Connect with us

Hi, what are you looking for?

Kerala

ഉമ്മൻ ചാണ്ടിയുടെ ശാപം പിണറായിക്ക് കല്ലേറായി.., ജനത്തെ ഭയന്ന് മുഖ്യൻ

മുഖ്യമന്ത്രി പിണറായി വിജയൻറെ നവകേരള സദസ് പൗരപ്രമുഖർക്ക് വേണ്ടിയുള്ളതാണെന്നാണ് ഇപ്പോൾ നടന്ന സംഭവങ്ങളുടെ ആകെ സാരം. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനസമ്പർക്കം നടത്തിയത് മണിക്കൂറുകളോളം നിന്നാണ്. ഇന്നിപ്പോ പിണറായി വിജയൻ സദസ് നടത്തുന്നത് പരാതികൾ കൗണ്ടറുകളിലൂടെ സ്വീകരിച്ചാണ്. ഇതും സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നതും തമ്മിൽ എന്താണ് വ്യത്യാസം എന്നത് തന്നെ മനസിലാകുന്നില്ല എന്നാണ് പൊതുജനം പറയുന്നത്.

പിണറായി വരുന്നു, ഉണ്ണുന്നു ഉറങ്ങുന്നു, പ്രസംഗിക്കുന്നു, പോകുന്നു. പ്രസംഗിക്കുമ്പോൾ പൗരപ്രമുഖർ വേണമെന്നത് നിർബന്ധം. മുമ്പ് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെത്തിയവർ കേരള മുഖ്യമന്ത്രിയുടെ സമീപനം കണ്ട് അത്ഭുതപ്പെടുകയായിരുന്നു.

യൂത്ത് കോൺഗ്രസ് മാർച്ച് കാരണം സദസ് കുളമാകുമെന്ന സംശയത്തിൽ പോലീസിനെ വിന്യസിപ്പിച്ചു കഴിഞ്ഞു. ഇനി സാധാരണക്കാരന്റെ കാര്യം പറയുകയേ വേണ്ട. ജന സദസിൽ അതീവ സുരക്ഷയൊരുക്കണമെന്ന കർശന നിർദ്ദേശം ഐ.ബി. നൽകിക്കഴിഞ്ഞു. സമയ പരിമിതി നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ബുധനാഴ്ച മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.

കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 23000ഉം ആണ് ലഭിച്ചത്. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാനാകും എന്നാണ് പറയപ്പെടുന്നത്.

രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ്തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് പരാതി നൽകുമ്പോൾ തന്നെ പരാതികൾക്ക് ആശ്വാസമാകും. മുമ്പ് ഇതായിരുന്നു രീതി. മുഖ്യമന്ത്രിക്ക് ഒപ്പം ഉദ്യേഗസ്ഥർ ഇരിക്കും. അവർ പെട്ടെന്ന് എടുക്കാൻ കഴിയുന്ന തീരുമാനങ്ങൾ എടുക്കും. എന്നാൽ കേരള മുഖ്യമന്ത്രിക്ക് ഇതിനൊന്നും നേരമേയില്ല.

തനിക്ക് സമയം ഇല്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. അതേ സമയം പള്ളിയിലച്ചൻമാരെയും ഇമാമുമാരെയും പൂജാരിമാരെയും കാണാൻ മുഖ്യമന്ത്രിക്ക് യഥേഷ്ടം സമയമുണ്ട്. എന്നും രാവിലെ വി.ഐ.പി.കൾക്ക് ഒപ്പമാണ് മുഖ്യമന്ത്രി പ്രഭാത ഭക്ഷണം കഴിക്കുന്നത്. ഇത്തരം മീറ്റിങ്ങുകളിൽ തന്റെ സമയക്കുറവിനെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നതേയില്ല.

മുഖ്യമന്ത്രിയുടെ സമയക്കുറവ് വി ഐ പികൾ ചൂണ്ടിക്കാട്ടിയാൽ തന്നെ തനിക്ക് ആവശ്യാനുസരണം സമയമുണ്ടെന്ന് അദ്ദേഹം പറയുന്നു. വി ഐ പികൾ പിണറായിക്ക് എക്കാലത്തും ആവശ്യമുള്ളവരാണ്. അവരുടെ വാക്കുകൾക്ക് അദ്ദേഹം വലിയ വിലയാണ് കൽപ്പിക്കുന്നത്. അവരുടെ ആവശ്യങ്ങൾക്ക് മുന്തിയ പരിഗണനയാണ് നൽകുന്നത്. ഇത് ഇങ്ങനെ പുരോഗമിക്കുമ്പോൾ പാവപ്പെട്ടവർ ജന സദസിലെ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ജനസമ്പർക്ക പരിപാടി. ഭരണാധികാരിയുടെ ജനോപകാരപ്രദമായ മഹത്തായ പദ്ധതിയാണ് ഇത്. 11 ലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടു.

ജലപാനം പോലുമില്ലാതെ മണിക്കൂറുകൾ. മൊത്തം 242 കോടിയുടെ ധനസഹായമാണ് നൽകിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകൾ കൊണ്ട് ഫയൽ തീർപ്പാക്കൽ. ഒരു വില്ലേജ് ഓഫിസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി.

മുമ്പ് ഐ എ. എസ്.ഉദ്യോഗസ്ഥനായ അൽ ഫോൺസ് കണ്ണന്താനമാണ് ജന സമ്പർക്ക പരിപാടി തുടങ്ങിയത്. അദ്ദേഹം കോട്ടയം ജില്ലാ കളക്ടർ ആയിരിക്കെയായിരുന്നു ഇത്. പിന്നീട് 2001 ൽ എ.കെ.ആന്റണി – ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്ന കെ.എം. മാണി റവന്യൂ അദാലത്ത് എന്ന പേരിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനസമ്പർക്ക പരിപാടി നടത്തി. ഇതാണ് കേരളത്തിൽ ഒരു മന്ത്രി നടത്തിയ ആദ്യത്തെ ജനസമ്പർക്കം. ഇതാണ് പിന്നീട് ഉമ്മൻ ചാണ്ടി മാതൃകയാക്കിയത്.

കെ.എം മാണിയായാലും ഉമ്മൻ ചാണ്ടിയായാലും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുകയായിരുന്നു. എന്നാൽ പിണറായിക്ക് അത്തരം താൽപര്യങ്ങളില്ല. മുഖ്യമന്ത്രിയുടെ പി.ആർ. പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ ബെംഗളുരു ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തിയിട്ടുള്ളതെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിൽ മീഡിയ മാനേജർമാർ നിരവധിയുണ്ട്. പ്രമുഖ മാധ്യമങ്ങളുടെ മേധാവിമാരെ മുഖ്യമന്ത്രി തന്നെ നേരിട്ട് കാണും. എന്നാൽ ജനവികാരം എതിരായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാൻ പത്രാധിപൻമാർ തയ്യാറല്ല. മുഖ്യമന്ത്രിക്ക് അനുകൂലമായി നൽകുന്ന വാർത്തകൾ ആരും കാണാറില്ലെന്നാണ് പത്രാധിപൻമാർ പറയുന്നത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തിയ ശേഷം, സ്വൈര്യമായി സഞ്ചരിക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്യാശ്ശേരിയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ? അധികാരത്തിന്റെ ബലത്തില്‍ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് അത് തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്റെ നിയമപാലനം. അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും.

സിപിഎം ബോധപൂര്‍വ്വം ആസുത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. തളിപ്പറമ്പിലെ നവകേരള സദസ്സ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് ക്രൂര മർദ്ദനമേറ്റത്.

സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് കണ്ണൂർ പഴയങ്ങാടിയിൽ അക്രമം അഴിച്ചുവിട്ടത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തി. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...