Business

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞു.., ഞങൾ നിസ്സഹായർ..’ തമിഴ്‌നാട്ടിൽ റോബിൻ ബസിനെ കുടുക്കി

ചെന്നൈ . റോബിൻ ബസിനെ തമിഴ്നാട് മോട്ടർ‌ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത് മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമെന്നു ആരോപിച്ച് റോബിൻ ബസ് ഉടമ ഗിരീഷ്. കേരളത്തിൽ രണ്ടാം ദിവസവും മോട്ടർ വാഹന വകുപ്പ് തടഞ്ഞതിനു പിറകെ തമിഴ്‌നാട്ടിലേക്ക് കടന്ന ബസ് പെർമിറ്റ് ലംഘിച്ചെന്നു ആരോപിച്ച് ഗാന്ധിപുരം ആർടിഒയാണ് കസ്റ്റഡിയിൽ എടുക്കുന്നത്.

മോട്ടർ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മിഷണറുടെ ഓഫിസിലുള്ള ബസ് തിങ്കളാഴ്ച ജോയിന്റ് കമ്മിഷണർ ഓഫിസിൽ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാനം എടുത്ത ശേഷം വിടുകയുള്ളൂ. അതുവരെ ബസ് ഓഫിസിൽ കിടക്കും. കേരള സർക്കാരിന്റെ നിർദേശ പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് ആരോപിക്കുന്നത്. ‘കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങൾ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ പിടിച്ചെടുക്കാൻ ഹൈക്കോടതി അനുവദിക്കുന്നില്ല. അതിനാൽ കേരള സർക്കാരിന്റെ മാനം കാക്കാൻ എന്റെ വാഹനം ഇവിടെ പിടിച്ചെടുക്കാനാണ് ഉന്നതങ്ങളിൽനിന്ന് നിർദേശം ലഭിച്ചത്.’ -റോബിൻ ബസ് ഉടമ ഗിരീഷ് പറയുന്നു.

പൊലീസ് എത്തി ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും ആദ്യം തയാറായില്ല തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി പോയവർ ഓരോത്തരായി മടങ്ങാൻ തുടങ്ങി. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്ന് യാത്രക്കാർ ആവശ്യ പെട്ടിരുന്നു. ‘ഞങ്ങൾക്ക് ഈ വാഹനം ഓടുന്നതിൽ ഒരു പ്രശ്നവുമില്ലെന്നാണ് തമിഴ്നാട് ആർടിഒ പറഞ്ഞത്. എന്നാൽ കേരള സർക്കാർ സഹായം ആവശ്യപ്പെട്ടത് തമിഴ്നാട് സർക്കാരിനോടാണ്. മാത്രമല്ല ഈ വാഹനം പിടിച്ചെടുക്കാൻ തയാറായില്ലെങ്കിൽ തമിഴ്നാട്ടിൽനിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങൾക്കു മേൽ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യിട്ടുണ്ടെന്ന് എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് കാണുന്നത്. എന്റെ വാഹനം ഓടുന്നതുകൊണ്ട് കെഎസ്ആർടിസിക്ക് നഷ്ടമെന്നാണ് കേരള സർക്കാർ പറയുന്നത് ‘ റോബിൻ ബസ് ഉടമ ഗിരീഷ് പറയുന്നുണ്ട്.

വാളയാർ അതിർത്തി കടന്ന ശേഷമാണ് ബസ് തമിഴ്നാട് ആർടിഒ തടയുന്നത്. ബസിന്റെ രേഖകൾ പരിശോധിക്കാനാണ് തടഞ്ഞതെന്നാണ് പറഞ്ഞത്. പിന്നീട് ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫിസിലേക്ക് മാറ്റാന്‍ നിർദേശിക്കുകയായിരുന്നു. പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന റോബിൻ ബസിനെ ഞായറാഴ്ച തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത്‌ എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു‌. പെർമിറ്റ്‌ ലംഘനത്തിന് 7500 രൂപ ബസിന് പിഴയും ഇട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയക്കുകയും ചെയ്തു.

crime-administrator

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

41 mins ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

1 hour ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

4 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

4 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

14 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

14 hours ago