Connect with us

Hi, what are you looking for?

Exclusive

പിള്ളേച്ചാ പിണറായിക്ക് വീണ്ടും പണി വരുന്നുണ്ട് ;ഉച്ചഭക്ഷണ പദ്ധതി കണക്ക് പരിശോധിക്കാൻ കേന്ദ്രം

പിണറായി സർക്കാരിനെ വെട്ടിലാക്കാൻ പുതിയ അന്വേഷണവുമായി കേന്ദ്രം. ഇത്തവണ വിഷയം പ്രീപ്രൈമറി ക്ലാസുകളിൽ 100 ശതമാനം വിദ്യാർഥികളും സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാണെന്ന കണക്കാണ്. ഈ കണക്ക് വിശ്വസനീയമല്ലെന്നാണ് കേന്ദ്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ കണക്ക് പരിശോധിക്കാൻ കേന്ദ്രം സംയുക്ത സമിതിയെ നിയോഗിക്കും.
കേരളത്തിലെ 14 ജില്ലകളിലെയും പ്രീ പ്രൈമറി വിഭാഗത്തിലെ 100 ശതമാനം വിദ്യാർഥികൾക്കും ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. ഈ മാസം 5ന്, പി എം പോഷൺ പദ്ധതിയുടെ പ്രോ​ഗ്രാം അപ്രൂവൽ ബോർ​ഡും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികളും പങ്കെടുത്ത യോ​ഗത്തിലാണ് കേരളം ഈ കണക്കുകൾ നിരത്തിയത്. എന്നാൽ ഈ കണക്ക് വിശ്വസിക്കാൻ കഴിയുന്നതല്ലെന്നും ഇതെങ്ങനെ നടപ്പാകും എന്നുമാണ് കേന്ദ്രം ചോദിക്കുന്നത്.
അത്രമേൽ വിശ്വസനീയമല്ലാത്തതുകൊണ്ടു തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത സംഘത്തെ ജില്ലകളിലേക്ക് അയക്കാനാണ് തീരുമാനം. പ്രധാൻ മന്ത്രി പോഷൺ പദ്ധതിയുടെ പ്രോഗ്രാം അപ്രൂവൽ ബോർഡിന്റെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകൾ, ബ്ലോക്കുകൾ, ജില്ലകൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാന സർക്കാരിന്റെ കണക്കുകളുടെ ആധികാരികത ഉറപ്പാക്കാനായി ജില്ലകളിലേക്ക് കേന്ദ്രം സംഘത്തെ അയക്കുമെന്ന് യോഗത്തിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തി. ഓരോ പ്രവൃത്തി ദിവസവും സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച വിദ്യാർഥികളുടെ കണക്കുകൾ അപ്പോൾ തന്നെ രേഖപ്പെടുത്താനുളള സംവിധാനം ഏർപ്പെടുത്താനും പ്രോ​ഗ്രാം അപ്രൂവൽ ബോ‍‍‍ർഡ് സംസ്ഥാനത്തോട് നിർദേശിച്ചിട്ടുണ്ട്. കണക്കുകളുടെ സുതാര്യതയ്ക്കും കൃത്യതയ്ക്കും ആയി ഉച്ച ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളുടെ എണ്ണം മൂന്ന് മാസത്തിലൊരിക്കൽ അവലോകനം ചെയ്യണമെന്നും യോ​ഗത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി പ്രൈമറി വിഭാഗത്തിൽ എൻറോൾ ചെയ്ത 16.91 ലക്ഷം കുട്ടികളിൽ 16.69 ലക്ഷം (99 ​​ശതമാനം) കുട്ടികളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചഭക്ഷണം കഴിക്കുന്നതായാണ് കേരളത്തിന്റെ കണക്ക്. അതേസമയം അപ്പർ പ്രൈമറിയിൽ എൻറോൾ ചെയ്ത 11.45 ലക്ഷം കുട്ടികളിൽ 10.85 ലക്ഷം (95 ശതമാനം) കുട്ടികളും ഉച്ചഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ പറയുന്നു.പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ (പിഎം പോഷൻ) പദ്ധതിക്ക് കീഴിൽ, 11.20 ലക്ഷം സ്‌കൂളുകളിൽ പഠിക്കുന്ന 1 മുതൽ 8 വരെ ക്ലാസുകളിലെ 12 കോടിയിലധികം കുട്ടികൾക്ക് പുറമേ, പ്രീ പ്രൈമറി സ്‌കൂളുകളിലെ കുട്ടികൾക്കും സംസ്ഥാനത്ത് ഉച്ചഭക്ഷണം നൽകി വരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില പൂർണമായും കേന്ദ്രമാണ് വഹിക്കുന്നത്. പിഎം പോഷൺ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്, സമാനമായ ക്രമക്കേടുകൾ ആരോപിച്ച് ഈ വർഷമാദ്യം പശ്ചിമ ബംഗാളിൽ കേന്ദ്രം പരിശോധന നടത്തിയിരുന്നു.
കേന്ദ്രത്തിന്റെ കണ്ണിൽ പൊടിയിട്ട് ഫണ്ട് തട്ടിക്കുന്ന പരിപാടി മുൻപും കേരളം ചെയ്തിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിക്കുന്ന ഒരു പദ്ധതിയുടെയും പേര് പിണറായി സർക്കാകർ പുറത്തു വിടാറില്ല. പലതും സ്വന്തം പദ്ധതിയായാണ് പൊതുജനത്തിന് മുൻപിൽ അവതരിപ്പിക്കുന്നത്. ദേശീയപാതയുടെ നിർമ്മിതി വരെ തങ്ങളുടെ വികസന പരിധിയിൽ വരുന്നതാന്നെന്നു പറഞ്ഞവച്ച സര്ക്കാരാണ് പിണറായിയുടേത്. ദേശീയപാതയ്ക്ക് ഫണ്ട് അനുവദിച്ചതും ഉദ്ഘടനത്തിനു കേന്ദ്രമന്ത്രി എത്തുന്ന പരിപാടിക്കും മരുമകന്റെ ഫ്ളക്സ് വച്ച് ഹൈപ്പ് ഉണ്ടാക്കാനുള്ള ശ്രമവും പിണറായി നടത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...