Kerala

സെക്‌സ് വര്‍ക്ക് ചെയ്യാൻ പറഞ്ഞു, ലിംഗവിവേചനവും അധിക്ഷേപവും, ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ക്കെതിരെ പരാതി നൽകി ആദ്യ ട്രാന്‍സ്‌വിമന്‍ അഭിഭാഷക പത്മ ലക്ഷ്മി

കേരളത്തിലെ ആദ്യ ട്രാന്‍സ്‌വിമന്‍ അഭിഭാഷക പത്മ ലക്ഷ്മിയെ ജീവിക്കാനും തൊഴിൽ ചെയ്യാനും അനുവദിക്കാത്ത രണ്ട് ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍. പ്ലീഡര്‍മാരില്‍ നിന്ന് നേരിടുന്ന ലിംഗവിവേചനത്തിനും അധിക്ഷേപങ്ങള്‍ക്കുമെതിരെ സഹികെട്ടു പത്മ ലക്ഷ്മി പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോൾ. കേരള ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും നിയമമന്ത്രി പി രാജീവിനുമാണ് പത്മ ലക്ഷ്മി ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്.

സെക്‌സ് വര്‍ക്കാണ് തനിക്ക് അനുയോജ്യമെന്നും ഈ പദവിയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ലെന്നുമുള്ള തരത്തില്‍ അപമാനങ്ങള്‍ തനിക്ക് നേരിട്ടിട്ടുള്ളതായും ഇവര്‍ പറയുന്നു. സ്വന്തമായി ഒരു ഓഫീസ് ആരംഭിച്ചപ്പോള്‍ താനൊരു മുറിവൈദ്യന്‍ ആണെന്നും തനിക്ക് ഗുരുത്വം ഇല്ലെന്നും ആരോപിച്ച് ഒരു ഗവണ്‍മെന്റ് പ്ലീഡര്‍ തന്റെ കരിയര്‍ ഇല്ലാതാക്കും വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടതായും പത്മലക്ഷ്മി ആരോപിച്ചിട്ടുണ്ട്.

സ്റ്റേറ്റിനെ റെപ്രെസെന്റ് ചെയ്യുന്ന വ്യക്തികളില്‍ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും സുപ്രധാന പദവിയിലിരിക്കുന്ന വ്യക്തികളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അധിക്ഷേപ ങ്ങളാണ് സംഭവിച്ചതെന്നും പത്മലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഒരു കേസിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ സമീപിച്ചപ്പോഴാണ് പത്മലക്ഷ്മിക്ക് ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്ന് അധിക്ഷേപം നേരിട്ടത്. ജൂലൈ 27ന് ആണ് സംഭവം നടക്കുന്നത്.

‘സംശയം ചോദിക്കാന്‍ സമീപിച്ചപ്പോള്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഒന്‍പതെന്ന് വിളിച്ച് ആക്ഷേപിച്ചു. മോശമായി സംസാരി ക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് ഒഴിവാക്കി. തനിക്ക് നിരന്തരമായി ജോലി സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ അഡ്വക്കേറ്റ് പദവിയിലെത്താന്‍ കാരണം എല്‍ഡിഎഫിന്റെ തെമ്മാടിത്തരമാണെന്ന് ഒരു സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞു. പത്മലക്ഷ്മി പറഞ്ഞു.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

1 hour ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

3 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

3 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

4 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

4 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

6 hours ago