India

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് തുടങ്ങി

ഭോപ്പാൽ . നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് വിധിയെഴുതും. മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ ശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ട ത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പടാനില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്.

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബുധ്നി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്തെ, മുൻ മുഖ്യമന്ത്രി കമൽനാഥ് ചിന്ദ്വാര എന്നിവരാണ് പോരാട്ട മുഖത്തെ പ്രമുഖർ. സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കിയ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ വിജയം ഉയർത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. രണ്ടിടത്തും രാവിലെ 7 മണി മുതല്‍ വോട്ടിംഗ് ആരംഭിച്ചു. അയോധ്യ രാമക്ഷേത്രം,ജാതി സെന്‍സസ്, മഹാദേവ് ബെറ്റിംഗ് ആപ്പ് കേസ്, ജനക്ഷേമ പദ്ധതികള്‍ എന്നിവയായിരുന്നു ഇരു സംസ്ഥാനങ്ങ ളിലേയും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുൾപ്പെടെ പാർട്ടിയിലെ മൂന്ന് ലോക്സഭാ എംപിമാരായ രാകേഷ് സിംഗ്, ഗണേഷ് സിംഗ്, റിതി പഥക് എന്നിവരും മത്സരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ രംഗത്തിറക്കിയായിരുന്നു ബിജെപി പ്രചാരണം നടത്തിയത്.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

29 mins ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

1 hour ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

3 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

3 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

4 hours ago