Connect with us

Hi, what are you looking for?

India

ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കിയ 56 കാരൻ അറസ്റ്റിൽ

മുംബൈയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കിയ 56 കാരൻ അറസ്റ്റിൽ . യുവതിയെ കൊലപ്പെടുത്തിയ ഇയാൾ യുവതിയുടെ ശരീര ഭാഗങ്ങൾ കുക്കറിൽ വേവിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വീട്ടിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി പ്രതി മനോജ് സഹാനി ലിവ്-ഇൻ പങ്കാളിയായ സരസ്വതി വൈദ്യ(36)യ്‌ക്കൊപ്പം മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ പതിവായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ വഴക്കുണ്ടായെന്നും തുടർന്നുണ്ടായ ദേഷ്യത്തിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളാക്കി. ശരീര ഭാഗങ്ങൾ കുക്കറിൽ വേവിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വീട്ടിൽ സൂക്ഷിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് ദമ്പതികളുടെ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന പരാതിയുമായി താമസക്കാര്‍ നയനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചത്. അഴുകിയ ശരീരഭാഗങ്ങള്‍ കൊലപാതകം മൂന്നോ നാലോ ദിവസം മുമ്പ് നടന്നതാകാമെന്ന സൂചനയാണ് നല്‍കുന്നത്. ബോരിവാലിയില്‍ ഒരു കട നടത്തുകയാണ് മനോജ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...