Kerala

ഹമാസ് തീവ്രവാദ വിരുദ്ധ റാലിയുമായി ബിജെപി

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പലസ്തീന്‍ റാലികള്‍ക്ക് ബദലായി സംസ്ഥാനത്ത് നാലിടത്ത് ബി ജെ പി റാലികളും സംഗമങ്ങളും നടത്തും. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പലസ്തീന് ഐക്യദാര്‍ഢ്യം നല്‍കുമ്പോള്‍ ഹമാസിന്റെ ആക്രമണമാണ് പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബിജെപി ആരോപിക്കുന്നത്. അതിനാലാണ് ഹമാസ് തീവ്രവാദ വിരുദ്ധ റാലിയുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്ക, റാലികളും സംഗമങ്ങളും നടത്തി അനുകൂലമാക്കിയെടുക്കുകയാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തീവ്രവാദികള്‍ക്കൊപ്പമാണെന്ന പ്രചരണവും ബിജെപി നടത്തി വരുന്നുണ്ട്.

പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് റാലിയും സംഗമവും ബി ജെ പി നടത്തുക. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ബിജെപിയുമായി അകല്‍ച്ചയിലായ ക്രിസ്ത്യന്‍ സഭകളെ ഒപ്പം ചേർത്ത് പിടിക്കാൻ ബി ജെപിക്ക് ഇത് വഴി കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

crime-administrator

Recent Posts

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

15 seconds ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

37 mins ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

10 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

11 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

11 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

12 hours ago