വ്യാജപരാതിയെ തുടർന്ന് സംവിധായകൻ നജിം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ ലഹരിമരുന്ന് റെയ്ഡ് നടത്തിയതിനെതിരെ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ. രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ നജിം സ്പോട്ട് എഡിറ്ററെ വിളിപ്പിച്ചു വരുമ്പോൾ ഹോട്ടലിൽ ചിലർ കാത്തുനിൽക്കുന്ന കാഴ്ചയാണ് കണ്ടത്. എക്‌സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. നടൻ ടിനി ടോമിന് എതിരെയും ഉണ്ണികൃഷ്ണൻ രൂക്ഷ വിമർശനം നടത്തി. ടിനിടോമാണ് ലഹരിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ആ ടിനി ടോമിനെ എക്‌സൈസ് ചോദ്യം ചെയ്തില്ല. ഒരു പക്ഷെ എക്സൈസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് അദ്ദേഹം. എന്നിട്ട് എന്താണ് ചെയ്തതെന്നും ഉണ്ണിക്കൃഷ്ണൻ ചോദിച്ചു.
അത് മാത്രമല്ല മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ട് ഈ വ്യാജ വിവരം നൽകിയവർക്ക് എതിരെ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ വ്യാജ വിവരം നൽകിയവർക്കെതിരേയും അന്വേഷണം വേണം. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . ലഹരിക്കെതിരായ പൊലീസ് നടപടികൾ തടസപ്പെടുത്തേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാത്തതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ലഹരിക്കെതിരായ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും. എതിർപ്പ് അന്വേഷണത്തോടല്ലെന്നും, ലഹരി ഉപയോഗിക്കാത്തവരെ പോലും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ നജിം സ്‌പോട്ട് എഡിറ്ററെ വിളിപ്പിച്ചു വരുമ്പോൾ ഹോട്ടലിൽ ചിലർ കാത്തുനിൽക്കുന്ന കാഴ്ചയായിരുന്നു. നജിം കോയയുടെ മുറി അന്വേഷിച്ച് അവർ എത്തി. ”നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽ നിന്നും ഇറക്കിവിട്ടു. ശേഷം ഒരു വൻ സംഘം മുറിയുടെ അകത്തു കയറി ലോക്ക് ചെയ്തു. അവർ അദ്ദേഹത്തെ അറിയിച്ചത് എക്സൈസിന്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നാണ്. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു. ആ മുറിയുടെ കാർട്ടനും തലയിണയും വരെ. പരിശോധിച്ചു. പ്രൊഡക്ഷന് നൽകിയ കാർ മുഴുവനും പരിശോധിച്ചു. എന്നിട്ടും അവർ ഉദ്ദേശിച്ച ഒന്നും ലഭിച്ചില്ല,”- ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
തന്നെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കാം എന്ന് പറയാൻ പോലും നജിം തയാറായി. ”ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി? ഏതോ പരാതിയുടെ പേരിലാണ് റെയ്ഡ് നടന്നത്. മാനസികമായി തകർന്ന നജിം പിറ്റേദിവസം ഉണ്ണികൃഷ്ണനെ വിളിച്ചു സംസാരിക്കുകയായിരുന്നു. ഒരു ഇൻഫർമേഷന്റെ പേരിലാണ് തങ്ങൾ വന്നത് എന്ന് മാത്രമായിരുന്നു അവർ നൽകിയ വിശദീകരണം. ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്,-” ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു. നജിം കോയയും പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഉണ്ണിക്കൃഷ്ണൻ ഇക്കാര്യങ്ങൾ പറഞ്ഞത്.