News

മറിയകുട്ടിക്ക് പിന്തുണയുമായി സുരേഷ് ഗോപി വീട്ടിലെത്തി

ഇടുക്കി . ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവിതം വഴി മുട്ടി പിച്ച ചട്ടിയുമായി തെരുവിലിറങ്ങേണ്ടി വന്ന മറിയകുട്ടിക്ക് സ്വാന്തനവുമായി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ​ഗോപി. മറിയക്കുട്ടിയുടെ 200 ഏക്കറിലെ വീട്ടിലെത്തി പിന്തുണ അറിയിച്ച സുരേഷ് ​ഗോപി, ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്ന് ഉറപ്പുനൽകി. ബിജെപി പ്രാദേശിക നേതാക്കൾ ക്കൊപ്പമാണ് സുരേഷ് ​ഗോപി മറിയകുട്ടിയുടെ വീട്ടിൽ എത്തുന്നത്.

പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നു. ഇത് പാവങ്ങൾക്കുള്ള ക്ഷേമ പെൻഷനും, വിധവാ പെൻഷനുമൊ ക്കെയുള്ളതാണെന്ന് പറഞ്ഞാണ് ഇത് പിരിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്ന കാര്യം സുരേഷ് ഗോപി മറിയക്കുട്ടിക്ക് മുൻപാകെ പറഞ്ഞു. മറിയക്കുട്ടിക്ക് എത്ര കാലമായി പെൻഷൻ കിട്ടി വന്നിരുന്നു, എന്തുകൊണ്ട് പെൻഷൻ വൈകി, എന്താണ് കാരണം, മസ്റ്ററിം​ഗ് നടത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ​ഗോപി അന്വേഷിച്ചത്.

സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ക്ഷേമ പെൻഷൻ വൈകുന്നതിന് കാരണം കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തത് കാരണമാണെന്ന വ്യാജ പ്രചരണം നടക്കുന്നതിനിടെയാണ് സുരേഷ് ​ഗോപി മറിയക്കുട്ടിയെ സന്ദർശിച്ചതെന്നതാണ് ശ്രദ്ധേയം. പെൻഷൻ മുടങ്ങിയ സംഭവത്തിൽ ശക്തമായ ഭാഷയിലാണ് മറിയക്കുട്ടി സർക്കാരിനെ അപ്പോൾ വിമർശിക്കുന്നത്. ഉള്ളുടഞ്ഞു ഏറെ നൊമ്പരത്തോടെ സുരേഷ് ഗോപിയോട് തന്റെ സങ്കടങ്ങൾ നിരത്തിയ മറിയക്കുട്ടിയുടെ വാക്കുകൾ ദുരുപയോഗം ചെയ്യരുതെന്ന് മാദ്ധ്യമങ്ങളോടും സുരേഷ് ഗോപി പറയുകയുണ്ടായി. നിങ്ങൾ ഇതൊക്കെ സെൻസർ ചെയ്‌തേ നൽകാവൂ. എന്തെന്നാൽ അമ്മയ്‌ക്ക് വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാകരുത്. നിങ്ങൾക്ക് അവരെയൊക്കെ നന്നായിട്ടറിയാം. ശ്രദ്ധിച്ച് കൊടുക്കണം. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

മറിയക്കുട്ടി കഴിഞ്ഞ 10 ദിവസമായി സമരം നടത്തുകയാണ്. എനിക്ക് രാഷ്‌ട്രീയമില്ല, എല്ലാവരും തുല്യരാണ്, എനിക്ക് നീതി ലഭിക്കണം, ദേശാഭിമാനിയുടെ അപമാനത്തിനും മറ്റും നഷ്ടപരിഹാരം ലഭിക്കണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.. വീട്ടിലെത്തി സന്ദർശിച്ച സുരേഷ് ​ഗോപിക്ക് നന്ദി അറിയിക്കുന്നതായി മറിയക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യാജപ്രചരണത്തിനെതിരെ വെള്ളിയാഴ്ച മറിയക്കുട്ടി അടിമാലി കോടതിയെ സമീപിക്കുകയാണ്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

10 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

13 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

13 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

14 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

14 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

14 hours ago