Connect with us

Hi, what are you looking for?

Kerala

നവകേരള സദസ്സിന് എത്തിയില്ലെങ്കിൽ തൊഴിലുറപ്പിൽ നിന്ന് തൂക്കി എറിയുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോഴിക്കോട് . സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടി നവകേരള സദസ്സിലും അതിനായുള്ള സംഘാടക സമിതി യോഗത്തിലും പങ്കെടുക്കാത്തവരെ തൊഴിലുറപ്പു മസ്റ്റർ റോളിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീക്ഷണി. കുടുംബശ്രീ ഗ്രൂപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെതായി വന്ന ശബ്ദ സന്ദേശം ഇതിനകം വിവാദമായി.

ഉള്ളിയേരി പഞ്ചായത്ത് നാലാം വാർഡ് കുടുംബശ്രീ എഡിഎസ് വാട്സാപ് ഗ്രൂപ്പിൽ വാർഡ് മെംബർ കൂടിയായ വൈസ് പ്രസിഡന്റ് എൻ‌.എം.ബാലരാമൻ‌ ഇട്ട ശബ്ദസന്ദേശം ആണ് വിവാദമായിരിക്കുന്നത്. ‘കേരളത്തെ സംരക്ഷിക്കാനുള്ളതാണു നവകേരള സദസ്സ്, എഡിഎസ് ജനറൽ ബോഡി അംഗങ്ങൾ സദസ്സിന്റെ ആലോചനായോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം.

നവകേരള സദസ്സിലെയും പരിപാടിയുടെ പ്രചാരണത്തിലെയും ഹാജർ നോക്കിയാണു തൊഴിലുറപ്പു പദ്ധതിയുടെ മസ്റ്റർ റോൾ അടിക്കുക’ വാട്സാപ് സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. എന്നാൽ, പരിപാടിയുടെ പ്രാധാന്യം എല്ലാവരെയും അറിയിക്കാനാണു ശബ്ദസന്ദേശം നൽകിയതെന്നും, അത് ഭീഷണിയല്ലെന്നും തുടർന്ന് പറഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പങ്കെടുക്കാത്തവർക്കെ തിരെ നടപടിയെടുക്കാൻ സർക്കാർ നിർദേശമില്ലെന്നും പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...