
കർണാടക തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചാ വിഷയവുമായി മാറുന്നത് ജെ ഡി എസ് ആർക്കൊപ്പമെന്നാണ് എന്നതായാണ് . അവിടെ നിന്നും ഇപ്പോൾ വ്യക്തമാകുന്ന ചിത്രം പരിശോധിച്ചാൽ നമുക്ക് മനസിലാകുന്നത് കോൺഗ്രസ്സിനും ബി ജെ പ്പിക്കും സ്വന്തമായി ഒറ്റയ്ക്ക് ഭരിക്കാനാ വുമോ എന്നുള്ളതുമാണ് . ഏതായാലും ഈ രണ്ടു കൂട്ടർക്കും ജെ ഡി എസ്സിനെ കൂടാതെ മുന്നോട്ട് പോകാൻ ആവില്ല എന്ന് തന്നെ ആണ് . എക്സിറ്റ് പോൾ ഫലങ്ങൾ വെളിവാക്കുന്നത് തൂക്കു മന്ത്രി സഭ തന്നെ എന്നാണ് രാഷ്ട്രീയ രംഗത്തെ പ്രമുഖർ പറയുന്നത് . ജെ ഡി എസ്സിന് വിശ്വസിക്കാൻ കൊള്ളില്ല എന്ന നിലയിലേക്കാണ് സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം പരസ്യമായി നിലകൊള്ളുന്നത് . എന്നാൽ പരസ്യമായി തന്നെ ജെ ഡി എസ്സിനെ പിന്തുണയ്ക്കാനും അവരുടെ സഹായം ലഭിക്കാനും വേണ്ടതൊക്കെ ചെയ്യാനൊരുങ്ങിയിറങ്ങിയിരിക്കുക ആണ് ബി ജെ പി ഇതൊക്കെ ആണ് അണിയറയിലെ വാർത്തകൾ ഇനി കേവലം മണിക്കൂറുകൾ; മാത്രമുള്ളപ്പപ്പോഴാണ് അണിയറ നാടകങ്ങൾക്ക് കർണാടകം വേദി ആകുന്നതു . ബി ജെ പി പ്രതീക്ഷിക്കുന്നത് മുകളിലുള്ള സീറ്റുകളാണ് ഇന്നലെ രാതി ഏറെ വൈകിയും ബി ജെ പി കേന്ദ്ര നേതൃത്വം ചർച്ചകൾക്ക് നേതൃത്വം
കേരളത്തെ പോലെ പാർട്ടികളെ മാറി മാറി പരീക്ഷിക്കാൻ തയ്യാറായ നാടാണ് കർണാടകം .മുപ്പത്തി എട്ടു വർഷത്തിൽ ഒരിക്കൽപ്പോലും സ്ഥിരമായി ഒരു പാർട്ടിയെയും സഹായിക്കാത്ത ജനതയാണ് കർണാടക ജനത തൂക്കു സഭക്കാണ് ഒരു പക്ഷെ സാധ്യത എന്ന് രാഷ്ട്രീയ വൃത്തങ്ങൾ . . മുഖ്യ മന്ത്രി ആകാനും അതിനു വേണ്ട തന്ത്രങ്ങൾ മെനയാനും ഡി കെ ശിവകുമാർ എന്ന ചാണക്യൻ വളരെ നാളുകളായി ശ്രമിക്കുന്നതാണ് . അതിനു വേണ്ടി ആകാവുന്നതൊക്കെ ചെയ്ത ആളാണ് ഡി കെ . അണിയറയിൽ ഡി കെ യുടെ നേതൃത്വത്തിൽ ചർച്ചകൾ തകൃതി ആയി നടക്കുന്നു
എൺപതു സീറ്റിനു മുകളിലേക്ക് കടന്നാൽ മന്ത്രി സഭ രൂപീകരിക്കാൻ ബി ജെ പി തയ്യാറായി വരും എന്നാണ് അറിയാൻ സാധിയ്ക്കുന്നു . അതിനു പിന്നിലെ ചാലക ശക്തി എന്ന് പറയുന്നത് ജെ ഡി എസ്സ് തന്നെ ആണ് . ഒരു പക്ഷെ ജെ ഡി എസ്സിനെ ഇപ്പോൾ തന്നെ അവർ ബുക്ക് ചെയ്തിരിക്കുക ആണോ എന്നും സംശയമുയരുന്നുണ്ട് അല്ലെങ്കിൽ ഇത്രയും ആത്മ വിശ്വാസം പ്രകടിപ്പിക്കില്ലെന്നു അറിയാൻ സാധിക്കുന്നു . ഗ്രാമീണ മേഖലയിൽ ആണ് ഇത്തവണ ഏറ്റവും കൂടുതൽ വോട്ടിങ് രേഖപ്പെടുത്തിയിരിക്കുന്നത് . അതായത് ജെ ഡി എസ്സിന് സ്വാധീനം ഏറ്റവും കൂടുതലുള്ള മേഖലയാണ് ഗ്രാമീണ മേഖല .എന്തായാലും കുറച്ചു മണിക്കൂർ കൂടി നമുക്ക് കാത്തിരിക്കാം കർണാടക വോട്ടെണ്ണലിലേക്കു .