Connect with us

Hi, what are you looking for?

Exclusive

പ്ലൈവുഡ് വ്യവസായ മലനീകരണങ്ങൾക്ക് എതിരെ ജനകീയ പ്രതിഷേധം

നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ പാഴൂർമോളം പ്രദേശത്തു ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികളിൽ നിന്ന് മാലിന്യം പുറത്തേട്ടു ഒഴുക്കുകയും അതുവഴി സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലം മലിനമാവുകയും ചെയ്തു… ഇതിനെതിരെ നാട്ടുകാർ ഒരുപാട് പ്രാവശ്യം അധികാരികൾക്ക് പരാതി നൽകിയെങ്കിലും അനുകൂല സമീപനം അല്ല ഉണ്ടായത്.
ഇതേ തുടർന്ന് ആളുകൾ ചേർന്ന പൗരസമിതി രൂപീകരിക്കുകയും സമര രംഗത്തേക്ക് ഇറങ്ങുകയും ആയിരുന്നു.
ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഒരു മാനദണ്ഡവും ഇല്ലാതെ ഈ പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നത്. പലകുറി അധികാരികളുടെ മുന്നിൽ പരാതി നൽകിയെങ്കിലും, അധികാരികൾ കണ്ണടക്കുകയായിരുന്നു. ജനവാസ മേഖലയായ ഒന്നാം വാർഡിൽ ഇതിനോടകം തന്നെ 7 പ്ലൈവുഡ് കമ്പനികൾ ആണ് പ്രവർത്തിക്കുന്നത്, പുതിയതായി രണ്ട് കമ്പനികൾ പ്രവർത്തനത്തിന്റെ വഴിയിലാണ്.. ഇവയെല്ലാം വരുന്നതോടുകൂടി നാട് നേരിടേണ്ടി വരുന്നത് വൻ വിപത്തിനെയാണ്. വേനൽക്കാലമായാൽ കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്ന നാട്ടുകാർക്ക് കമ്പനികൾ മൂലം ഉള്ള മാലിന്യ പ്രശ്നങ്ങൾ തീരാ വേദനയാണ്. ഇനിയും അധികാരികൾ വേണ്ട നടപടികൾ എടുക്കുന്നില്ല എങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. കൂടാതെ പുതുതായി നിർമ്മിക്കാൻ പോകുന്ന പ്ലൈവുഡ് കമ്പനികളുടെ നിർമ്മാണ അനുമതി പഞ്ചായത്ത് റദ്ദ് ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...