Kerala

മണ്ഡലകാല മകരവിളക്ക് മഹോത്സവം, ശബരിമല തീർത്ഥാടനത്തിന് തുടക്കം, ഇന്ന് നട തുറക്കും

ശബരിമല . സന്നിധാനം മണ്ഡലകാല മഹോത്സവത്തിനൊരുങ്ങി. വെള്ളിയാഴ്ച മുതൽ ശബരിമല തീർത്ഥാടനം ആരംഭിക്കുകയാണ്. മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി, അവിടുത്തെ നട തുറക്കും. നടതുറന്ന് ദീപംതെളിയിച്ചശേഷം ശബരിമല മേൽശാന്തി ശ്രീകോവിലിൽനിന്നുള്ള ദീപവുമായി തിരുമുറ്റത്തെ ആഴിക്ക് തിരി തെളിക്കും.

നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി പി ജി മുരളി നമ്പൂതിരി എന്നിവരെ ശബരിമലയിലേക്ക് തുടർന്ന് ആനയിക്കും. ഇതിനുശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക. ദീപാരാധനയ്ക്ക് ശേഷമാണ് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുക. പുതിയതായി തിരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിഷേക അവരോധന ചടങ്ങുകൾ ഇന്ന് നടക്കും. ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ. അന്ന് രാത്രി 10 മണിയ്‌ക്ക് നട തുറക്കും. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-ന് നട അടയ്‌ക്കും.

വൃശ്ചികം ഒന്നായ വെള്ളിയാഴ്ച പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ ആയിരിക്കും നട തുറക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് നട തുറന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുകയും, വൈകിട്ട് നാലിന് വീണ്ടും നട തുറന്ന് രാത്രി 11ന് അടയ്ക്കും ചെയ്യും. തീർഥാടകരെ വരവേൽക്കാൻ പമ്പയിലും സന്നിധാനത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. വിവിധ വകുപ്പുകൾ ഇതിനായി ഏകോപിച്ച് പ്രവർത്തിച്ചു വരുന്നു. തീർഥാടകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി പൊലീസ് സന്നിധാനത്തും പമ്പയലും സജ്ജമായിക്കഴിഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 hour ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

6 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

7 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

8 hours ago