മതമാണോ, ആരാധനയാണോ, മിത്താണോ എന്ന ചോദ്യങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ജയ് ഗണേഷ് ഫസ്റ്റ് ലുക്ക്. ഉണ്ണി മുകുന്ദൻവീൽ ചെയറിൽ ഇരിക്കുന്ന ചിത്രവുമായാണ് ജയ് ഗണേഷ് ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുന്നത്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരവ് നടത്തുകയാണ്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷമാണ് ജോമോൾക്ക് ചിത്രത്തിൽ ഉള്ളത്.
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജയ് ഗണേഷിൽ’ ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് അവതരിപ്പിക്കുന്നത് എന്നാണു പുറത്ത് വരുന്ന വിവരം. ഒരു ഫാമിലി എന്റർടെയ്നർ എന്ന് പറയുന്ന ചിത്രത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു കഥാതന്തു ഉണ്ട്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിതെന്ന പ്രത്യേകത വേറെ. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിയിക്കുന്നുണ്ട്.
എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…
തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…
തിരുവനന്തപുരം . പിണറായി സർക്കാരിന്റെ കീഴിലെ സംസ്ഥാന പി ആർ ഡി വകുപ്പിന് പത്രക്കുറിപ്പുകൾ ഇറക്കുന്ന കാര്യത്തിൽ ഒരു നാണവും…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…