്സ് ദേഖിയെ എന്നായി ബാലഗോപാലൻ. എത്രപറഞ്ഞിട്ടും നിർമലയോട് പിടിച്ചു നില്ക്കാൻ ബാലന് കഴിഞ്ഞില്ല. ട്രഷററുടെ പണി പാളി എന്നായപ്പോൾ സംസ്ഥാനത്തിന്റെ തള്ള് മുതലാളി ഒരു തള്ള് തള്ളി. അതും വേണ്ടത്ര അങ്ങോട്ട് ഏശിയില്ല. അതോടെ ബാലഗോപാലൻ തോമസിനോട് പറഞ്ഞു ആ മറുതയോട് പറ ഇവിടുത്തെ കണക്ക് ഇങ്ങനാണെന്ന്.

തോമസിന് കിഫ്ബിടെ കണക്കും കാര്യങ്ങളും കേട്ടതോടെ അണ്ണാക്കിൽ പിരിവെട്ടി. കാരണം കിഫ്ബിയുടെ കടം കേന്ദ്രത്തിന്റെ തലയിൽ വയ്ക്കാൻ പറ്റില്ല. തീർന്നില്ലേ കാര്യം. തോമസ് ഐസക് = കിഫ്‌ബി എന്നായിരുന്നല്ലോ. അത് ചീറ്റി. ബാലനാകട്ടെ ആ പൊക്കവും വണ്ണവും കഷണ്ടി തലയും ഉണ്ടെന്നേയുള്ളു. ആ തലയ്ക്കകത്ത് ഒന്നുമില്ല. എന്തായാലും കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാൻ പദ്ധതികൾക്ക് കേന്ദ്രം നിർദേശിച്ച പേരും ലോഗോയും ഉൾപ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് സംസ്ഥാന സർക്കാർ. ലൈഫ് ഭവനപദ്ധതിയിൽ കേന്ദ്ര സഹായത്തോടെ നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ലോഗോ വേണമെന്ന കേന്ദ്ര നിർദേശത്തോടാണ് ഇപ്പോൾ പ്രധാനമായും എതിർപ്പുള്ളത്.

കുടിശ്ശിക സംസ്ഥാനക്കണക്കിൽ (കോടിയിൽ)യു.ജി.സി. ശമ്പളപരിഷ്കരണ കുടിശ്ശിക 750 നഗരവികസന ഗ്രാന്റ് 200 ഗ്രാമവികസന ഗ്രാന്റ്‌ 1260 നെല്ല് സംഭരണം, ഭക്ഷ്യസുരക്ഷ 790 ദുരിതാശ്വാസം 138 ദുരന്തനിവാരണം 69 അടിസ്ഥാനസൗകര്യ വികസനം 1925 ആരോഗ്യമേഖല 220 ആകെ- 5352 കോടി ഇനി ഇതിലെ വാദവും മറുവാദവും എങ്ങനെയാണെന്ന് നോക്കാം.

നിർമലാ സീതാരാമൻ പറഞ്ഞത് ഇങ്ങനെ. 1) ക്ഷേമപെൻഷനിലെ കുടിശ്ശിക 570 കോടി നൽകി. അടുത്ത ഗഡുവിന് കേരളം നിർദേശം സമർപ്പിച്ചില്ല 2) യു.ജി.സി. ശമ്പള പരിഷ്കരണത്തിനുള്ള 750 കോടി നൽകാത്തത് പൂർണമായ പ്രൊപ്പോസൽ നൽകാൻ വൈകിയതിനാൽ.
3) കേന്ദ്രപദ്ധതികളുടെ പേര് കേരളം മാറ്റുന്നു. അത് തിരുത്തുന്നതുവരെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള 1925 കോടി അനുവദിക്കാനാവില്ല. 4) ആരോഗ്യമേഖലയയ്ക്കുള്ള 137 കോടി കുടിശ്ശികയായത് ധനകാര്യ കമ്മിഷന്റെ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ. 5) ഭക്ഷ്യഭദ്രതാ നിയമപ്രകാരം 2022-23 വരെയുള്ള കുടിശ്ശിക 259.63 കോടി നൽകി 6) ജി.എസ്.ടി. നഷ്ടപരിഹാര കുടിശ്ശിക നൽകാത്തത് എ.ജി.യുമായി ചേർന്ന് കണക്ക് നൽകാത്തതിനാൽ. കണക്ക് നൽകിയിട്ടുമതി കുടിശ്ശികയെന്നും കേരളം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ

1) കേരളം മുൻകൂറായി വിതരണം ചെയ്ത തുകയാണ് കേന്ദ്രം അനുവദി ക്കുന്നത്. നിരന്തര സമ്മർദത്തിനും മന്ത്രി എം.ബി. രാജേഷ് ഡൽഹി യിൽപ്പോയി മന്ത്രിമാരെ കണ്ടതിനുംശേഷമാണ് കുടിശ്ശികനൽ കിയത്. പെൻഷൻകിട്ടുന്ന 50 ലക്ഷത്തിലധികം പേരിൽ വെറും 8.46 ലക്ഷം പേർക്കുമാത്രമാണ് ചെറിയതോതിൽ കേന്ദ്രവിഹിതമുള്ളത്. കേന്ദ്രവിഹിതം കേന്ദ്രത്തിന്റെ പോർട്ടൽവഴി നൽകണമെന്നതും കേരളം അംഗീകരിച്ചു. പോർട്ടലിലെ കണക്കുകളെല്ലാം കേന്ദ്രത്തിന് അറിയാം. പ്രത്യേക പ്രൊപ്പോസലിന്റെ ആവശ്യമില്ല.

2) 2021-ന് മുമ്പുതന്നെ ന്യൂനതകൾ പരിഹരിച്ച അപേക്ഷ കേരളം നൽകി. 3) പദ്ധതികളുടെ പേരുമാറ്റുന്നുവെന്നരീതിയിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള 1925 കോടി മാത്രമല്ല, മറ്റുപദ്ധതികളുടെ കേന്ദ്രവിഹിതവും കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ 2400 കോടി നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കേന്ദ്രം നിർദേശിച്ചപോലെ ലോഗോ വെക്കുന്നതും നിബന്ധനകൾ പാലിക്കുന്നതും 75 ശതമാനത്തോളം പൂർത്തിയാക്കി. 4) ആരോഗ്യമേഖലയ്ക്കുള്ള കുടിശ്ശിക 220 കോടിയായി. എല്ലാ നിബന്ധനകളും പാലിച്ചു. എൻ.എച്ച്.എമ്മിൽ 185 കോടി കുടിശ്ശികയായതിനാൽ ആരോഗ്യമേഖലയിൽ നിയമിച്ച താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാനാവുന്നില്ല.

5) ഭക്ഷ്യഭദ്രതയിൽ നെല്ല് സംഭരണത്തിനുൾപ്പെടെ 750 കോടി കേന്ദ്രം നൽകാനുണ്ട്. 6) കണക്ക് സംസ്ഥാനം നൽകേണ്ടത് എ.ജി.ക്കാണ്. അത് നൽകി. പരിശോധിച്ച് കേന്ദ്രത്തെ എ.ജി. അറിയിക്കുകയുംചെയ്തു. ഈയിനത്തിൽ ഇനി 45 കോടി മാത്രമാണ് കിട്ടാനുള്ളതെന്നാണ് അന്തിമകണക്ക്. ജി.എസ്.ടി. നഷ്ടപരിഹാര കുടിശ്ശികയല്ല, നഷ്ടപരിഹാരം തുടരണമെന്നാണ് കേരളത്തിന്റെ ആവശ്യം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...