Connect with us

Hi, what are you looking for?

Health

ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം, കുട്ടികൾക്ക് പകരുന്നതാണീ നിഗൂഢ രോഗം, ചൈനയിൽ സ്കൂളുകൾ അടക്കുന്നു

2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം പടരുന്നതായ മുന്നറിയിപ്പ്. കുട്ടികൾക്കിടയിൽ പകരുന്ന നിഗൂഢ രോഗം ന്യുമോണിയയോട് സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിൻ്റെ പല ലക്ഷണങ്ങളും ന്യുമോണിയയിൽ നിന്ന് വ്യത്യസ്തമാണെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.

കോവിഡ് വ്യാപനത്തിന് ശമനമുണ്ടായെങ്കിലും തുടർന്ന് ഏതൊരു പകർച്ചവ്യാധിയുടെ പേര് പോലും ജനങ്ങൾക്കിടയിൽ ഭയം വിതക്കുമെന്ന സാഹചര്യത്തിലാണ് പുതിയൊരു പകർച്ചവ്യാധിയുടെ വാർത്തകൾ ചൈനയിൽ നിന്ന് തന്നെ പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ലോകാരോഗ്യ സംഘടനാ ഉൾപ്പടെ ആകുലപ്പെടുന്ന പ്രധാന സംഗതി കോവിഡ് പോലെ ഈ പകർച്ചവ്യാധിയുടെ ഉത്ഭവവും ചൈന ആണെന്നതാണ്. ചൈനയിലെ പല ആശുപത്രികളിലും നിഗൂഢമായ ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.

രോഗികൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന സൂചന നൽകിയിരിക്കുകയാണ്. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംഘടന ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഈ രോഗം സ്കൂൾ കുട്ടികളിലാണ് കാണപ്പെടുന്നതെന്നാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. പകർച്ചവ്യാധി ന്യുമോണിയയോട് സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും രോഗിയുടെ പല ലക്ഷണങ്ങളും ന്യുമോണിയയിൽ നിന്ന് വ്യത്യസ്തമാണ്. രോഗം ബാധിച്ച കുട്ടികളുടെ ശ്വാസകോശത്തിൽ നീർവീക്കം കാണപ്പെടുന്നു. അതേസമയം കടുത്ത പനിയോടൊപ്പം ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ പല ഗുരുതരമായ പ്രശ്നങ്ങളും രോഗം ബാധിച്ചവർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർറ്റുകളിൽ പറയുന്നുണ്ട്.

നിഗൂഢ ന്യുമോണിയ രോഗം ബാധിച്ച ഏറ്റവും കൂടുതൽ രോഗികൾ ചൈനയിലെ വടക്കുകിഴക്കൻ ചൈന, ബീജിംഗ്, ലിയോണിംഗ് എന്നിവിടങ്ങളിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടങ്ങളിലെ ആശുപത്രികളിൽ ഇത്തരം രോഗികൾ എത്തിത്തുടങ്ങിയിരിക്കുന്നു. നിലവിലെ സാഹചര്യം വളരെ മോശമാണെന്നും, രോഗം എന്താണെന്നുള്ള കാര്യത്തിൽ സ്ഥിരീകരണം ഇല്ലാത്തതു കൊണ്ടുതന്നെ ചികിത്സ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുകയാണെന്നും ഉള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു.

പകർച്ചപ്പനി രൂക്ഷമായതിനാൽ വടക്കുകിഴക്കൻ ചൈന, ബീജിംഗ്, ലിയോണിംഗ് എന്നിവിടങ്ങളിലെ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുള്ള മനുഷ്യരിലും മൃഗങ്ങളിലും വന്നുപെടുന്ന രോഗങ്ങളെ നിരീക്ഷിക്കുന്ന ഓപ്പൺ ആക്‌സസ് മോണിറ്ററിംഗ് സിസ്റ്റമായ പ്രോമെഡ് (proMED) അലേർട്ട് ലോകമെമ്പാടും ഈ രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. രോഗം കൂടുതൽ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.

ഇത്തരത്തിൽ പ്രോമെഡ് അലർട്ടാണ് 2019 ഡിസംബർ അവസാനത്തിൽ ഒരു പുതിയ രോഗമെന്ന തരത്തിൽ സാക്ഷാൽ കോവിഡ് എന്ന് സാർസ്- കോവ്-2 മുന്നറിയിപ്പ് നൽകിയിരുന്നത്. ആ മുന്നറിയിപ്പിൽ സൂചിപ്പിച്ച രോഗം പിന്നീട് ലോകമെമ്പാടും പടർന്നു പിടിക്കുകയായിരുന്നു. ഇപ്പോൾ നാലു വർഷങ്ങൾക്ക് ശേഷം വീണ്ടും പുതിയ മുന്നറിയിപ്പുമായി പ്രോമെഡ് രംഗത്തെത്തിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ ഉയർന്ന ഉദ്യോഗസ്ഥരും മെഡിക്കൽ പ്രൊഫഷണലുകളും ശാസ്ത്രജ്ഞരുമൊക്കെ ഈ രോഗത്തിനെതിരെ പ്രവർത്തനങ്ങൾ തുടങ്ങി എന്നതാണ് എടുത്ത് പറയേണ്ടത്.

ശ്വാസകോശ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു അജ്ഞാത രോഗം എന്നതിലുപരി മറ്റു വിവരങ്ങളൊന്നും ഈ രോഗത്തെ സംബന്ധിച്ച് പുറത്തുവന്നിട്ടില്ലെന്നുള്ളതാണ് സത്യം. മാത്രമല്ല രോഗത്തിൻ്റെ വ്യാപനം സംബന്ധിച്ച് കൃത്യമായ കണക്കുകളും ഇതുവരെ ലഭ്യമായിട്ടില്ല. വളരെ കുറച്ചു സമയം കൊണ്ട് നിരവധി കുട്ടികളെ ഒരുമിച്ചു ബാധിക്കുന്ന രോഗമാണിത്. അതേ സമയം പ്രായപൂർത്തിയായ ആർക്കും ഈ രോഗം ബാധിച്ചതായി ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം.

പുതിയ പകർച്ചവ്യാധി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ രോഗത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2023 നവംബർ 13 ന് ചൈന ഈ രോഗത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതായി ലോകാരോഗ്യ സംഘടന പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. ഈ രോഗവുമായി ബന്ധപ്പെട്ട കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആരോഗ്യ ഏജൻസി ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോർത്ത് ചൈനയിൽ പടരുന്ന ഈ രോഗത്തെക്കുറിച്ച് നവംബർ 21 ന് പ്രോമെഡ് അലർട്ട് നൽകിയതായും ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...