Crime,

300 രൂപയുടെ ലിപ്സ്റ്റിക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് സൈബര്‍ തട്ടിപ്പിൽ പോയത് ഒരുലക്ഷം രൂപ

300 രൂപയുടെ ലിപ്സ്റ്റിക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ കൊടുത്ത വനിതാ ഡോക്ടര്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു. നവിമുംബൈ സ്വദേശിയായ വനിതാ ഡോക്ടറെയാണ് ഓൺലൈൻ തട്ടിപ്പ് സംഘം കബളിപ്പിച്ച് പണം തട്ടിഎടുത്തത്. കഴിഞ്ഞ നവംബര്‍ രണ്ടാം തീയതി ഡോക്ടർ ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ 300 രൂപ വിലയുള്ള ഒരു ലിപ്‌സ്റ്റിക് ഓര്‍ഡര്‍ ചെയ്ത പിറകേയാണിത്.

കൊറിയര്‍ കമ്പനിയുടേതെന്ന പേരില്‍ ഓർഡ്ർ ചെയ്ത പ്രൊഡക്റ്റ് ഡെലിവെറി ഡേറ്റിന് മുന്നേ ഡെലിവറി ചെയ്തതതായുള്ള സന്ദേശം ഡോക്ടറുടെ ഫോണിൽ എത്തുകയായിരുന്നു. എന്നാല്‍, സാധനം കിട്ടാതെ ഡെലിവറി ചെയ്‌തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടര്‍ സന്ദേശത്തിലുണ്ടായിരുന്ന നമ്പറില്‍ വിളിച്ചു നോക്കി. കമ്പനിയുടെ കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടിവ് തിരികെ വിളിക്കുമെന്നായിരുന്നു കിട്ടിയ മറുപടി. പിന്നാലെ കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടിവെന്ന പേരില്‍ ഒരാള്‍ ഡോക്ടറെ വിളിക്കുകയുണ്ടായി.

തുടർന്നാണ് തട്ടിപ്പ് അരങ്ങേറുന്നത്. താങ്കളുടെ ഓര്‍ഡര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും ലഭിക്കണമെങ്കിൽ രണ്ടുരൂപ കൂടി അടയ്ക്കണം എന്നുമായിരുന്നു കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടിവ് പറയുന്നത്. ഇതിനായി ബാങ്ക് വിവരങ്ങള്‍ കൈമാറാനായി ഒരുലിങ്കും അയച്ചു കൊടുത്തു. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു ആപ്പ് മൊബൈലിൽ ഡൌൺലോഡ് ആവുകയായിരുന്നു. ഇത് വനിതാ ഡോക്ടർ അറിഞ്ഞിരുന്നില്ല. രണ്ട് രൂപ അടച്ചതോടെ പ്രൊഡക്ട് ഉടനെത്തുമെന്ന് പറഞ്ഞു കൊണ്ട് വിളിച്ചയാൾ ഫോൺ വെക്കുകയായിരുന്നു.

പിന്നീട് നവംബർ 9ന് ബാങ്ക് അക്കൗണ്ടിൽ നിന്നും ആദ്യം 95,000 രൂപയും തുടർന്ന് 5000 രൂപയും നഷ്ടപ്പെട്ടു. അതിന്റെ മൊബൈൽ സന്ദേശവും എത്തി. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ താനറിയാതെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടർക്ക് മനസിലാക്കാനായി. ഇതോടെ താൻ നേരിട്ട തട്ടിപ്പ് ഡോക്ടർ തിരിച്ചറിഞ്ഞു. ഇതോടെ വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്തി ട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആണ് പൊലീസ് നൽകിയിരിക്കുന്ന മറുപടി.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

6 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

7 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

7 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

8 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

9 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

18 hours ago