India

ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തു

ന്യൂഡൽഹി . തുർക്കിയിൽനിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ഇസ്രയേല്‍ കപ്പലാണെന്ന് സംശയിച്ച് ഇറാന്റെ പിന്തുണയുള്ള, ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ചെങ്കടലില്‍ വച്ച് ആണ് തട്ടിയെടുക്കുന്നത്.

കപ്പലിൽ 52 ജീവനക്കാരുള്ളതായാണ് സംശയിക്കുന്നത്. ഇസ്രയേൽ പതാകയുള്ളതും ഇസ്രയേൽ കമ്പനികളുടെയും കപ്പൽ തട്ടിയെടുക്കുമെന്ന ഭീഷണികൾക്ക് പിറകെയായിരുന്നു ഈ സംഭവം. ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലാണ് തട്ടിയെടുത്തതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് രംഗത്തെത്തുകയുണ്ടായി.

‘കപ്പൽ തട്ടിയെടുത്ത സംഭവം ആഗോള കപ്പൽനീക്കത്തെ ഭീഷണിയിലാക്കുന്നതാണ്. ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലാണ് തട്ടിയെടുത്തിട്ടുള്ളത്. ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ കമ്പനിയാണ് നിയന്ത്രിക്കുന്നത്. ഈ കപ്പലിൽ ഇസ്രയേൽ പൗരന്മാരാരുമില്ല’– നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

ഹമാസിനെതിരെയുള്ള ഇസ്രയേൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇസ്രയേലിനെതിരെ ഹൂതി വിമതർ രംഗത്ത് വന്നിരുന്നു. ഇസ്രയേലി കപ്പലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിൻവലിക്കണമെന്നു ഹൂതി വിമതർ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ഇതിനിടെ ആദ്യമായാണ് ആഗോള ഭീഷണിയാകുന്ന തരത്തിൽ ഹൂതി വിമതരിൽ നിന്നുള്ള നീക്കമുണ്ടാകുന്നത്. ഇവർക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലടക്കം ഇറാന്റെ പരിശീലനം ലഭിചിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

crime-administrator

Recent Posts

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

1 hour ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

2 hours ago

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

10 hours ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

22 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

1 day ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

1 day ago