നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശം ഉയർത്തിയ വിവാദം ചില്ലറയല്ല. ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞിരുന്നത്.ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടപോലെ തൃഷയേയും ഇടാമെന്ന് കരുതി, നടന്നില്ല’ ഇതിനു പിന്നാലെ രൂക്ഷ വിമർശനവുമായി നടി തൃഷയും രംഗത്ത് വന്നിരുന്നു.
മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും ആണ് ഇതേ പറ്റി തൃഷ പറഞ്ഞത്. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ എക്സിൽ കുറിക്കുകയായിരുന്നു.
സംഭവം വിവാദമായതിനു പിറകെ മറ്റൊരു പരാമര്‍ശവും ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്. ലിയോയുടെ വിജയാഘോഷ വേദിയില്‍ താരം പറഞ്ഞ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്. ചിത്രത്തില്‍ സഹതാരങ്ങളായി അഭിനയിച്ച മൂന്ന് പേരെക്കുറിച്ചായിരുന്നു മന്‍സൂറിന്റെ വാക്കുകള്‍. അര്ജുന്, തൃഷ, മഡോണ എന്നിവരെക്കുറിച്ചായിരുന്നു അത്.
‘ആക്ഷന്‍ കിംഗ് അര്ജുന്. അദ്ദേഹത്തിനൊപ്പം ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതി. പക്ഷേ അത്തരം ഒരു സീന്‍ പോലും ലിയോയില്‍ ഉണ്ടായില്ല. ആക്ഷന്‍ കിംഗിന്റെ കൈ ഇരുമ്പ് മാതിരി ഇരിക്കും. കുറേ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചി ട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ആക്ഷന്‍ ചെയ്താല്‍ 8 -10 ദിവസം എനിക്ക് ശരീരവേദന ആയിരിക്കും. പിന്നെ തൃഷ മാഡം. കൂടെ അഭിനയിക്കാനേ സാധിച്ചില്ല. ലോകേഷ് കനകരാജ് പടമല്ലേ, അടിയും ഇടിയുമൊക്കെയുള്ള പടമല്ലേ. പക്ഷേ അവര്‍ തൃഷയെ ഫ്ലൈറ്റില്‍ കൊണ്ടുവന്ന് ഫ്ലൈറ്റില്‍ കയറ്റിവിട്ടു. അതോ കിട്ടിയില്ല, ശരി. മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. ജോളിയായി കഴിയാമല്ലോ എന്ന് തോന്നി. പക്ഷേ അത് പെങ്ങള് കഥാപാത്രം ആയിരുന്നു’, മന്‍സൂര്‍ പറഞ്ഞിരിക്കുന്നു.
മന്‍സൂറിന്റെ വാക്കുകള്‍ കേട്ട് മഡോണയുടെ ഭാവമാറ്റത്തെക്കു റിച്ചുള്ള കമന്റുകളും വീഡിയോയ്ക്കൊപ്പം വരുന്നുണ്ട്. മന്‍സൂറിന്റെ വാക്കുകളോടുള്ള അതൃപ്തിയും വിയോജിപ്പും മഡോണയുടെ മുഖത്ത് പ്രകടമാണെന്നാണ് എക്സില്‍ വരുന്ന കമന്റുകളിൽ തിരിച്ചറിയാ നാവുന്നത്.
തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…
ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…
കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…
ടെഹ്റാന് . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…
ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…