Connect with us

Hi, what are you looking for?

Kerala

ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹം പഴങ്കഥ, കോളിളക്കം സൃഷ്ടിച്ച് ഹാദിയയായി മാറിയ അഖില അശോകന്‍ വീണ്ടും വിവാഹിതയായി

ഹാദിയ ആയി മാറി മുസ്ലിംസമുദായത്തില്‍ ചേർന്ന് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ച അഖില അശോകൻ വീണ്ടും വിവാഹം കഴിച്ചുവെന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഹാദിയ ആയി മുസ്ലിം സമുദായത്തില്‍ ചേര്‍ന്ന ഹിന്ദുപെണ്‍കുട്ടി അഖില അശോകന്റെ ഷെഫിന്‍ ജഹാനുമായുള്ള വിവാഹം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. അച്ഛന്‍ അശോകന്‍ എതിര്‍ത്ത് രംഗത്ത് വന്നതോടെ ഈ വിവാഹം സുപ്രീംകോടതി വരെ എത്തി.

ഇപ്പോഴിതാ ക്രിസ്തീയ സംഘടനയായ കാസ ഹാദിയ വീണ്ടും വിവാഹം കഴിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും അത് തടയണമെന്നും പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്ന ക്രിസ്തീയ സംഘടനയാണ് കാസ. കാസയുടെ സംസ്ഥാന പ്രസിഡൻറ് കെവിൻ പീറ്റർ ഹദിയയുടെ പിതാവ് അശോകനുമായി നടത്തിയ ഫോൺ സംഭാഷണത്തി ലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്.

കാസയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒടുവിൽ അത് വീണ്ടും സംഭവിച്ചു ! നിമിഷ ഫാത്തിമയ്‌ക്ക് കേരളത്തിൽ വെച്ച് സംഭവിച്ചതുപോലെ ഹദിയയ്‌ക്കും പുനർ വിവാഹം ! ഏറെ കോളിളക്കം ഉണ്ടാക്കിയ വിവാഹമായിരുന്നു ഹാദിയ ആയി മാറിയ അഖില ആശോകന്റെയും ഷെഫിൻ ജഹാന്റെയും. ലൗ ജിഹാദ് പോലെയുള്ള കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ല എന്ന് പറഞ്ഞ് കൈകഴുകിയിരുന്ന മുസ്ലിം സംഘടനകൾ പക്ഷേ ഈ വിവാഹത്തിനു വേണ്ടി ഒന്നടങ്കം ശക്തമായി രംഗത്തെത്തിയിരുന്നു. ഷെഫിൻ ജഹാനുമായി ഉണ്ടാക്കിയ തട്ടിക്കൂട്ട് വിവാഹത്തിൽ അസ്വഭാവികതയും സംശയം തോന്നിയതിനാൽ ഉണ്ടായ ഹൈക്കോടതി നടപടികൾക്കു എതിരെ ഹൈക്കോടതി യിലേക്ക് മുസ്ലിം സംഘടനകൾ സംയുക്തമായി മാർച്ച് നടത്തുകയും പോലീസ് വാഹനത്തിന്റെ പുറത്ത് കയറി നിന്ന് ഹൈക്കോടതി ജഡ്ജിയെ അവഹേളിക്കുക വരെ ചെയ്തിരുന്നു തുടർന്ന് സുപ്രീംകോടതിയിലേക്ക് പോയ ഹദിയയെയും ഷെഫിൻ ജഹാനെയും സഹായിക്കാൻ പോപ്പുലർ ഫ്രണ്ട് ഒരൊറ്റ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നടത്തിയ പിരിവിൽ ഒരു കോടി രൂപയ്‌ക്കടുത്താണ് പിരിച്ചുണ്ടാക്കിയത്.

സുപ്രീംകോടതിയിലെ കേസുകൾക്കും മറ്റുമായി വിദേശ ഫണ്ടുകൾ വേറെയും വന്നിരുന്നു പിൽക്കാലത്ത് കേന്ദ്ര അന്വേഷണം ഏജൻസികൾക്ക് വിവരം ലഭിച്ചതായി വാർത്തകൾ വന്നിരുന്നു. തുടർന്നു സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ശേഷം ഹദിയയും ഭർത്താവും ഉത്തര കേരളത്തിലെ സത്യസരണി ക്കടുത്തുള്ള പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രത്തിന് ഉള്ളിലായിരുന്നു താമസം, അവിടെ ഒരു കോംപ്ലക്സിന് മുകളിൽ ഹാദിയ ഹോമിയോ ക്ലിനിക് തുടങ്ങുകയും ചെയ്തിരുന്നു ഒന്നര വർഷത്തിനു മുമ്പ് ഷഹിനുമായി തെറ്റി പിരിഞ്ഞെങ്കിലും പോപ്പുലർ ഫ്രണ്ട് ഇടപെട്ട് വീണ്ടും ഷെഫിനെ തിരികെ കൊണ്ടുവന്നു എങ്കിലും ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല , ഏതാനും മാസങ്ങൾക്ക് ശേഷം വീണ്ടും ഷെഫിൻ വിട്ടുപോകുകയാണ് ഉണ്ടായത്, തുടർന്ന് സത്യസരണിയുടെ മേൽനോട്ടക്കാരിയായ സൈനബയുടെ പറമ്പിലെ ഒരു വീട്ടിനുള്ളിൽ സത്യസരണിയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മുൻപ് മതംമാറ്റം ചെയ്യപ്പെട്ട് ഫാത്തിമയായി മാറിയ ശുഭയോടൊപ്പം ആയിരുന്നു ഹദിയയുടെ താമസം.

അതിനിടയിൽ ഹാദിയയുടെ പിതാവ് അശോകനും ഭാര്യയും മകളെ കാണാൻ ചെന്നിരുന്നെങ്കിലും മകളോട് സ്വതന്ത്രമായി സംസാരിക്കാനുള്ള സാഹചര്യം ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നത്. മകൾക്കൊപ്പം വിട്ടുമാറാതെ പോപ്പുലർ ഫ്രണ്ടിന്റെ വനിതാ പ്രവർത്തകർ ഉണ്ടായിരുന്നു തുടർന്ന് പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം അശോകനും സുഹൃത്തും വീണ്ടും മകളെ കാണാൻ ചെന്നിരുന്നു , അന്ന് ഹദിയയുടെ ഹോമി ക്ലിനിക് അടഞ്ഞുകിടന്ന നിലയിലാണ് കാണപ്പെട്ടത്, അന്ന് അശോകന്റെ ഫോൺ കോൾ ലഭിച്ചതിനുശേഷം താമസസ്ഥലത്തു നിന്നും ഹദിയ എത്തുമ്പോൾ ഹദിയയ്‌ക്ക് ഒപ്പം ആരുമുണ്ടായിരുന്നില്ല, ഹദിയ ഒറ്റയ്‌ക്കായിരുന്നു.

പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ ആവുകയും ആ ഭീകര സംഘടനയെ കേന്ദ്രസർക്കാർ നിരോധിക്കുകയും ചെയ്തപ്പോൾ സ്വന്തം മകളുടെ സുരക്ഷയെ കരുതി പിതാവ് അശോകൻ ഹദിയയോട് തന്നോടൊപ്പം വീട്ടിലേക്ക് തിരിച്ചു വരുവാൻ അന്നും തുടർന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഹാദിയ അതിനൊന്നും അന്നും പിന്നീടും വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. തുടർന്ന് ഇപ്പോൾ ഒരു മാസത്തിനു മുമ്പ് തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തിയുമായി പിതാവായ അശോകൻ പോലും അറിയാതെ ഹദിയയുടെ പുനർവിവാഹം നടന്നിരിക്കുന്നു ( അവരുടെ സ്വകാര്യ ജീവിതത്തിന് തടസ്സമാകും എന്നുള്ളതുകൊണ്ട് പുതിയ ഭർത്താവിൻറെ പേരും മറ്റു വിവരങ്ങളും ഞങ്ങൾ വെളിപ്പെടുത്തു ന്നില്ല ). ഈ പുനർവിവാഹത്തിന് മുൻകൈയെടുത്തത് പഴയ ആളുകൾ തന്നെയാണ് എന്ന് കരുതപ്പെടുന്നു.

നല്ല രീതിയിൽ പഠിച്ച് വളർന്ന് ജോലി നേടി മഹത്തായ ഒരു സംസ്കാരത്തിൻ കീഴിൽ നല്ലൊരു കുടുംബിനിയായി മനസമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന അഖില അശോകൻ എന്ന പെൺകുട്ടിയുടെ കഥ ഇതുവരെ ഇങ്ങനെയാണ്. ലിബറലിസവും പുരോഗമനവും മതേതരത്വവും തലയ്‌ക്കുപിടിച്ച് വേലി ചാടാൻ തയ്യാറായി നിൽക്കുന്ന ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഇതിൽ നിന്നും ഒത്തിരി പഠിക്കാനുണ്ട്. 🔶 വിവരങ്ങളുടെ സോഴ്സ് കാസയുടെ സംസ്ഥാന പ്രസിഡൻറ് കെവിൻ പീറ്റർ ഹദിയയുടെ പിതാവ് അശോകനുമായി നടത്തിയ ഫോൺ സംഭാഷണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...