
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരവും പണിമുടക്കും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലേക്കു കൊണ്ടെത്തിച്ചിരിക്കുന്നു .
ഡോക്ടർമാരുടെ പണിമുടക്കിൽ വലഞ്ഞു സാധാരണ ജനം . കോഴിക്കോട് മെഡിക്കൽ കോളജ് പൂർണമായും സ്തംഭിച്ചിരിക്കുന്നു . ക്യൂ നിന്ന് ടിക്കറ്റ് എടുത്തു ഉള്ളിലെത്തിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് പണിമുടക്ക് എന്ന വിവരമാണ് .
തിരുവന്തപുരം മെഡിക്കൽ കോളജിലും മറിച്ചല്ല വിവരണങ്ങൾ ഇന്ന് പത്തര മണിക്ക് ഡോക്ടർമാരുടെ സംഘടനയുമായി ചർച്ച ഉണ്ട് ചർച്ചയിൽ പ്രധാനമായും പരാമര്ശിക്കുക ഓർഡിനൻസിന്റെ പറ്റി ആകും . ഓർഡിനൻസ് കൊണ്ട് വരുന്നതിൽ നിന്നും ഒട്ടും പിന്നോട്ടില്ല എന്നാണ് സംഘടനകൾ .
ചർച്ച പരാജയമായാൽ പണിമുടക്ക് തുടർന്നേക്കും. തിരുവനതപുരം മെഡിക്കൽ കോളേജി വയസ്സായ രോഗികൾക്ക് വേണ്ടിയുള്ള പ്രത്യേക ചികിത്സ ഉള്ള ദിവസമാണ് . അതുപോലെ ശസ്ത്രക്രിയ നിശ്ചയിച്ച രോഗികൾക്ക് ചികിത്സ കിട്ടാതെ പോകൂന്നു . ആശങ്കയിലാണ് സാധാരണ ജനം . അവരെന്തു പിഴച്ചു . ഇതിനൊക്കെ ആരാണ് മറുപടി പറയുക . ഐ സി യുവിനും ലേബർ റൂമിനും പണിമുടക്ക് ബാധിക്കില്ലെന്ന് പറയുന്നു .
ഇന്ന് ഐ എംഎംഎയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രെട്ടറിയേറ്റിലേക്കും മാർച്ചു നടക്കും . സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എമ്മോ എ ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ് . എന്നാൽ പ്രതിഷേധങ്ങളും സമരങ്ങളും സാധാരണക്കാരുടെ അല്ലെങ്കിൽ പാവങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലേക്കെത്തരുത്.
ഏതോ ഒരുവൻ ലഹരി അടിമയായി കാട്ടി കൂടിയതിന്റെ പരിണത ഫലങ്ങളാണ് ഇതൊക്കെ . അല്ലാതെ പൊതു സമൂഹം അതായത് നാട്ടിലെ ജനങ്ങൾ ഒരിക്കലും ഡോക്ടർമാർക്ക് എതിരല്ല ഒരിക്കലും അങ്ങനെ ആവുകയില്ല ഓരോ രോഗിയും വൈദ്യ സമൂഹത്തെ അതായത്ഡോ ക്ടർമാരെ അതേതു ചികിത്സ ശാഖയായാലും ആയുർവേദമോ അലോപ്പതിയോ ഹോമിയോ അങ്ങനെ എന്ത് തന്നെ ആയാലും അവരെ ദൈവത്തെപ്പോലെ തന്നെ കാണുന്നു അത് കൊണ്ടാണ് ഡോക്ടർമാരുടെ ഇടയിൽ ചില പുഴുക്കുത്തുകൾ ഉണ്ടായപ്പോഴും പൊതു ജനം എല്ലാ കാലവും അവരോടൊപ്പം നിന്ന് .
മറ്റു ചികിത്സ ശാഖ പോലെ അല്ല അലോപ്പതി .അത് അടിയന്തിര ചികിത്സ വിഭാഗത്തിന്റെ ഭാഗമാണ് ഒരാളുടെ ജീവൻ അടിയന്തിരാമായി രക്ഷപ്പെടുത്താൻ അലോപ്പതിയുടെ സഹായം കൂടിയേ തീരൂ . ആയതിനാൽ . സർക്കാരും ഡോക്ടർമാരും ജനങ്ങളെ മുന്നിൽക്കണ്ട് കൊണ്ട് മാത്രം കടുത്ത തീരുമങ്ങലേക്കു പോകുക . നിങ്ങളുടെ മത്സരത്തിൽ തോറ്റു പോകുന്നത് പാവം ജനതയാണ്.