Cinema

‘തെലുങ്ക് നടി രേഖ ഭോജിന്റെ വാഗ്ദാനം പാഴായി, നടിയുടെ മാനം കാത്ത് ടീം ഇന്ത്യ’ ട്രോളുകൾ

ഇന്ത്യൻ ടീം ജയിച്ചാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച തെലുങ്ക് നടി രേഖ ഭോജിനു ഇന്ത്യൻ ടീം ഓസ്ട്രേലിയയോട് തോറ്റതോടെ ട്രോൾ മഴ. ഇന്ത്യൻ ടീം ഇത്തവണ ഏകദിന ലോകകപ്പ് കിരീടം നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ഭോജ് രംഗത്തെത്തിയത് വലിയ വാർത്താ ആയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉള്ള താരത്തിന്റെ പ്രഖ്യാപനത്തിനു പിറകെ തന്നെ താരത്തിനെ ട്രോളിയും വിമര്‍ശിച്ചു കൊണ്ടും ആയിരങ്ങളാണ് രംഗത്ത് വന്നിരുന്നത്.

ഇപ്പോൾ വിശാഖപട്ടണം ബീച്ചിന്റെ ആളൊഴിഞ്ഞ ചിത്രമിട്ടു നടിയുടെ ആ വാഗ്ദാനം പാഴായെന്ന് ട്രോൾ എത്തി. തെലുങ്ക് നടിയുടെ മാനം കാത്ത് ടീം ഇന്ത്യ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു ട്രോള്‍. സംഗതി എന്തായാലും വിശാഖപട്ടണം ബീച്ചിന്റെ ആളൊഴിഞ്ഞ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിട്ടുള്ളത്.

താരത്തിന്റെ ഇത്തരമൊരു പ്രഖ്യാപനത്തിന് പിന്നിൽ ശ്രദ്ധ പിടിച്ചുപറ്റാനുള്ള താരത്തിന്റെ ശ്രമമാണ് എന്ന വിമര്ശനം അപ്പോൾ തന്നെ ഉയർന്നിരുന്നതാണ്. ‘ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചത് എന്നായിരുന്നു നടിയുടെ ഇതിനുള്ള വിശദീകരണം. തന്റെ പ്രഖ്യാപനത്തോടെ മറ്റ് ടീമിന്റെ ആരാധകർ വരെ ഇന്ത്യ ജയിക്കണമെന്ന് പ്രാർത്ഥിക്കുക യാണെന്നും’ അവർ പറയുകയുണ്ടായി. ആരാധകൻ അയച്ച സന്ദേശം ഉൾപ്പടെയായിരുന്നു നടി ഇക്കാര്യം പങ്കുവെച്ചിരുന്നത്.

ഇന്ത്യ – ബംഗ്ലാദേശ് മത്സരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി ഇതിനു മുൻപ് എത്തിയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നായിരുന്നു നടി നൽകിയിരുന്ന ഓഫര്‍. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സെഹാർ ഷിൻവാരി ഈ ഓഫർ മുന്നോട്ട് വെച്ചിരുന്നത്.

crime-administrator

Recent Posts

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

2 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

2 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

3 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

3 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

3 hours ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

4 hours ago