Connect with us

Hi, what are you looking for?

Exclusive

പ്രതീഷ് വിശ്വനാഥന്റെ നാവിൻ തുമ്പിൽ പിണറായിയും മകളും വെന്തുരുകും

മുഖ്യമന്ത്രിയുടെ മകൾ ടി.വീണയും വീണയുടെ കമ്പനിയായ എക്‌സാലോജിക്കും പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം സിഎംആർഎൽ അടക്കം 6 സ്ഥാപനങ്ങൾക്കു സേവനം നൽകിയതായി ജിഎസ്ടി വകുപ്പിന്റെ രേഖകൾ എന്ന് റിപ്പോർട്ട്. ജിഎസ്ടി റജിസ്‌ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങൾ ഓരോ മാസവും സമർപ്പിക്കുന്ന ജിഎസ്ടിആർ 1 സെയിൽസ് സ്റ്റേറ്റ്‌മെന്റിലാണ് ഇടപാടുകളുടെ വിവരം. അതിനിടെ ഈ പേരുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. പരിവാർ സഹയാത്രികനായ പ്രതീഷ് വിശ്വനാഥാണ് ഈ പേരുകൾ പുറത്തു വിട്ടത്.

ഒരു മതസ്ഥാപനം, 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒരു ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനം എന്നിവയുമായി 4 കോടി രൂപയുടെ ഇടപാടാണു വീണയും കമ്പനിയും നടത്തിയത്. സിഎംആർഎൽ ഇടപാടിനു സമാനമാണോ ഇവയെന്നു വ്യക്തമല്ല. സ്ഥാപനങ്ങളുടെ പേര് എക്‌സാലോജിക് വെബ്‌സൈറ്റിൽ മുൻപുണ്ടായിരുന്നെങ്കിലും പി.ടി.തോമസ് മുൻപു നിയമസഭയിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെ നീക്കംചെയ്തിരുന്നു. 6 സ്ഥാപനങ്ങൾക്കു സേവനം നൽകിയതു വഴി ജിഎസ്ടിയായി അടയ്‌ക്കേണ്ടിയിരുന്ന 72 ലക്ഷം രൂപ വീണയും കമ്പനിയും പൂർണമായി അടച്ചോ എന്നതു വ്യക്തമല്ല.

ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 9നായിരുന്നു പ്രതീഷിന്റെ പോസ്റ്റ്. വീണയുടെ കമ്പനിയിലേക്ക് പണം നൽകിയ പല ട്രസ്റ്റുകളെ കുറിച്ചും കമ്പനികളെ കുറിച്ചും പെരെടുത്തു പറയാൻ കുഴൽ നാടന് എന്തിനാ ഭയം ? താങ്കൾക്ക് പേര് പറയാൻ പറ്റാത്തതിന്റെ കാരണം കൂടി ജനങ്ങളോട് പറയണം-ഇത്തരത്തിലെ പ്രതികരണവുമായി ഓഗസ്റ്റ് 9ലെ പോസ്റ്റ് വീണ്ടും പ്രതീഷ് ചർച്ചയാക്കുന്നുണ്ട്. ഇതോടെ ആരോപണങ്ങൾ പുതിയ തലത്തിലെത്തുന്നു. ഇതിനും അപ്പുറത്തേക്ക് സ്ഥാപനങ്ങളിൽ നിന്നും വീണയ്ക്ക് പണം ലഭിച്ചിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് അക്കൗണ്ട് രേഖകൾ പുറത്തു വിടണമെന്ന് കുഴൽനാടൻ പറയുന്നത്.

പ്രതീഷ് വിശ്വനാഥ് ഓഗസ്റ്റ് 9ന് ഇട്ട പോസ്റ്റ് ചുവടെ

2016 ൽ , പിണറായി അധികാരത്തിൽ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്കു IT സേവനം എന്ന പേരിൽ എല്ലാ മാസവും പണം നൽകിയിരുന്ന സ്ഥാപനങ്ങളിൽ ചിലതു ഇവയൊക്കെ ആണ് .
J
ഇങ്ങനെ നടന്ന എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷണം വേണം . മുഖ്യമന്ത്രിയുടെ മകൾക്കു അഴിമതി നടത്താനുള്ള ഒരു മറ മാത്രമായിരുന്നു IT കമ്പനി

സി.എം.ആർ.എല്ലിൽനിന്ന് മാത്രമല്ല മറ്റ് പല കമ്പനികളിൽനിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്കും മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎ‍ൽഎ. ആരോപിച്ചിരുന്നു. വീണയുടെയും കമ്പനിയുടെയും ജി.എസ്.ടി.-ബാങ്ക് രേഖകൾ പുറത്തുവിട്ടാൽ ഇക്കാര്യം വ്യക്തമാകും. നടന്ന അഴിമതി ഇപ്പോൾ പുറത്തുവന്ന തുകയുടെ പല മടങ്ങാണ്. ഇക്കാര്യം വീണയോ സിപിഎമ്മോ നിഷേധിച്ചാൽ വിവരങ്ങളും രേഖകളും പുറത്തുവിടുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

സി.എം.ആർ.എൽ. നൽകിയ 1.72 കോടി രൂപയുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മകളുടെയും അവരുടെ കമ്പനിയുടെയും കോടികളുടെ പണമിടപാട് കാര്യത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഈ മൗനം മടിയിൽ കനമുള്ളതിന്റെ തെളിവാണ്. 1.72 കോടി മാത്രമേ വീണയ്ക്ക് കിട്ടിയുള്ളൂവെന്ന് ഉറപ്പിച്ചുപറയാൻ സിപിഎമ്മിനും കഴിയില്ല. അതിനാലാണ് വെല്ലുവിളിച്ചിട്ടും രേഖകൾ പുറത്തുവിടാൻ ധൈര്യപ്പെടാത്തത്. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് വീണയുടെ സെക്യൂരിറ്റിപ്പണിയാണ് ചെയ്യുന്നതെന്നും കുഴൽനാടൻ പരിഹസിച്ചു.

വിദ്യാഭ്യാസ മേഖലയിൽ സോഫ്റ്റ്‌വേർ നിർമ്മിക്കുന്ന എക്‌സാലോജിക് കരിമണൽ കമ്പനിക്ക് സേവനം നൽകിയെന്ന് അവകാശപ്പെടുന്നതിൽ പൊരുത്തക്കേടുണ്ട്. മകൾ ആരോടൊക്കെ എത്ര തുക കൈപ്പറ്റിയെന്ന് വ്യക്തമാക്കാൻ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്ത്വം ഓർത്തെങ്കിലും മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വീണാ വിജയന്റെ അനധികൃത പണമിടപാടുകളെക്കുറിച്ച് സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസിന്റെ കണ്ടെത്തലുകളിൽ തുടർനടപടി ഉണ്ടായിട്ടില്ല. ഇത് എന്തുകൊണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. വീണ നികുതി അടച്ചിട്ടുണ്ടോയെന്നല്ല, ആരോടൊക്കെ വാങ്ങിയ പണത്തിന്റെ നികുതിയാണ് അടച്ചിരിക്കുന്നതെന്നാണ് തന്റെ ചോദ്യമെന്നും കുഴൽനാടൻ പറഞ്ഞു.

തന്റെ സ്ഥാപനം അഭിഭാഷക സേവനത്തിന് സിങ്കപ്പൂർ ഡോളറായും ബ്രിട്ടീഷ് പൗണ്ടായും യു.എസ്. ഡോളറായും വിദേശപണം കൈപ്പറ്റിയിട്ടുണ്ടെന്ന് കുഴൽനാടൻ പറഞ്ഞു. അതെല്ലാം നിയമവിധേയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...