India

കസ്റ്റഡിയിൽ ഉള്ളവരുടെ പല്ലുകൾ പ്ലയർ ഉപയോഗിച്ച് പറിക്കുന്നതും വൃഷണങ്ങളിൽ മുറിവേൽപ്പിക്കുന്നതും ബൽവീർ സിംഗിന് ഒരു തരം ഹരം

കസ്റ്റഡിയിൽ കഴിയുന്ന നിരവധി കുറ്റാരോപിതരുടെ പല്ലുകൾ പ്ലയർ ഉപയോഗിച്ച് പറിച്ചെടുക്കുകയും, വൃഷണങ്ങളിൽ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത് ആനന്ദം കൊണ്ടിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ബൽവീർ സിംഗിനെ വിചാരണ ചെയ്യാൻ തമിഴ്നാട് സർക്കാർ ഒടുവിൽ അനുമതി നൽകി. ഇക്കഴിഞ്ഞ മാർച്ച് 29 മുതൽ സസ്പെൻഷനിൽ കഴിയുന്ന ബൽവീർ സിങ്ങിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്.

അംബാസമുദ്രത്തിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി (എഎസ്പി) ജോലി ചെയ്യുന്നതിനിടെ, കസ്റ്റഡിയിൽ കഴിയുന്ന നിരവധി കുറ്റാരോപിതരെ ഇയാൾ മർദിച്ചെന്നാണ് പരാതി. ഇരയായ സുബാഷ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൽവീർ സിംഗിനെതിരെ എഫ്‌ഐആർ ആദ്യം രജിസ്റ്റർ ചെയ്യുന്നത്.

ബൽവീർ സിങ്ങിനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രം​ഗത്തു വന്ന സാഹചര്യത്തിലാണ് നടപടി എടുക്കാൻ തമിഴ് നാട് സർക്കാർ നിർബന്ധിരാവുന്നത്. പ്ലയർ ഉപയോഗിച്ച് പല്ല് പറിച്ചെടുക്കുക, പല്ലിൽ കല്ല് ഉരക്കുക, പ്രതികളുടെ വൃഷണങ്ങളിൽ മാരകമായി പരിക്കേൽപ്പിക്കുക തുടങ്ങി ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളാണ് ഉണ്ടായിട്ടുള്ളത്.

നിരവധി പേർ ബൽവീർ സിങ്ങിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (ബോധപൂർവം മുറിവേൽപ്പിക്കൽ), സെക്ഷൻ 324, സെക്ഷൻ 326 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ബോധപൂർവം മുറിവേൽപ്പിക്കൽ), സെക്ഷൻ 506 (1) ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ബൽവീർ സിങ്ങിനെതിരെ കേസെടു ത്തിരുന്നത്.

തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്രബാബു ഈ ഉദ്യോഗസ്ഥനെ തിരെയുള്ള കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ബൽവീർ സിങ്ങിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥ പി അമുദ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലാണ് അന്വേഷണം കൈമാറിയിരിക്കുന്നത്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

5 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

8 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

8 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

9 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

9 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

9 hours ago