Kerala

സുരേഷ് ഗോപിക്കെതിരെ ഉള്ള പരാതിയിൽ കഴമ്പില്ലെന്ന വിലയിരുത്തലിൽ പൊലീസ്

കോഴിക്കോട് . മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ ഉള്ള പരാതിയിൽ കഴമ്പില്ലെന്ന വിലയിരുത്തലിൽ പൊലീസ്. ഈ സാഹചര്യത്തിൽ ഇനി പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 354 എ (ലൈംഗികാതിക്രമം) ഉൾപ്പടെയുള്ള വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടെന്ന് പൊലീസ് പ്രഥമദൃഷ്ട്യാ കണ്ടെത്തി എന്നാണ് റിപ്പോർട്ട്.

അതേസമയം,നല്ല ഹൃദയമുളളവരെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയം നോക്കരുതെന്നും പ്രാപ്തിയുളളവരെ തിരഞ്ഞെടുത്തി ല്ലെങ്കിൽ ആ ദേശത്തിനും അവരുടെ ഗൃഹങ്ങൾക്കും ഒരു ഗുണവും ഉണ്ടാകില്ലെന്നും, സുരേഷ് ഗോപി കോഴിക്കോട് പറഞ്ഞു. നല്ല ഹൃദയമുളളവരെ തിരഞ്ഞെടുത്തില്ലെങ്കിൽ ഇനി ഒരു കാലത്തും കേരളത്തിന് മുന്നേ​റ്റം ഉണ്ടാവില്ല. വടകരയിലെ പുതുപ്പണം പാലയാട്ടുനട കുനിയിൽ ഡ്രെയ്നേജ് കം ഫുട്പാത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപി എംപി ആയിരുന്ന സമയത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡ്രെയ്നേജ് കം ഫുട്പാത്തിന്റെ പണി പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്തിരുന്നത്. വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത റോഡില്ലാത്തതിനാൽ പ്രദേശവാസികൾ വളരെയധികം ബുദ്ധിമുട്ടുമ്പോൾ, പി കെ സിന്ധു തലസ്ഥാനത്ത് സുരേഷ് ഗോപിയെ പോയി കണ്ട് പ്രശ്നം വിവരിച്ചതിനുശേഷമായിരുന്നു ഇതിനായി തുക അനുവദിക്കുന്നത്.

സത്യം പറഞ്ഞാൽ കേരളത്തിൽ കേസുണ്ടാക്കുമെന്നും കേസ് ഉണ്ടാക്കാൻ ആളില്ലെങ്കിൽ അതിനു ആളെ ഉണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂയോർക്കിലെ കുഞ്ഞമ്മയ്ക്ക് കടന്നുപോകാനുള്ള റോഡ് നോക്കി നടക്കുകയാണ് ഇവിടെ ചിലർ. ഞാൻ ഇങ്ങനെയൊന്നും വിമർശിക്കുന്ന ആളല്ല. പക്ഷേ, ഇനി ഞാൻ വിടില്ല. ഞാൻ ഇന്നിൽ നിന്ന് ആരംഭിക്കുകയാണ് – സുരേഷ് ഗോപി പറഞ്ഞു.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

34 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

52 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

3 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago