Connect with us

Hi, what are you looking for?

Kerala

ആര്യാടൻ ഷൗക്കത്ത് : നടപടി കെപിസിസി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് സുധാകരൻ

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ കെപിസിസി അച്ചടക്ക സമിതി നടപടി തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിഷയം പാർട്ടി ആലോചിച്ചാണ് അച്ചടക്ക സമിതിക്ക് വിട്ടതെന്നും ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത നടപടിയുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് അച്ചടക്ക സമിതിയാണെന്നും കെ സുധാകരൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് വിഷയം സംഘടനാപരമായ കാര്യമാണെന്നും മറ്റു കാര്യങ്ങൾ കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊന്നാനിയിൽ ഇടത് സ്വതന്ത്രനായി ആര്യാടൻ ഷൗക്കത്തിനെ പരിഗണിക്കും എന്നത് വാർത്തകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി പാടില്ലെന്നാണ് കെ മുരളീധരന്റെ ആവശ്യം. ആര്യാടൻ ഷൗക്കത്ത് സ്വതന്ത്ര വേഷം കെട്ടി ഇറങ്ങില്ല. കോൺഗ്രസ് വിട്ടവരുടെ സ്ഥിതി ഷൗക്കത്തിനറിയാം. ഉറപ്പുള്ള ‘കൈ’ ഉള്ളപ്പോൾ മറ്റ് ചിഹ്നങ്ങൾ തേടണ്ടായെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്തിന് കെപിസിസി വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സിപിഐഎം സ്വതന്ത്രരെ തേടുന്നുവെന്നും ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...