റോഡിലെ ക്യാമറ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടു മുഹമ്മദ് ഹനീഷ് ഇന്ന് റിപ്പോർട്ട് സാർപ്പിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ മുഹമ്മദ് ഹനീഷ് നേരിട്ട് അന്വേഷിച്ചാണ് റിപ്പോർട്ട് സമർപ്പിക്കുക സർക്കാരിനുകൂലമായ റിപ്പോർട്ട് തന്നെ ആകും പ്രസിദ്ധപ്പെടുത്തുക . സർക്കാരിന് എല്ലാ കാലത്തും അനുക്കൂലമായ തീരുമാനങ്ങൾ എടുത്ത ആളാണ് ഹനീഷ് . കെൽട്രോണിന്റെ ഭാഗത്തു നിന്നുണ്ടായ ചട്ട ലംഘനങ്ങളാണ് മുഹമ്മദ് ഹനീഷ് പരിശോധിക്കുക . വിവാദങ്ങൾ മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീണ്ടതോടെ യാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണത്തിലേക്കു തിരിഞ്ഞത് .

സർക്കാരിന് ജനങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാനുള്ള അവസാന തുറുപ്പുചീട്ടായാണ് ഇതിനെ കാണേണ്ടത് . കെൽട്രോണിന്റെ നേത്വത്തിൽ നടന്ന ഉപകരാറുകളാണ് പ്രധാനമായും പരിശോധിക്കുക . ചട്ട ലംഘനങ്ങൾ എന്ത് തന്നെ ആയാലും അതിൽ വ്യക്തത വരുത്തും എന്നാണ് അറിയാൻ കഴിയുന്നത് .
കെൽട്രോൺ മുൻകൈയെടുത്ത കരാറുകൾ പുതുക്കി എഴുതുന്നതിലേക്കു സർക്കാർ കടക്കുന്നതിനു ഇടയിലാണ് ഹനീഷിന്റെ റിപോർട്ടിന്റെ പ്രസക്തി .
അതെ സമയം വ്യവസായ വകുപ്പിന് തന്നെ കാരാറുകൾ സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത ഇല്ല. വ്യവസായ മന്ത്രി മാധ്യമങ്ങളിൽ നിന്നും ഓടി മറയുന്നു. മാധ്യമങ്ങൾക്കു മുന്നിൽ എത്താതിരിക്കാൻ അദ്ദേഹം പരമാവധി ശ്രമിയ്ക്കുന്നു .അതായതു വ്യവസായ വകുപ്പിന്ററെ അമരക്കാരൻ തന്നെ ജനങ്ങളിൽ നിന്നും ഓടി ഒളിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു . വിവരാവകാശപ്രകാരം വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും വ്യക്തമായി അറിയാൻ സാധിക്കില്ല . വ്യവസായ വകുപ്പിന് നേരിട്ട് ഇതിലൊന്നും പങ്കില്ലെന്ന് പറഞ്ഞു കൈ കഴുകുകയാണ് .

അത്തരമൊരു സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിനും അന്വേഷണത്തിനും എന്ത് വിലയാണ് പൊതു ജനം നൽകേണ്ടത് . ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള തല്പര കക്ഷികളുടെ അടവ് നയങ്ങളാണ് എന്ന് മാത്രം കരുതിയാൽ മതി.