വീട്ടിൽ ആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം കത്തി കൊണ്ട് മുറിച്ച് മാറ്റി യുവതി. വീട്ടിലെ ജോലിക്കാരനായ 23 കാരന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ച് മാറ്റിയത്. സംഭവ ശേഷം യുവതി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ച് കീഴടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ആണ് കേസിനാസ്പദമായ സംഭവം.
ജനനേന്ദ്രിയം മുറിച്ച വിവരം പൊലീസ് സ്റ്റേഷനിലെത്തി യുവതി അറിയിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. യുവാവില്‍ നിന്ന് രക്ഷപ്പെട്ട് വീടിന്റെ അടുക്കളയിലേക്ക് ഓടി രക്ഷപെട്ട യുവതി കത്തിയുമായി മടങ്ങിയെത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയാണ് ഉണ്ടായത്.
പോലീസ് വീട്ടിൽ എത്തുമ്പോൾ യുവാവ് രക്തത്തിൽ കുളിച്ച് അവശനിലയില്‍ ആയിരുന്നു. ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവ ഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് പൊലീസ് പറയുന്നത്.
എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…
തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…
തിരുവനന്തപുരം . പിണറായി സർക്കാരിന്റെ കീഴിലെ സംസ്ഥാന പി ആർ ഡി വകുപ്പിന് പത്രക്കുറിപ്പുകൾ ഇറക്കുന്ന കാര്യത്തിൽ ഒരു നാണവും…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…